Follow Us On

02

August

2025

Saturday

  • നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍

    നൈജീരിയയില്‍ അക്രമം ഒഴിയുന്നില്ല; ജനം കടുത്ത ഭീതിയില്‍0

    നൈജീരിയ: നൈജീരിയയിലെ യെല്‍വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ് ജീവിക്കുന്നത്. ദിവസേനയെന്നോണം ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല്‍ അവയൊന്നും വാര്‍ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവയൊന്നും വാര്‍ത്തയാക്കുന്നില്ല. മകുര്‍ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്‍ഡിനേറ്റര്‍ ഫാ. റെമിജിയൂസ് ഇഹ്‌യുള (Remigius Ihyula) പ്രസ്താവിച്ചതായി ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 13 നും 14 നും ഇടയ്ക്കുള്ള രാത്രിയില്‍, നൈജീരിയയിലെ ബെനു (Benue) സംസ്ഥാനത്തെ യെല്‍വ്വാറ്റയിലുണ്ടായ (Yelwata) ഭീകരമായ

  • ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

    ഒരു കിലോമീറ്റര്‍ കാല്‍നടയായി ലിയോ 14 ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം0

    റോം: റോമിലെ ബിഷപ് എന്ന നിലയില്‍ തന്റെ ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍നിന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്. റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു. കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന്

  • ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

    ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ0

    റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന്‍ പാപ്പ. കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു.  ദൈവീക ഭോജനത്താല്‍ ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്‌നേഹവും കരുണയും പകരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ ജൂബിലി വര്‍ഷത്തില്‍, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്‍ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം

  • ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം  മാര്‍പാപ്പ

    ‘മനുഷ്യരാശി നിലവിളിക്കുന്നു, സമാധാനത്തിന് അവസരം നല്‍കൂ’ ലിയോ 14-ാം മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി:  സമാധാനത്തിനുള്ള ശക്തമായ ആഹ്വാനവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ‘മനുഷ്യരാശി നിലവിളിക്കുകയും സമാധാനത്തിനായി കേഴുകയും ചെയ്യുന്ന’തായി പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ത്രികാല ജപത്തിനു ശേഷം നടത്തിയ പ്രസംഗത്തില്‍, യുദ്ധത്തിന്റെ തീവ്രതയില്‍ മറന്നുപോകുന്ന നിസഹായരായ മനുഷ്യരെ പാപ്പ സ്മരിച്ചു. ‘ആയുധങ്ങളുടെ കനത്ത ശബ്ദവും അക്രമത്തിന്റെ മുറവിളിയും മനുഷ്യരാശിയുടെ നിലവിളിയെ മുക്കിക്കളയരുത്’  എന്ന് പാപ്പ  പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  പ്രത്യേകിച്ച് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെയിടയില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ അനായാസം അവഗണിക്കപ്പെടാനിടയുണ്ടെന്ന് പാപ്പ

  • വിശ്വാസത്തിനായി പീഡയേല്‍ക്കുന്നവരെ മറക്കരുത്: ലിയോ 14 ാമന്‍ പാപ്പ

    വിശ്വാസത്തിനായി പീഡയേല്‍ക്കുന്നവരെ മറക്കരുത്: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശ്വാസം നിമിത്തം പീഡനമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും  അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് സഭാ ശുശ്രൂഷയുടെ അനിവാര്യമായ ഭാഗമാകണമെന്നും, ആ ദൗത്യത്തില്‍ നിന്നു  ഒരിക്കലും പിന്തിരിയരുതെന്നും ലിയോ 14 ാമന്‍ പാപ്പ. ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ (ഫ്രാന്‍സിസ്‌കന്‍) സമൂഹത്തെയും ട്രിനിറ്റേറിയന്‍ സഭാവിഭാഗത്തെയും ജനറല്‍ ചാപ്റ്റര്‍ സമ്മേളനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും ട്രിനിറ്റേറിയന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ഓഫ് മാതയും ശുശ്രൂഷാ ജീവിതത്തിന് വലിയ മാതൃകകളാണ്. ‘സ്വന്തമായി

  • 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ

    174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ച 50 ഫ്രഞ്ച് കത്തോലിക്കരെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട 100-ലധികം സ്പാനിഷ് പുരോഹിതരെയും ഉള്‍പ്പെടെ 174 പുതിയ രക്തസാക്ഷികളെ പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 1944 നും 1945 നും ഇടയില്‍ മരണമടഞ്ഞ  50 ഫ്രഞ്ച്  രക്തസാക്ഷികളില്‍ ഭൂരിഭാഗവും ബുച്ചന്‍വാള്‍ഡ്, മൗത്തൗസെന്‍, ഡാച്ചൗ, സോഷെന്‍ തുടങ്ങിയ ക്യാമ്പുകളിലാണ് മരിച്ചത്. നാല് ഫ്രാന്‍സിസ്‌കന്‍ വൈദികര്‍, ഒമ്പത് രൂപതാ വൈദികര്‍, മൂന്ന് സെമിനാരിക്കാര്‍, 14 കത്തോലിക്കാ സ്‌കൗട്ടുകള്‍, യംഗ് ക്രിസ്ത്യന്‍

  • വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ

    വൈദികര്‍ എളിമയോടും വിശ്വാസത്തോടും കൂടെ ദൈവജനത്തെ സേവിക്കണം; ലിയോ 14 ാമന്‍് പാപ്പ0

    വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ വിശ്വസ്ത ശിഷ്യരായി  എളിമയോടെയും സൗമ്യതയോടു കൂടി  ജനത്തെ കേള്‍ക്കാനും അവരുടെ  അടുത്തായിരിക്കാനും പുരോഹിതര്‍ തയാറാകണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്ര പരിശീലനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തെ മിഷനറി സേവനം പൂര്‍ത്തിയാക്കിയ വൈദികരെ  സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. പുതിയ തലമുറക്ക് മാതൃകയാകുന്ന വിധത്തില്‍, ”ഇടയന്മാര്‍  പാദങ്ങള്‍ നിലത്തുറപ്പിച്ചവരായിരിക്കണം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ലിയോ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു.  മിഷനറി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പുരോഹിതര്‍  അതിനോട്

  • ലിയോ 14 ാമന്‍ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു

    ലിയോ 14 ാമന്‍ പാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു0

    വത്തിക്കാന്‍ സിറ്റി: ലിയോ 14 ാമന്‍ പാപ്പയുടെ പെറുവിലെ മിഷനറി പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നിര്‍മിച്ച ‘ലിയോണ്‍ ഡി പെറു’ എന്ന ഡോക്യുമെന്ററി വത്തിക്കാന്‍ ന്യൂസ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഡികാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്റെ എഡിറ്റോറിയല്‍ ഡയറക്ടറേറ്റ് ആണ്  ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഡോക്യുമെന്ററിക്ക് ലഭിക്കുന്നത്. ഡോക്യുമെന്ററി കാണുവാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്കു ചെയ്യുക. https://youtu.be/-KQ5h6Lk9-I

Latest Posts

Don’t want to skip an update or a post?