Follow Us On

21

August

2025

Thursday

‘അമ്മയുടെ ഹൃദയം വിളിച്ചപ്പോള്‍’ മരിയന്‍ ദിവ്യകാരുണ്യ യുവജനദിനത്തില്‍ പങ്കെടുത്തത് 28 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍

‘അമ്മയുടെ ഹൃദയം വിളിച്ചപ്പോള്‍’  മരിയന്‍ ദിവ്യകാരുണ്യ യുവജനദിനത്തില്‍ പങ്കെടുത്തത് 28 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍

മാഡ്രിഡ്/സ്‌പെയിന്‍: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന്(സ്പാനിഷ് റീകോണ്‍ക്വസ്റ്റ്) തുടക്കം കുറിച്ച അസ്റ്റൂറിയാസിലെ കോവഡോംഗ ദൈവാലമുറ്റത്ത് 28 രാജ്യങ്ങളില്‍ നിന്നുള്ള 1,700-ലധികം യുവജനങ്ങള്‍ ഒത്തുചേര്‍ന്നു. പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ രാജ്യം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അന്നത്തെ യുദ്ധമെങ്കില്‍ മറിയത്തിന്റെ സഹായത്തോടെ  ‘ഹൃദയങ്ങള്‍ തിരിച്ചിപിടിക്കാനുള്ള’ ലക്ഷ്യത്തോടെയാണ് ഇത്തവണ യുവജനങ്ങള്‍ മരിയന്‍  ദിവ്യകാരുണ്യ യുവജനദിനാഘോഷത്തിനായി ഒത്തുചേര്‍ന്നത്.

മനോഹരമായ  ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ബസിലിക്കയും ചുറ്റുപാടുകളും സന്തോഷത്തിന്റെയും പാട്ടിന്റെയും ആരാധനയുടെയും ദിനങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ”ഇത് ഒരു വിലയേറിയ സമ്മാനമാണ്,  പരിശുദ്ധ മറിയം തന്റെ പുത്രനായ യേശുവിന് നല്‍കിയ സമ്മാനം. അമ്മയുടെ ഹൃദയം ഈ യുവാക്കളെയെല്ലാം ഒരുമിച്ച് വിളിച്ച് ചേര്‍ത്തു. ദിവ്യകാരുണ്യത്തില്‍ ജീവിക്കുന്ന ക്രിസ്തുവുമായുള്ള ഒരു വ്യക്തിപരമായ കൂടിക്കാഴ്ചയിലേക്ക് അവരെ അമ്മ നയിച്ചു. അത്, അവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഈ സംരംഭത്തിന്റെ പ്രസ് ഓഫീസറായ  സിസ്റ്റര്‍ ബിയാട്രിസ്  പറഞ്ഞു.

ബാക്ക്പാക്കുകള്‍, ബാനറുകള്‍, ജപമാലകള്‍ എന്നിവ കയ്യില്‍ കരുതി, എത്തിയ യുവതീര്‍ത്ഥാടകര്‍ക്ക്  മരിയന്‍ ദിവ്യകാരുണ്യ ദിനങ്ങള്‍ തീവ്രമായ വിശ്വാസാനുഭവത്തിന്റേതായി മാറി. ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഹൃദയം നല്‍കും’ എന്ന പ്രമേയത്തിന്  കീഴില്‍, യുവജനങ്ങള്‍ കുര്‍ബാനകളിലും, ദിവ്യകാരുണ്യ ആരാധനയിലും, പ്രഭാഷണങ്ങളിലും, ദിവ്യകാരുണ്യ വര്‍ക്ക്ഷോപ്പുകളിലും, മതബോധന ക്ലാസുകളിലും പങ്കെടുത്തു. യൂറോപ്പിന്റെ ക്രൈസ്തവ വേരുകള്‍ നഷ്ടമായിട്ടില്ലായെന്ന് ലോകത്തോട് വിളിച്ചുപറയുന്നവ ആയിരുന്നു ആത്മീയവും എന്നാല്‍ ആഘോഷകരവുമായ അന്തരീക്ഷം.

ഉദ്ഘാടന ദിവ്യബലിയില്‍ സ്‌പെയിനിലെ വിറ്റോറിയയിലെ ബിഷപ് ജുവാന്‍ കാര്‍ലോസ് എലിസാല്‍ഡെ അധ്യക്ഷത വഹിച്ചു. 30-ലധികം വൈദികര്‍ സഹകാര്‍മികരായി. ജൂലൈ 6-ന്ച നടന്ന സമാപന ദിവ്യബലിയില്‍ ബിഷപ് സാന്‍സ് മോണ്ടെസ് കാര്‍മികത്വം വഹിച്ചു. മൂന്ന് ദിവസമായി നടന്ന മരിയന്‍ ദിവ്യകാരുണ്യ യുവജന കൂട്ടായ്മയില്‍ പങ്കെടുക്കുത്തവര്‍ക്ക്  വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുവാന്‍ പോകുന്ന കാര്‍ലോ അക്യുട്ടിസിന്റെ ഹൃദയത്തിന്റെ  തിരുശേഷിപ്പിന് മുന്നില്‍ പ്രാര്‍ത്ഥിക്കാനും അവസരം ലഭിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?