കിന്‍ഷാസ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ ഒരു ഗ്രാമത്തില്‍ മൃസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ ഐഎസ് അനുഭാവ തീവ്രവാദ സംഘടന നടത്തിയ ഭീകരാക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടു.
ഡിആര്‍സിയും ഉഗാണ്ടയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള എഡിഎഫ് തീവ്രവാദസംഘടനയാണ് നിഷ്ഠൂരമായ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗ്രാമത്തില്‍ എഡിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇസ്ലാമിക്ക് സംഘടന നടത്തിയ രാത്രികാല ആക്രമണത്തില്‍ ഇരകളെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്
1990-കളില്‍ ഉഗാണ്ടയില്‍ രൂപീകൃതമായ എഡിഎഫ് ഇപ്പോള്‍ അതിര്‍ത്തി കടന്ന് കോംഗോയിലും ആക്രമണങ്ങള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. എന്‍ടോയോ ഗ്രാമത്തില്‍ നടന്ന മൃതസംസ്‌കാരചടങ്ങിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെടതായും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ഭരണാധികാരിയെ ഉദ്ധറിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈയില്‍ വടക്കുകിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കൊമാണ്ട നഗരത്തിലെ ഒരു ദൈവാലയത്തില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നവര്‍ക്ക് നേരെ എഡിഎഫ് നടത്തിയ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 40-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *