Follow Us On

20

November

2025

Thursday

ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

ഇന്ത്യയിലെ പ്രളയബാധിതര്‍ക്ക്  വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നിരവധി ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും വേദനയനുഭവിക്കുന്നവരോട് സാമീപ്യം പ്രകടിപ്പിച്ചും ലിയോ 14 -ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഫ്രീഡം സ്‌ക്വയറില്‍  നടത്തിയ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക്  ശേഷമാണ്  പ്രളയബാധിതര്‍ക്ക് വേണ്ടി പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിച്ചത്.

പ്രളയത്തില്‍ മരിച്ചവരെ അനുസ്മരിച്ച പാപ്പ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍  പാകിസ്ഥാനില്‍  400 ലധികം പേര്‍ക്കും ഇന്ത്യയില്‍  60ലധികം പേര്‍ക്കും നേപ്പാളില്‍  40ഓളം പേര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഈ സംഖ്യകള്‍ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?