വാഴ്ത്തപ്പെട്ട കാര്ലോ അക്യുട്ടിസിനെ 2025 ഏപ്രില് 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും
- Featured, LATEST NEWS, VATICAN
- November 22, 2024
വത്തിക്കാന് സിറ്റി: സകല മനുഷ്യരും ദൈവസ്നേഹം അറിയുന്നതിനും അനുഭവിക്കുന്നതിനുമായി സഭയുടെ വാതിലുകള് തുറക്കാന് ഫ്രാന്സിസ് മാര്പാപ്പ ആഹ്വാനം ചെയ്തു. സകലരും യേശുവിലേക്ക് കടന്നു വരുന്നതിനായി വിശുദ്ധ വാതില് തുറക്കുന്ന കൃപയുടെ അവസരമാണ് ജൂബില വര്ഷമെന്നും പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്ദിനത്തില് അര്പ്പിച്ച ദിവ്യബലിയില് പാപ്പ പറഞ്ഞു. പത്രോസ് ശ്ലീഹാ കാരാഗൃഹത്തില് നിന്ന് മോചിതനായപ്പോള് കര്ത്താവാണ് വാതിലുകള് തുറക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിജാതീയര്ക്കുവേണ്ടി ഒരു വാതില് കര്ത്താവ് എങ്ങനെയാണ് തുറന്നതെന്ന് പൗലോസ് ശ്ലീഹായും വിശദീകരിക്കുന്നുണ്ട്. സ്വയം കേന്ദ്രീകൃതമായ മതാത്മകതയില് നിന്ന്
വത്തിക്കാന് സിറ്റി: ഇന്നത്തെ ലോകത്തില് സ്ത്രീകള് മികച്ച നേതാക്കളാണെന്നും കൂട്ടായ്മ സൃഷ്ടിക്കുന്നതില് സ്ത്രീകള് പുഷന്മാരേക്കാള് മുന്നിലാണെന്നും ഫ്രാന്സിസ് മാര്പാപ്പ. സര്വകലാശാല വിദ്യാര്ത്ഥികളുമായി ഓണ്ലൈനായി നടത്തിയ ചോദ്യോത്തര സംവാദത്തിലാണ് പാപ്പ ഈ പരാമര്ശം നടത്തിയത്. അമ്മയാകുവാനുള്ള സ്ത്രീയുടെ കഴിവ് കൂടുതല് ക്രിയാത്മകമായി പ്രവര്ത്തിക്കുവാനുള്ള അവസരം സ്ത്രീകള്ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അത് പ്രധാനപ്പെട്ട കാര്യമാണെന്നും പാപ്പ പറഞ്ഞു. ലയോള സര്വകലാശാലയുടെ നേതൃത്വത്തില് ‘ബില്ഡിംഗ് ബ്രിഡ്ജസ്’ പദ്ധതിയുടെ ഭാഗമായാണ് ഏഷ്യ പസഫിക്ക് മേഖലയില് നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്ത്ഥികള്ക്ക് ഫ്രാന്സിസ് മാര്പാപ്പയുമായി ഒരുമണിക്കൂര് സംവദിക്കുവാനുള്ള
വത്തിക്കാന് സിറ്റി: ബനഡിക്ട് 16ാമന് മാര്പാപ്പയുടെ സെക്രട്ടറിയായിരുന്ന ആര്ച്ചുബിഷപ് ജോര്ജ് ഗനസ്വിനെ ബാള്ട്ടിക്ക് രാജ്യങ്ങളായ ലിത്വാനിയ, എസ്തോണിയ, ലാത്വിയ എന്നിവയുടെ അപ്പസ്തോലിക്ക് ന്യൂണ്ഷ്യോ ആയി ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ബനഡിക്ട് 16 ാമന് മാര്പാപ്പയുടെ മരണശേഷം ജര്മനിയിലേക്ക് മടങ്ങിയ ആര്ച്ചുബിഷപ് നിലവില് ഔദ്യോഗിക ഉത്തരവാദിത്വങ്ങളൊന്നും വഹിക്കുന്നുണ്ടായിരുന്നില്ല. ജര്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്ത് ഒരു ഇരുമ്പു പണിക്കാരന്റെ മകനായാണ് ഗനസ്വിന്റെ ജനനം. 1984ല് പൗരോഹിത്യം സ്വീകരിച്ച ഗനസ്വിന് മ്യൂണിച്ചിലെ ലുഡ്വിഗ്-മാക്സ്മില്യന് സര്വകലാശാലയില് കാനന് നിയമത്തില് നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.
