Follow Us On

05

December

2025

Friday

ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ലിയോ 14 ാമന്‍ പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു

ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ്  ചക്കാലക്കല്‍ ലിയോ 14 ാമന്‍ പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍  ലിയോ പതിനാലാമന്‍ മാര്‍പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ചു. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍  54 മെട്രോപ്പപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ പാലിയം സ്വീകരിച്ചു.

കോഴിക്കോട് അതിരൂപത ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കലിന് പുറമെ മുംബൈ അതിരൂപത ആര്‍ച്ചുബിഷപ് ജോണ്‍ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആര്‍ച്ചുബിഷപ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്നു പാലിയം സ്വീകരിച്ചത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാന്‍ സഭ നല്‍കിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?