Follow Us On

21

August

2025

Thursday

ആന്റോ അഭിഷേക് ഉള്‍പ്പടെ 32 ഡീക്കന്‍മാര്‍ ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു; മലയാളികള്‍ക്കിത് അഭിമാന ദിവസം

ആന്റോ അഭിഷേക് ഉള്‍പ്പടെ 32 ഡീക്കന്‍മാര്‍ ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു; മലയാളികള്‍ക്കിത് അഭിമാന ദിവസം

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലിയോ പതിനാമന്‍ പാപ്പയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച ആദ്യ മലയാളി വൈദികനായ സൂല്‍ത്താന്‍പേട്ട് രൂപതാംഗമായ ആന്റോ അഭിഷേകിനും രൂപതയ്ക്കും മലയാളികള്‍ക്കും ഇത് അഭിമാനനിമിഷം. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആന്റോയ്ക്ക് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കി. മലയാളിയായ ആന്റോ അഭിഷേകിന് പുറമെ തമിഴ്‌നാട്ടില്‍നിന്നുള്ള അജിത്തും ഇന്ത്യയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സുല്‍ത്താന്‍പേട്ട രൂപതയിലെ സായത്തറ സെന്റ് ജെയിംസ് ഇടവകാംഗമായ  ആന്റോ  അഭിഷേക് ജോസഫ്, ബിയോല – മേരി ദമ്പതികളുടെ മകനാണ്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ഫിലോസഫി പൂര്‍ത്തീകരിച്ച ആന്റോ തിയോളജി റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂര്‍ത്തീകരിച്ചു 2024ല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ച അദ്ദേഹം ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയിലാണ് കാനോന്‍ നിയമം പഠിച്ചത്.

വചനത്തിലൂടെയും കൂദാശകളിലൂടെയും സ്‌നേഹത്തില്‍ അനുരഞ്ജനപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കുവാന്‍ വൈദികര്‍ക്ക് സാധിക്കണമെന്ന് പാപ്പാ തിരുക്കര്‍മങ്ങളുടെ മധ്യേ നല്കിയ സന്ദേശത്തില്‍ പറഞ്ഞു. യേശുവിന്റെ ഹൃദയത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് നാം ദൈവമക്കളും, പരസ്പരം സഹോദരങ്ങളും ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നുവരുവാന്‍ സാധിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.
സേവനത്തിലാണ് ഈ ദൗത്യം മനസിലാക്കേണ്ടത്. കര്‍ത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല, മറിച്ച്, മാറ്റത്തിനായി തുറവിയുള്ളതും, നമ്മെ യേശു സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ തയാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?