റോം: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 56-ാം വാര്‍ഷികദിനത്തില്‍, റോമിന് തെക്കുകിഴക്കായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ‘സ്‌പെക്കോള വത്തിക്കാന’ എന്നറിയപ്പെടുന്ന വത്തിക്കാന്‍ ജ്യോതിശാസ്ത്ര നിരീക്ഷണാലയം ലിയോ 14 ാമന്‍ പാപ്പ സന്ദര്‍ശിച്ചു.
പര്യടനത്തിന്റെ ഭാഗമായി, ‘ആസ്‌ട്രോഫിസിക്‌സ് വകുപ്പിലെ’ദൂരദര്‍ശിനികളുടെയും ശാസ്ത്രീയ ഉപകരണങ്ങളുടെയും’ പ്രവര്‍ത്തനങ്ങള്‍ പാപ്പക്ക് പരിചയപ്പെടുത്തി.
1969 ജൂലൈ 20 നാണ് അമേരിക്കന്‍ ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ആദ്യമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആ ചരിത്ര നിമിഷത്തിന്റെ പ്രക്ഷേപണം ലോകമെമ്പാടുമുള്ള 650 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടതായി വത്തിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *