ഡാളസ് കേരള എക്യുമെനിക്കല് കണ്വന്ഷന് മൂന്നിന് സമാപിക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 2, 2025
വത്തിക്കാന് സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്ക്ക് രൂപം നല്കണമെന്ന് ലിയോ 14 ാമന് പാപ്പ. വെറോണയില് കഴിഞ്ഞ വര്ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില് പങ്കെടുത്ത 300-ല് അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില് സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാഷ്ട്രീയ മേഖലയില് മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള് ആവശ്യമാണെന്ന് പാപ്പ പറഞ്ഞു സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില് സമാധാന സ്ഥാപനം ‘എല്ലാവര്ക്കും
മരിയ സ്റ്റെയിന്, ഒഹായോ: യുഎസിലെ ഒഹായോ സംസ്ഥാനത്തുള്ള മരിയ സ്റ്റെയിനിലെ സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന് അഗ്നിബാധയില് സാരമായ കേടുപാടുകള് സംഭവിച്ചു. പള്ളിയില് തീജ്വാലകള് വിഴുങ്ങിയപ്പോള് മൈലുകള് അകലെ നിന്ന് കട്ടിയുള്ള പുക കാണാമായിരുന്നു. അഗ്നിശമന സേനാംഗങ്ങള് പറയുന്നതനുസരിച്ച്, തീ പെട്ടെന്ന് മേല്ക്കൂരയുടെ മുകള്ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മേല്ക്കൂരയുടെ മുകള് ഭാഗത്ത് മുഴുവന് തീ ഉണ്ടായിരുന്നു. തീ പടരുമ്പോള് പള്ളിക്കുള്ളില് ആരും ഉണ്ടായിരുന്നില്ല. കരാറുകാര് പുറത്ത് മേല്ക്കൂരയില് ജോലി ചെയ്യുന്നുണ്ടായിരുന്നു. പള്ളിയുടെ തൊട്ടടുത്താണ് പുരോഹിതന്റെ താമസസ്ഥലം. ദൈവാലയത്തില്
ബൊഗോത/കൊളംബിയ: ലാറ്റിനമേരിക്കന്, കരീബിയന് സംയുക്തമെത്രാന്സമിതിയുടെ(ചേലാം) എഴുപതാം സ്ഥാപനവര്ഷത്തില് ലിയോ പതിനാലാമന് പാപ്പായുടെ ആശംസാ സന്ദേശം. സമിതിയുടെ പ്രഡിഡന്റ് കര്ദിനാള് ഹൈമേ സ്പെന്ഗ്ലര്ക്കയച്ച ടെലെഗ്രാം സന്ദേശത്തില്, അമേരിക്കന് ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തില് വലിയ പങ്കു വഹിക്കാന് ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് മാര്പാപ്പ പറഞ്ഞു. 1955-ല് ബ്രസീലിലാണ് ലാറ്റിനമേരിക്കന്, കരീബിയന് സംയുക്തമെത്രാന്സമിതി ആദ്യമായി ഒത്തുചേര്ന്നത്. സഭയുടെ അജപാലനധര്മത്തിലും സുവിശേഷവത്കരണത്തിലും തെക്കേ അമേരിക്കയിലെ മെത്രാന്സമിതികളെ സഹായിക്കുന്ന സമിതിയായി ചേലാം പ്രവര്ത്തിച്ചുവരുന്നു. തെക്കേ അമേരിക്കയില് നിരവധി ജനങ്ങള് ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അനുഭവിച്ച് കടന്നുപോകുന്നുവെന്നത് പാപ്പ സന്ദേശത്തില്
വത്തിക്കാന് സിറ്റി: സ്വര്ഗത്തിലേക്ക് കണ്ണുകളുയര്ത്താനും, അതേസമയം, ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യം ഭൂമിയില് നിര്വഹിക്കാനും സ്വര്ഗാരോഹണത്തിരുനാള് നമ്മെ ക്ഷണിക്കുന്നതായി ലിയോ പതിനാലാമന് പാപ്പാ. സമൂഹ മാധ്യമമായ എക്സില് സ്വര്ഗാരോഹണ തിരുനാള്ദിനമായ മെയ് 29 ന് പാപ്പ ഇപ്രകാരം കുറിച്ചു, ‘കര്ത്താവിന്റെ സ്വര്ഗാരോഹണത്തിരുനാള് നമ്മുടെ കണ്ണുകളെ സ്വര്ഗത്തിലേക്ക് ക്ഷണിക്കുന്നു. അതേസമയം തന്നെ ഈ തിരുനാള് ക്രിസ്തു നമ്മെ ഏല്പിച്ച ദൗത്യത്തെ ഓര്മപ്പെടുത്തുന്നു. ഈ ദൗത്യം പൂര്ത്തിയാക്കാന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.’ സാമൂഹ്യമാധ്യമത്തില് 5 കോടിയിലേറെ അനുയായികളുള്ള പാപ്പായുടെ സന്ദേശങ്ങള് ഇറ്റാലിയന്,
പലപ്പോഴും ജീവിതത്തിലെ തിരുക്കുകളാണ് മറ്റുള്ള മനുഷ്യരോട് കരുണ പ്രകടിപ്പിക്കുന്നതിന് വിഘാതമാകുന്നതെന്ന് ലിയോ 14 ാമന് മാര്പാപ്പ. ആരാധന സ്വഭാവികമായി കാരുണ്യമുള്ള മനുഷ്യരായി നമ്മെ മാറ്റുകയില്ലെന്നും വിശ്വാസികളാകുന്നതിന് മുമ്പ് മനുഷ്യത്വമുള്ളവരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പൊതുദര്ശനപരിപാടിയോടനുബന്ധിച്ച് നല്ല സമറയാന്റെ ഉപമ വിശദീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. നിയമത്തില് അഗ്രഗണ്യനായ നിയമജ്ഞനോടാണ് പാപ്പ നല്ല സമറായന്റെ ഉപമ പറയുന്നത്. നിത്യജീവന് അവകാശമാക്കാന് എന്ത് ചെയ്യണമെന്ന് ചോദിച്ച നിയമജ്ഞനെ അയല്ക്കാരനെ സ്നേഹിക്കുവാന് ഈശോ ക്ഷണിക്കുന്നു. മറ്റുള്ള മനുഷ്യരുമായുള്ള കണ്ടുമുട്ടലുകളുടെ ഒരു സമാഹാരമായ ജീവിതത്തിലെ ഒരോ കൂടിക്കാഴ്ചകളുമാണ്
വത്തിക്കാന് സിറ്റി: മലങ്കര ഓര്ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാര് ലിയോ പതിനാലാമന് മാര്പാപ്പയമായി വത്തിക്കാനില് കൂടിക്കാഴ്ച നടത്തി. മലങ്കര സഭയുടെ ഉപഹാരമായി കേരളത്തനിമ വിളങ്ങുന്ന ആറന്മുള കണ്ണാടി മാര്പാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവര്ഗീസ് മാര് കൂറിലോസ്, യൂഹാനോന് മാര് പോളിക്കാര്പ്പോസ്, അലക്സിയോസ് മാര് യൗസേബിയോസ്, ഡോ. ജോഷ്വാ മാര് നിക്കോദിമോസ്, ഡോ. ഗീവര്ഗീസ് മാര് തെയോഫിലോസ് എന്നിവരാണ് പാപ്പയെ സന്ദര്ശിച്ചത്. മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കല് റിലേഷന്സ് ഡിപ്പാര്ട്ട്മെന്റാണ് വത്തിക്കാനില് കൂടിക്കാഴ്ചയ്ക്ക് ക്രമീകരണങ്ങള് ഏര്പ്പെടുത്തിയത്.
വത്തിക്കാന് സിറ്റി: മെയ് 30 മുതല് ജൂണ് 1 വരെ വത്തിക്കാനില് കുടുംബങ്ങള്, കുട്ടികള്, മുതിര്ന്നവര്, മുത്തശ്ശീമുത്തച്ഛന്മാര് എന്നിവരുടെ ജൂബിലി ആഘോഷങ്ങള് നടക്കും. ഈ ത്രിദിന ആഘോഷത്തിനായി ലോകത്തിന്റെ നാനാ ഭാഗങ്ങളില് നിന്നും അറുപതിനായിരത്തിലധികം തീര്ത്ഥാടകരെയാണ് റോമില് പ്രതീക്ഷിക്കുന്നത്. ജൂണ് 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില് ലിയോ പതിനാലാമന് പാപ്പായുടെ മുഖ്യകാര്മ്മികത്വത്തില് അര്പ്പിക്കുന്ന വിശുദ്ധ ബലിയാണ് ജൂബിലിആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ഈ ദിവസങ്ങളില് നാല് പേപ്പല് ബസലിക്കകളിലെയും വിശുദ്ധവാതില് കടക്കാന് തീര്ത്ഥാടകര്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ
വത്തിക്കാന്: ഉക്രെയ്നില് സമാധാനത്തിനും, ഗാസയില് വെടിനിര്ത്തലിനും ബുധനാഴ്ചത്തെ ജനറല് ഓഡിയന്സില് ലിയോ 14 ാമന് പാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേല് സൈന്യം അടുത്തിടെ ഗാസയില് വലിയ ആക്രമണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്, ബന്ദികളുടെ മോചനം ഉറപ്പാക്കേണ്ടതിന്റെയും മാനുഷിക നിയമം പൂര്ണമായും പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്പാപ്പ ഉയര്ത്തിക്കാണിച്ചു. ഗാസ മുനമ്പില് മരണപ്പെട്ട തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള് ചേര്ത്തുപിടിച്ച്, ഭക്ഷണത്തിനും വെള്ളത്തിനും സുരക്ഷിതമായ അഭയത്തിനായി നിലവിളിക്കുന്ന അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണുനീര് പാപ്പ വേദനയോടെ അനുസ്മരിച്ചു. ഗാസയിലെ വിതരണ കേന്ദ്രങ്ങളില് ഭക്ഷ്യസഹായം
Don’t want to skip an update or a post?