Follow Us On

23

November

2024

Saturday

  • വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം

    വിശുദ്ധവാരത്തില്‍ ലഭിക്കുന്ന പൂര്‍ണദണ്ഡവിമോചനങ്ങള്‍; പാഴാക്കരുതേ ഈ അതുല്യ അവസരം0

    വിശുദ്ധവാരത്തോടും തിരുനാളുകളുടെ തിരുനാളായ ഈസ്റ്ററിനോടും  അനുബന്ധിച്ച് നമുക്കുവേണ്ടിയും ശുദ്ധീകരണ സ്ഥലത്തിലെ ആത്മമാക്കള്‍ക്ക് വേണ്ടിയും പൂര്‍ണ ദണ്ഡവിമോചനം നേടാനുള്ള അതുല്യ അവസരങ്ങള്‍ സഭ നമുക്ക് തരുന്നുണ്ട്. ഈ ദണ്ഡവിമോചനങ്ങളെക്കുറിച്ചും ഇവ എപ്രകാരമാണ് പ്രാപിക്കേണ്ടതെന്നുള്ളതിനെക്കുറിച്ചുമുള്ള അറിവ് പാപത്തിന്റെ കാലികശിക്ഷയില്‍ നിന്ന് മോചനം നേടുന്നതിനുള്ള അപൂര്‍വമായ അവസരമാണ്   നമുക്ക് ലഭ്യമാക്കുന്നത്. ദുഃഖവെള്ളി ദിനത്തിലെ തിരുക്കര്‍മങ്ങളുടെ ഭാഗമായുള്ള കുരിശിന്റെ വണക്കത്തില്‍ ഭക്തിപൂര്‍വം പങ്കുചേരുന്നതിലൂടെയോ, ദുഃഖവെള്ളി ദിനത്തില്‍ വത്തിക്കാനില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ ടെലിവിഷനിലൂടെയോ റേഡിയോയിലൂടെയോ ലൈവായി പങ്കുചേരുന്നതിലൂടെയും ദുഃഖവെള്ളി

  • കുരുത്തോലകളാല്‍ മുഖരിതമായി വത്തിക്കാന്‍ ചത്വരം; ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തത് 60,000 പേര്‍

    കുരുത്തോലകളാല്‍ മുഖരിതമായി വത്തിക്കാന്‍ ചത്വരം; ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തത് 60,000 പേര്‍0

    വത്തിക്കാന്‍ സിറ്റി:  നൂറുകണക്കിന് വൈദികരും ബിഷപ്പമാരും കര്‍ദിനാള്‍മാരും 60,000ത്തോളം വരുന്ന വിശ്വാസികളും കുരുത്തോലകളുമേന്തി വത്തിക്കാനില്‍നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മങ്ങളില്‍ പാപ്പ പക്ഷെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചില്ല. അടുത്തിടെയായി അനാരോഗ്യം മൂലം പല പ്രസംഗങ്ങളും പാപ്പ ഒഴിവാക്കിയിരുന്നു. യേശുവിന്റെ കുരിശുയാത്രയില്‍ പങ്കുചേരുന്നതുവഴി അവിടുത്തെ ഉത്ഥാനത്തിലും പങ്കാളികളാകുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുമെന്ന് പാപ്പ  ദിവ്യബലിയുടെ ആരംഭത്തില്‍ പറഞ്ഞു. ദിവ്യബലിയുടെ അവസാനത്തില്‍ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്ക് വേണ്ടിയും ഉക്രെയ്‌നില്‍ സമാധാനമുണ്ടാകുന്നതിനായും പാപ്പ പ്രാര്‍ത്ഥിച്ചു.

  • കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും കത്തോലിക്ക സഭ

    കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും കത്തോലിക്ക സഭ0

    ലണ്ടന്‍: താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വെയ്ല്‍സ് രാജകുമാരി, കാതറിന്‍ കേറ്റ് മിഡില്‍റ്റണിന്റെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ. ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമായി പറയുവാന്‍ ധൈര്യം കാണിച്ച കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി ഇംഗ്ലീഷ് കത്തോലിക്ക സഭാ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌ജെറാര്‍ഡ് നിക്കോള്‍സ് എക്‌സില്‍ കുറിച്ചു. കാന്‍സര്‍ രോഗബാധിതരായ എല്ലാവരെയും ധൈര്യപ്പെടുത്തിക്കൊണ്ട് കേറ്റ് പുറപ്പെടുവിച്ച സന്ദേശം കേറ്റിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അനേകരെ പ്രേരിപ്പിക്കുമെന്ന് തന്റെ

  • ‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’

    ‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’0

    ഗാസയിലെ ജനങ്ങള്‍ സാമ്പത്തിക ക്ലേശങ്ങള്‍ ഉള്‍പ്പടെ നിരവധി ക്ലേശങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അനുഭവിക്കുന്നത് പോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഗാസയിലെ സ്ഥിതിഗതികള്‍ അക്ഷരാര്‍ത്ഥത്തില്‍ അസഹനീയമാണെന്ന് ഒരു ഇറ്റാലിയന്‍ ടിവി സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. മുമ്പ് യുഎസിന് കാര്യങ്ങള്‍ നേരെയാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ് ദുര്‍ബലമായിരിക്കുന്നു. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പറയാന്‍ സാധിക്കില്ല. പാലസ്തീനില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് വിശുദ്ധവാര

  • പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍

    പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍0

    ബൈബിളിന്റെ പല പുസത്കങ്ങളും  മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു. ഉദാഹരണത്തിന് ദാവീദ്, ഏശയ്യ,

  • ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും

    ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും0

    മനില/ഫിലിപ്പിന്‍സ്:  13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍

  • കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്

    കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്0

    യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്

  • 340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

    340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്0

    ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി. ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

Latest Posts

Don’t want to skip an update or a post?