ലുബ്ലിയാന/സ്ലൊവേനിയ: പരസഹായത്തോടെ ആത്മഹത്യ ചെയ്യുവാന്‍ അനുവദിക്കുന്ന ബില്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവേനിയയുടെ പാര്‍ലമെന്റില്‍ പാസായി. ഗുരുതതരമായ കഷ്ടപ്പാടുകള്‍ നേരിടുന്ന മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന ബില്ലാണ് സ്ലൊവേനിയന്‍ പാര്‍ലമെന്റ് പാസാക്കിയത്.
34 നെതിരെ 50 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മൂന്ന് പേര്‍ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ഒരു ഹിതപരിശോധനയില്‍ 55 ശതമാനം ആളുകളും പരസഹയാത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ഈ ബില്‍ ധാര്‍മികമായി വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്ന് രാജ്യത്തെ കമ്മീഷന്‍ ഫോര്‍ മെഡിക്കല്‍ എത്തിക്ക്‌സ് പ്രതികരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *