വത്തിക്കാന്‍ സിറ്റി: റഷ്യന്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികളും മറ്റ് ആവശ്യവസ്തുക്കളും അയച്ചുകൊണ്ട് ഉക്രെയ്‌നിലെ ജനങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ.
റഷ്യന്‍ ബോംബാക്രമണത്തിന് ഇരയായ സ്റ്റാരി സാള്‍ട്ടിവ് ഗ്രാമത്തിലേക്കും ഷെവ്‌ചെങ്കോവ് നഗരത്തിലേക്കുമാണ് സഹായമെത്തിച്ചത്. ജൂണില്‍ അയച്ച സഹായത്തിന് പുറമെയാണ് പാപ്പ വിശ്രമത്തിനായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലായിരുന്ന സമയത്ത് ആവശ്യസാധനങ്ങള്‍ വീണ്ടും ഉക്രെയ്‌നിലേക്ക് അയച്ചത്. ‘ചാരിറ്റി അവധിയില്‍ പോകുന്നില്ല’ എന്നും പാപ്പ ‘കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും. പാപ്പയുടെ ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്
റോമിലെ ഉക്രേനിയന്‍ ഗ്രീക്ക് കാത്തലിക്ക് ബസിലിക്കയായ സാന്താ സോഫിയയില്‍ നിന്നാണ് ഭക്ഷണപ്പൊതികള്‍ ഉക്രെയ്‌നിലേക്ക് അയച്ചത.് ഭക്ഷണത്തിന് പുറമേ, മെത്തകള്‍, ഫര്‍ണിച്ചറുകള്‍, കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയടങ്ങുന്ന അവശ്യവസ്തുക്കളും സംഭാവന ചെയ്തു. സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിച്ചുകൊടുത്ത പെട്ടികളില്‍, ‘ഖാര്‍കിവിലെ ജനങ്ങള്‍ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സമ്മാനം’ എന്ന വാക്കുകള്‍ ആലേഖനം ചെയ്തിരുന്നു.
ജൂലൈ 9 ന്, കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വസതിയല്‍, ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയെ സ്വീകരിച്ചിരുന്നു. കൂടിക്കാഴ്ചയില്‍, നിലവിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യയുടെയും ഉക്രെയ്നിന്റെയും പ്രതിനിധികളെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്യാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധതയും ലിയോ 14 ാമന്‍ പാപ്പ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *