ബോയിസ്/യുഎസ്എ: ജീവനു തുല്യം സ്‌നേഹിച്ച മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വ്യക്തിക്ക് മാപ്പ് നല്‍കി കോടതിയില്‍ അമ്മയുടെ ഹൃദസ്പര്‍ശിയായ ‘വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്‌മെന്റ്’. 2022 നവംബര്‍ 13-ന് യുഎസ്എയിലെ ഇഡാഹോ സംസ്ഥാനത്ത് കൊല്ലപ്പെട്ട ഇഡാഹോ സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ക്‌സാനയുടെ അമ്മയാണ് തന്റെ മകളുടെ ഘാതകന് കോടതിയില്‍ മാപ്പ് നല്‍കിക്കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്. മകള്‍ ക്‌സാന ഉള്‍പ്പടെ നാല് വിദ്യാര്‍ത്ഥികളെ അവരുടെ താമസ സ്ഥലത്ത് കൊലപ്പെടുത്തിയ 30 വയസുള്ള ബ്രയാന്‍ കോബര്‍ഗറിനാണ് അമ്മ കാര കെര്‍ണോഡില്‍ കോടതയില്‍ പരസ്യമായി മാപ്പ് നല്‍കിയത്. ക്‌സാനയെ 50 ലധികം തവണ കത്തികൊണ്ട് കുത്തിയാണ് ബ്രയാന്‍ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്‌സാന കാരണമാണ് താന്‍ യേശുവിനെ അറിഞ്ഞതെന്നും, തന്റെ മകള്‍ നിമിത്തം മറ്റു പലരും കര്‍ത്താവിനെ അറിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കാര പറഞ്ഞു. ഒരു കാലത്ത് മയക്കുമരുന്നിന് അടിമയായിരുന്ന താന്‍ ഒരു ക്രിസ്ത്യാനിയായതിനുശേഷം, ഇപ്പോള്‍ സന്തോഷം, പ്രത്യാശ, സമാധാനംഎന്നിവയാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് കാര കൂട്ടിച്ചേര്‍ത്തു. കാര കെര്‍ണോഡില്‍ കോടതിയില്‍ നല്‍കിയ വികാരഭരിതമായ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
‘എന്റെ മകള്‍ അകത്തും പുറത്തും സുന്ദരിയായിരുന്നു. അവള്‍ക്ക് വളരെ തിളക്കമുള്ള ഒരു വെളിച്ചമുണ്ടായിരുന്നു. അത് ഞങ്ങളുടെ ഹൃദയങ്ങളില്‍ എന്നേക്കും നിലനില്‍ക്കും. അവളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അവളുടെ സാന്നിധ്യത്തിലുള്ള എല്ലാവര്‍ക്കും അവള്‍ സന്തോഷവും ചിരിയും കൊണ്ടുവന്നു. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു ഇപ്പോള്‍ അവളെ സ്വര്‍ഗത്തില്‍ തന്റെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വഹിക്കുന്നു. അവിടെ അവള്‍ നിത്യമായി സുരക്ഷിതയാണ്.’
‘എന്നില്‍ വസിക്കുന്ന ക്രിസ്തുവാണ് നിങ്ങളോട് ക്ഷമിക്കാന്‍ എനിക്ക് ശക്തി നല്‍കിയത്,’ കാര പറഞ്ഞു. ‘അത് എന്റെ സ്വന്തം ശക്തിയല്ല. എന്റെ മകളെ കൊലപ്പെടുത്തിയതിന് ഖേദം പോലും തോന്നാത്ത നിങ്ങളോട് ക്ഷമിക്കാന്‍ യേശു എന്നെ അനുവദിച്ചു.’
ഒടുവിലായി, ഒരു ദിവസം കര്‍ത്താവിന്റെ മുമ്പാകെ നില്‍ക്കേണ്ടിവരുമെന്നും, സ്വര്‍ഗവും നരകവും യഥാര്‍ത്ഥ സ്ഥലങ്ങളാണെന്നും കാര തന്റെ മകളുടെ ഘാതകനെ ഓര്‍മിപ്പിച്ചു. ‘ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ ജീവിതം അവസാനിക്കുന്നതിനുമുമ്പ്, നമ്മുടെ കര്‍ത്താവിനെയും രക്ഷകനെയും സ്വീകരിക്കാന്‍ നിങ്ങള്‍ ഹൃദയത്തില്‍ ആഗ്രഹിക്കുന്നതിനും, ദൈവം നിങ്ങളോട് ക്ഷമിക്കുന്നതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’
എഫോസോസ് ആറാം അധ്യായത്തില്‍ നിന്ന് വിശ്വാസത്തില്‍ ശക്തരായിരിക്കുന്നതിനെക്കുറിച്
Leave a Comment
Your email address will not be published. Required fields are marked with *