ഓസ്റ്റിന്‍/ടെക്‌സസ്: യുഎസിലെ ടെക്‌സസിലെ പ്രളയത്തില്‍ മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14-ാമന്‍ മാര്‍പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ടെക്‌സസിലെ ഗ്വാഡലൂപ്പ നദിയിലുണ്ടായ പ്രളയത്തില്‍ വേദനിക്കുന്നവരെ, പ്രത്യേകിച്ച് വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന പെണ്‍മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളെ തന്റെ ആത്മാര്‍ത്ഥ അനുശോചനം പാപ്പ അറിയിച്ചു.
ജൂലൈ 4 ന് പുലര്‍ച്ചെ ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുത്ത 20 ലധികം പെണ്‍കുട്ടികളെ കാണാതായതായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 80 ലധികമാളുകള്‍ ദുരന്തത്തില്‍ മരണമടഞ്ഞിട്ടുണ്ട്.
ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭവനങ്ങളില്‍നിന്ന് മാറാന്‍ നിര്‍ബന്ധിതരായവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, വെള്ളം എന്നിവ നല്‍കുന്നതിന് കത്തോലിക്ക സന്നദ്ധസംഘടനകളുടെ ഉള്‍പ്പടെയുള്ള മൊബൈല്‍ റിലീഫ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *