Follow Us On

01

August

2025

Friday

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ആശങ്ക രേഖപ്പെടുത്തി

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ആശങ്ക രേഖപ്പെടുത്തി
പോള്‍ സെബാസ്റ്റ്യന്‍
മെല്‍ബണ്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളോട് മോശമായി പെരുമാറുകയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ സീറോ മലബാര്‍ സിനഡിനോടും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയോടും ഒപ്പം ചേര്‍ന്നുകൊണ്ട് അപലപിക്കുന്നുവെന്ന് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത.
 ആദിവാസി മേഖലകളിലും ചേരിപ്രദേശങ്ങളിലും കടന്നു ചെന്നു പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാ സവും ആശുപത്രി സേവനങ്ങളും പ്രദാനം ചെയ്യുന്ന കന്യാസ്ത്രീകളുടെ നേര്‍ക്കുള്ള അക്രമങ്ങള്‍ അപലപിക്കപ്പെ ടേണ്ടതാണെന്ന് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പറഞ്ഞു.
 അനാവശ്യമായ ആരോപണങ്ങള്‍ കെട്ടിചമച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ ചുമത്തി ചത്തീസ്ഗഡ് പോലീസ് കന്യാസ്ത്രീകള്‍ ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ തരംതിരിച്ച് കാണാതെ എല്ലാവര്‍ക്കും തുല്യനീതിയും അവകാശങ്ങളും ലഭ്യമാക്കാന്‍ ഭരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും തയ്യാറാകണമെന്ന് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ അഭ്യര്‍ത്ഥിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റേഴ്സിനും അക്രമങ്ങള്‍ക്കിരയാകുന്ന ക്രൈസ്തവ സമൂഹത്തിനും മെല്‍ബണ്‍ രൂപതയിലെ വൈദികരു ടെയും വിശ്വാസി സമൂഹത്തിന്റെയും പ്രാര്‍ത്ഥനയും പിന്തു ണയും ഉണ്ടാകുമെന്ന് പ്രത്യേക പത്രകുറിപ്പിലൂടെ രൂപതയുടെ ചാന്‍സലര്‍ റവ, ഡോ.സിജീഷ് പുല്ലാംകുന്നേല്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഗെവീന്‍ ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?