വാഷിംഗ്ടണ് ഡിസി: ബൈബിള് സംഭവങ്ങളെ ആസ്പദമാക്കി ‘ജീസസ് റെവല്യൂഷന്’ ഒരുക്കിയ ടീമിന്റെ പുതിയ ബൈബിള് പരമ്പര അണിയറയില് പുരോഗമിക്കുന്നു. ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ പറയുന്ന ‘ഹൗസ് ഓഫ് ഡേവിഡ്’ എന്ന ബൈബിള് പരമ്പരയുടെ അഭിനേതാക്കളെ തിരഞ്ഞെടുത്തു കഴിഞ്ഞതായി ഡയറക്ടര് ജോണ് എര്വിന് പറഞ്ഞു. ജോണ് എര്വിനും മുന് നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവായ കെല്ലി മെറിമാന് ഹൂഗ്സ്ട്രാറ്റനും ചേര്ന്ന് സ്ഥാപിച്ച വിശ്വാസാധിഷ്ഠിത മൂല്യങ്ങളാല് പ്രവര്ത്തിക്കുന്ന സിനിമാ സ്റ്റുഡിയോയായ ദി വണ്ടര് പ്രോജക്റ്റില് നിന്ന് പിറവിയെടുക്കുന്ന ആദ്യ സംരംഭമാണ് ഈ പരമ്പര.
കിന്ഷാസാ/കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില് എണ്പതിലധികം ക്രിസ്ത്യാനികള്ക്ക് ജീവന് നഷ്ടപ്പെടാന് ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐസിസ് തീവ്രവാദ സംഘടന ഏറ്റെടുത്തു. കിഴക്കന് കോംഗോയില് നടത്തിയ ആക്രമണത്തില് കോംഗോ സൈനിക ഉദ്യോഗസ്ഥന് ഉള്പ്പെടെ 60 ലധികം ക്രിസ്ത്യാനികള് കൊല്ലപ്പെട്ടതായി ഇസ്ലാമിക് തീവ്രവാദ സംഘം ടെലിഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജൂണ് ആദ്യവാരം മുതല് ഏകദേശം 150 പേരെ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്. ജൂണ് ഏഴിനു മാത്രം 41 പേര് കൊല്ലപ്പെട്ടു. സംഭവങ്ങളെ തുടര്ന്ന് രാജ്യത്തെ നിരവധി ദൈവാലയങ്ങള് അടച്ചിട്ടിരിക്കുകയാണ്. ഡിആര്സിയില്
വത്തിക്കാന് സിറ്റി: സിനഡല് സഭയുടെ വിത്തുകള് മുളച്ചു തുടങ്ങിയതായി ഒക്ടോബറില് നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ ജനറല് റപ്പോര്ച്ചര് കര്ദിനാള് ജീന് ക്ലോഡി ഹൊള്ളിറിച്ച് എസ്ജെ. ഒക്ടോബറില് നടക്കുന്ന സിനഡിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി സിനഡിന്റെ ജനറല് സെക്രട്ടറിയേറ്റിലെത്തിയ വിവിധ റിപ്പോര്ട്ടുകള് പരിശോധിച്ച് പ്രവര്ത്തനരേഖ തയാറാക്കുന്നതിന്റെ ആദ്യ ഘട്ട നടപടികള് പൂര്ത്തിയായ പശ്ചാത്തലത്തിലായിരുന്നു കര്ദിനാളിന്റെ പ്രസ്താവന. സിനഡല് പ്രക്രിയ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങള്ക്ക് നല്കിയ നവജീവന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു കൂടുതല് റിപ്പോര്ട്ടുകളെന്ന് കര്ദിനാള് പറഞ്ഞു. പ്രവര്ത്തനരേഖ തയാറാക്കുന്നതിനായി
ക്രാക്കോവ്/പോളണ്ട്: നാസി ജര്മനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില് കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകള് തുടര്ന്നതിന്റെ പേരില് രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കല് റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1946-ല് 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന് മേഴ്സി ഷ്രൈനില് നടന്ന ചടങ്ങുകള്ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്ക്കായുള്ള ഡിക്കാസ്ട്രി തലവന് കര്ദിനാള് മാര്സെല്ലൊ സെമേരാരോ കാര്മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യകോണ്ഗ്രസിന്റെ
വാഷിംഗ്ടണ് ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില് ബോര്ഡുകളാണ് ജൂണ് മാസത്തില് യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ് മാസത്തില് നടത്തിയ ഈ ബില്ബോര്ഡ് കാമ്പെയ്ന്റെ പിന്നില്. സ്വവര്ഗാഭിമുഖ്യം പുലര്ത്തുന്നവര് ജൂണ് മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള് ജൂണ് യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്ബോര്ഡുകള് ജനങ്ങളെ ഓര്മിപ്പിക്കുന്നു. ”ജൂണ് യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ
Don’t want to skip an update or a post?