Follow Us On

16

September

2025

Tuesday

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ദൈവാലയത്തില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയില്‍ വര്‍ധനവ്

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ദൈവാലയത്തില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയില്‍ വര്‍ധനവ്

വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം, സാധാരണ ദൈവാലയത്തില്‍ പോകാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി  യുവജനങ്ങള്‍ യുഎസിലുടനീളമുള്ള ദൈവാലയങ്ങളിലെത്തി പ്രാര്‍ത്ഥിക്കുന്നതായി കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രി. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തിരക്കാണ് ദിവ്യബലികളില്‍ അനുഭവപ്പെടുന്നതെന്ന് കോളജ് മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന അനേക നേതാക്കള്‍ പറഞ്ഞതായി രാജ്യവ്യാപകമായി 250 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രിയുടെ സഹസ്ഥാപകനായ മാറ്റ് സെറൂസെന്‍, പറഞ്ഞു.
ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നിരവധി  കോളേജ് വിദ്യാര്‍ത്ഥികള്‍ ആത്മീയ മാര്‍ഗോപദേശം ആതേടാന്‍ ആരാംഭിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്തുചെയ്യണം?’ എന്താണ് തിന്മ? ദൈവം ഇത് എന്തുകൊണ്ട് അനുവദിക്കുന്നു?’ തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 10 ന് കിര്‍ക്കിന്റെ മരണശേഷം, കിര്‍ക്കിന്റെ സ്വാധീനത്താല്‍ പ്രചോദിതരായി നിരവധിയാളുകള്‍ ആദ്യമായി പള്ളിയില്‍ പോകാനോ പള്ളിയിലേക്ക് മടങ്ങാനോ പദ്ധതിയിടുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?