വാഷിംഗ്ടണ്‍ ഡിസി: യേശുക്രിസ്തുവിനെ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാക്കി നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ട്രിപ്പ്‌ലെറ്റ് സഹോദരങ്ങള്‍. പ്രാര്‍ത്ഥിക്കാനും യേശുവിനെക്കുറിച്ച് പങ്കുവയ്ക്കുവാനും ശ്രമിക്കുന്ന ഡെന്‍വറില്‍ നിന്നുള്ള ഹെംസ് സഹോദരന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 355,000-ത്തിലധികം ഫോളോവേഴ്‌സുണ്ട്.
ഏകദേശം ഒരു വര്‍ഷം മുമ്പ്, 18 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് അവരുടെ മാതാപിതാക്കള്‍ 18 വയസുള്ള ഗേജ്, ടില്‍, കേഡന്‍ സഹോദരന്‍മാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കാന്‍ പച്ചക്കൊടി കാണിച്ചത്. ‘ഞങ്ങള്‍ ആളുകളോട് നേരിട്ട് യേശുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചപ്പോള്‍ അത് ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കണമമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു,’ ഗേജ് പറഞ്ഞു.
നിങ്ങളുടെ വെളിച്ചം എങ്ങനെ പ്രകാശിപ്പിക്കാം, യേശു നിങ്ങളിലൂടെ പ്രകാശിക്കട്ടെ എന്നതിനെക്കുറിച്ചാണ് അവര്‍ ആദ്യമായി ഒരു വിഡിയോ ചെയ്തത്. ‘ഞങ്ങള്‍ ആ വീഡിയോ ഉണ്ടാക്കി, പോസ്റ്റ് ചെയ്തതിന് ശേഷം, ഉറങ്ങാന്‍ പോയി. അപ്പോള്‍ ഏകദേശം രാത്രി 9 മണി ആയിരുന്നു. രാവിലെ ഞങ്ങള്‍ ഉണര്‍ന്നപ്പോഴേക്കും, അത് കൈവിട്ട് പോയിരുന്നു. എട്ട് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്. ദൈവം അതിനെ അനുഗ്രഹിച്ചു. ഇത് തുടര്‍ന്ന ്‌ചെയ്യന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ കേഡന്‍ പറഞ്ഞു.
അതിനുശേഷം, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയില്‍ 3n 1 trilogy മിക്കവാറും എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നുണ്ട്. സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നത് മുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബൈബിള്‍ അധിഷ്ഠിതമായ വിചിന്തനങ്ങള്‍ ഇവര്‍ നല്‍കുന്നു.
ഇവരുടെ പ്രായത്തിലുള്ള നിരവധി ഫോളോവേഴ്‌സ് ഉണ്ടെങ്കിലും, അവരുടെ ഏറ്റവും വലിയ ആരാധകരില്‍ ചിലര്‍ അമ്മമാരാണ്. ‘നമ്മുടെ ചില സുഹൃത്തുക്കള്‍ പറയും, അതെ, എന്റെ അമ്മ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട്. അമ്മ എനിക്ക് ഈ വീഡിയോകളെല്ലാം അയയ്ക്കും,’ ടില്‍ പറഞ്ഞു. കാത്തലിക്ക് മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെയും മീഡിയ മിഷനറിമാരുടെയും ജൂബിലി റോമില്‍ നടക്കുന്ന ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ യേശുവിനെ ട്രെന്‍ഡിംഗ് ആക്കുന്ന ഹെംസ് സഹോദരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനേകം യുവജനങ്ങളെ ഇന്ന് സുവിശേഷത്തിന്റെ സന്തോഷത്തിലേക്ക് നയിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *