റോം: സൈനിക നടപടികളുടെ ഭാഗമായി മുഴുവന്‍ ഗാസ സിറ്റി നിവാസികളോടും ഒഴിഞ്ഞുപോകുവാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ട ശേഷം ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദൈവാലയത്തിലെ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, സാധിച്ചില്ലെന്ന് ലിയോ 14 ാമന്‍ പാപ്പ. ‘ഞാന്‍ ഇപ്പോള്‍ ഇടവക വികാരിയെ വിളിക്കാന്‍ ശ്രമിച്ചു. എനിക്ക് ഒരു വിവരവും ലഭിച്ചില്ല. മുമ്പ് അവര്‍ക്ക് കുഴപ്പമില്ലായിരുന്നു, പക്ഷേ ഈ പുതിയ ഉത്തരവിന് ശേഷം, എനിക്ക് ഉറപ്പില്ല,’ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ലിയോ 14 ാമന്‍ മാര്‍പാപ്പ പറഞ്ഞു.
ഖത്തറിലെ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ വളരെ ‘വളരെ ഗുരുതരമായ വാര്‍ത്ത’ എന്നും ലിയോ 14 ാമന്‍ പാപ്പ വിശേഷിപ്പിച്ചു. ഇസ്രായേലി ബോംബാക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങളെങ്കിലും തലസ്ഥാനത്തെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളെ ആക്രമണം ബാധിച്ചു. ‘കാര്യങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. നമ്മള്‍ വളരെയധികം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും സമാധാനത്തിനായി നിര്‍ബന്ധിക്കുകയും വേണം.’ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *