റോം: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്ല്യത്തില്‍ വരുത്താനും യുദ്ധം അവസാനിപ്പിക്കാനുമായി അടിയന്തിരമായി ചര്‍ച്ചകള്‍ പുനരാംരഭിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ച് ലിയോ 14 ാമന്‍ പാപ്പ . ഗാസയിലെ ഹോളി ഫാമിലി ദൈവാലയത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇടവക വികാരി ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ലിയോ പാപ്പയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ഗാസയിലെ ജനങ്ങള്‍ കടന്നുപോകുന്ന ദാരുണമായ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയും പാപ്പ ഇസ്രായേല്‍ പ്രധാമന്ത്രിയെ അറിയിച്ചതായി വത്തിക്കാന്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു. കുട്ടികളും പ്രായമായവരും രോഗികളുമാണ് ഹൃദയഭേദകമായ വില നല്‍കേണ്ടി വരുന്നതെന്ന് പാപ്പ ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. പലസ്തീനിലെയും ഇസ്രായേലിലെയും വിശ്വാസികളുടെയും, എല്ലാ മനുഷ്യരുടെയും ജീവനോടോപ്പം ആരാധനാലയങ്ങളും സംരക്ഷിക്കപ്പടേണ്ടതാണെന്ന് പാപ്പ പറഞ്ഞതായി വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *