2025 ജൂബിലി വര്ഷം: മെല്ബണ് സീറോ മലബാര് രൂപതയില് വിവിധ കര്മ്മപരിപാടികള് പ്രഖ്യാപിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 22, 2025
ഡബ്ലിന്‍: അയര്‍ലണ്ടിലെ കോ ഗാല്‍വേയില്‍ റെന്‍മോര്‍ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രി സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന ഫാ. പോള്‍ എഫ് മര്‍ഫി (52) എന്ന വൈദികന് കുത്തേറ്റു. കൗണ്ടി വാട്ടര്‍ഫോര്‍ഡിലെ ട്രാമോറിലെ ഡണ്‍ഹില്ലിലും ഫെനോര്‍ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദര്‍ശിക്കാന്‍ സിറിയയിലേക്കും ലെബനോനിലേക്കും ഉള്‍പ്പെടെ, നിരവധി വിദേശ യാത്രകള്‍ ഫാ. മര്‍ഫി നടത്തിയിരിന്നു. ലൂര്‍ദിലേക്കുള്ള അന്താരാഷ്ട്ര വാര്‍ഷിക സൈനിക തീര്‍ത്ഥാടനത്തില്‍ പ്രതിരോധ സേനയെ
വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ അംഗരക്ഷകന്റെ കുപ്പായം അഴിച്ചുവച്ച് വൈദീകനാകാന്‍ ഒരുങ്ങുന്ന യുവാവിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. 34 കാരനായ ദിദിയര്‍ ഗ്രാന്‍ഡ്ജീന്‍ എന്ന യുവാവാണ് മാര്‍പാപ്പയുടെ അധികാരത്തിന്‍ കീഴില്‍ കത്തോലിക്ക സഭയെ കൂടുതല്‍ സേവിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബര്‍ഗില്‍ ജനിച്ചു വളര്‍ന്ന ദിദിയര്‍, 21ാം വയസ്സില്‍ സ്വിസ് ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിശീലനം പൂര്‍ത്തിയാക്കി 2011 മുതല്‍ 2019 വരെ പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചു. മാര്‍പാപ്പയുടെ അംഗരക്ഷകന്‍ എന്ന നിലയില്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു ദിദിയറിന്റേത്. വത്തിക്കാനിലെത്തുന്ന
വത്തിക്കാന്‍ സിറ്റി: ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്ത് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 61 പേര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴസ് ചത്വരത്തില്‍ പാപ്പ നയിച്ച ത്രികാലജപപ്രാര്‍ത്ഥനക്ക് ശേഷമാണ് ബ്രസീലില്‍ നടന്ന വിമാന അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചത്. ഉക്രെയ്ന്‍, മിഡില്‍ ഈസ്റ്റ്, പാലസ്തീന്‍, ഇസ്രായേല്‍, സുഡാന്‍, മ്യാന്‍മാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സമാധാനമുണ്ടാകുന്നതിന് വേണ്ടിയും പാപ്പ പ്രാര്‍ത്ഥിച്ചു. ഹിരോഷിമയിലും നാഗാസാക്കിയിലും ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച പാപ്പ ആ സംഭത്തിലും എല്ലാ യുദ്ധങ്ങളിലും
ജറുസലേം: ഗാസയിലെ വെടിനിര്‍ത്തലിനും ബന്ധികളാക്കപ്പെട്ടവരുടെ മോചനത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ ഇരുപക്ഷത്തുമുള്ളവര്‍ സമ്മതിച്ചത് പ്രത്യാശ നല്‍കുന്ന അടയാളമാണെന്ന് ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ ഈ ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിനു വേണ്ടിയും ലോകം മുഴുവന് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന വൈദികര്‍ക്ക് കത്തയച്ചു. സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലായുടെ ആഹ്വാനത്തിന്റെ ചുവടുപിടിച്ചാണ് സ്വര്‍ഗാരോപണ തിരുനാള്‍ദിനത്തില്‍ സമാധാനത്തിന് വേണ്ടി
പോര്‍ട്ട് മോറസ്ബി/പപ്പുവ ന്യൂ ഗനിയ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പപ്പുവ ന്യൂ ഗനിയയില്‍ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാര്‍ക്കും അവിടെയുള്ള പുതു തലമുറയ്ക്കും ഊര്‍ജവും ആത്മവിശ്വാസവും നല്‍കുമെന്ന് മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പപ്പുവ ന്യൂ ഗനിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സില്‍വസ്റ്റര്‍ വാര്‍വാകായി. സെപ്റ്റംബര്‍ 6 മുതല്‍ 9 വരെ ഫ്രാന്‍സിസ് മാര്‍പാപ്പ പപ്പുവ ന്യൂ ഗനിയയില്‍ നടത്തുന്ന സന്ദര്‍ശനത്തിന് മുന്നോടിയായി വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. സില്‍വസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്. ഓഷ്യാന
ബാംഗ്ലാദേശിൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടികളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് സാമൂഹ്യ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്ക്കുന്ന അന്നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ പ്രാദേശിക ഘടകത്തോട് ഇറ്റലിയിലെ കാരിത്താസ് സംഘടന കൈകോർക്കുന്നു. ബംഗ്ലാദേശിൽ ഇതിനു മുമ്പ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്ത വേളകളിയും ഇറ്റിലിയിലെ കാരിത്താസ് സംഘടന സംഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ അതിലോലമായ സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുന്ന ഇറ്റലിയിലെ കാരിത്താസ് സംഘടന അന്നാട്ടിൽ പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ട് പ്രശ്നപരിഹൃതിക്കായി
ലാഹോര്‍: പാകിസ്ഥാനില്‍ രണ്ട് കുട്ടികളുടെ മാതാവും വിധവയുമായ ക്രിസ്ത്യന്‍ യുവതിക്കുനേരെ വ്യജ ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട അക്രമം. പഞ്ചാബിലെ ഗോജ്‌രയ്ക്ക് സമീപമുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സൈമ ഫര്‍ഹാദ് ഗില്‍ എന്ന വിധവയാണ് അക്രമത്തിന് ഇരയായത്. ഖുറാന്റെ കീറിപ്പറിഞ്ഞ പേജുകള്‍ സൈമ വീട്ടില്‍നിന്നും കണ്ടെത്തിയതായി സൈമയുടെ അയല്‍വാസികള്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രകോപിതരായ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. പോലീസ് തക്ക സമയത്ത് എത്തിയതിനാലാണ് സൈമയെ ജനക്കൂട്ടം മര്‍ദിച്ച് കൊല്ലാതിരുന്നത്. പാകിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമങ്ങള്‍ പ്രകാരം പോലീസ് യുവതിതെ
ബെയ്ജിംഗ്: ചൈനയും ഷാംഗ്‌ഹൈയിലുള്ള ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ ബസിലിക്കയും സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ജസ്യൂട്ട് ചൈനീസ് പ്രവിശ്യയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ ഫാ. പെദ്രോ ചിയയുമായി വത്തിക്കാനില്‍ നടത്തിയ അഭിമുഖത്തിലാണ് ചൈനയിലേയ്ക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താനുള്ള ആഗ്രഹം പാപ്പ വെളിപ്പെടുത്തിയത്. രാജ്യത്തെ ബിഷപ്പുമാരെയും കത്തോലിക്കരെയും സന്ദര്‍ശിക്കാനും താന്‍ ആഗ്രഹിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ജനത വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും വിശ്വസ്തത പുലര്‍ത്തുന്നവരാണെന്ന് പാപ്പ പറഞ്ഞു. ഈ മഹത്തായ പൈതൃകം പാഴാക്കാതെ പ്രോത്സാഹിപ്പിക്കുകയും ക്ഷമയോടെ അത്
Don’t want to skip an update or a post?