മനില: പ്രശസ്ത ഫിലിപ്പിനോ ബിസിനസുകാരനും രാജ്യത്തെ ഏറ്റവും പ്രശസ്ത റസ്റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ ഗൗര്‍മെറ്റ് ഫാംസ് ഫിലിപ്പീന്‍സിന്റെ ഉടമയുമായ ഏണസ്റ്റോ എസ്‌കലര്‍ 2024-ല്‍, അസാധാരണമായ ഒരു നേട്ടം കൈവരിച്ചു: അദ്ദേഹത്തിന്റെ പ്രചോദനത്തിന്റെ ഫലമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് ബോങ്ബോങ് മാര്‍ക്കോസ്, മുഴുവന്‍ രാജ്യത്തെയും, പ്രസിഡന്‍ഷ്യല്‍ കുടുംബത്തെയടക്കം ഗ്വാഡലൂപ്പ മാതാവിന് സമര്‍പ്പിച്ചു.
താന്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എസ്‌കലര്‍ ഒരു മനുഷ്യസ്നേഹി എന്നതിലുപരി, ഒരു സുവിശേഷകനാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ കമ്പനിയും, അദ്ദേഹത്തിന്റെ 400 ജീവനക്കാരില്‍ ഭൂരിഭാഗം പേരും, മറിയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു
ദൈവകേന്ദ്രീകൃതമായ ഒരു കമ്പനി
‘ഞങ്ങള്‍ അമ്മ മറിയത്തിന് സമര്‍പ്പിക്കപ്പെട്ട ഒരു കമ്പനിയാണ്. ‘ എസ്‌കലര്‍ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിന്നി ഡി വില്ല പങ്കുവെച്ചു. ‘എസ്‌കലര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമാണ് ആത്മീയത, ദൈവകേന്ദ്രീകൃത, അമ്മ മറിയത്തോടുള്ള ഭക്തി എന്നിവ. അത് ഞങ്ങളുടെ ഡിഎന്‍എയുടെ ഭാഗമാണ്.’
‘പലരും എസ്‌കലറോട് ചോദിക്കുന്നു, ബിസിനസ് സ്ഥാപനത്തില്‍ എന്തിനാണ് ഒരു ചാപ്പല്‍?,’ മാനവ വിഭവശേഷി മേധാവി ജോയല്‍ ലായുഗ് പറഞ്ഞു. ‘എസ്‌കലര്‍ എപ്പോഴും നമ്മോട് പറയും, നമ്മള്‍ ഒരു ഫാം ആണെന്ന്. ഞങ്ങളുടെ ബിസിനസ് ജൈവകൃഷിയാണ്. നമ്മള്‍ പ്രകൃതിയെയും പരിസ്ഥിതിയെയും പരിപാലിക്കുന്നു. പ്രകൃതിയുടെ സ്രഷ്ടാവിന്റെ അടുത്തേക്ക് അല്ലാതെ മറ്റാരിലേക്കാണ് നമ്മള്‍ പോകേണ്ടത്? നമ്മള്‍ സ്രഷ്ടാവിലേക്ക് തിരിയണം. അതുകൊണ്ടാണ് നമ്മുടെ ഫാമിന്റെ കാതലായ ഭാഗത്ത് ഈ ചാപ്പല്‍ ഉള്ളത്.’
ജീവിതം മാറ്റിമറിച്ച കൂടിക്കാഴ്ച
പരിശുദ്ധ മറിയം തന്ന ഉപയോഗിക്കുകയാണെന്നും ഇത് ഒന്നും തന്റെ പ്രവൃത്തിയല്ലെന്നും എസ്‌കലര്‍ പറയുന്നു. ‘ഇതൊന്നും ഞാന്‍ ആസൂത്രണം ചെയ്ത കാര്യങ്ങളല്ല. ഞാന്‍ ഒരു ഉപകരണം മാത്രമാണ്. എനിക്ക് ഒന്നിനും ക്രെഡിറ്റ് അവകാശപ്പെടാന്‍ കഴിയില്ല.’
കത്തോലിക്ക വിശ്വാസത്തില്‍ ജനിച്ചു വളര്‍ന്ന എസ്‌കലറിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത് ഒരു വൈദികനുമായുള്ള കണ്ടുമുട്ടലാണ്. 2017-ല്‍, ’33 ഡേയ്സ് ടു മോര്‍ണിംഗ് ഗ്ലോറി’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവായ ഫാ. മൈക്കല്‍ ഗെയ്റ്റ്ലി, എംഐസി, കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഒരു ധ്യാനം നടത്താന്‍ ഫിലിപ്പീന്‍സിലെത്തി. അന്ന് അദ്ദേഹ ഗൗര്‍മെറ്റ് ഫാമുകളിലാണ് താമസിച്ചത്. അവിടെ അദ്ദേഹം എസ്‌കലറെ കണ്ടുമുട്ടി. ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. ഫാ. ഗെയ്റ്റ്ലിയാണ് എസ്‌കലറെ മരിയന്‍ പ്രതിഷ്ഠ പരിചയപ്പെടുത്തുന്നത്. ‘അത് എന്നെ ആകര്‍ഷിച്ചു,’ എസ്‌കലര്‍ പറഞ്ഞു. പിന്നീട് ഫാ. ഗെയ്റ്റ്ലി പോളണ്ടിലേക്കുള്ള ഒരു തീര്‍ത്ഥാടനത്തിന് എസ്‌കലറെ ക്ഷണിച്ചു, ദിവ്യകാരുണ്യത്തെയും മാതാവിന്റെ ദൗത്യത്തെയും കുറിച്ച് ആഴമുള്ള ബോധ്യങ്ങള്‍ അദ്ദേഹത്തിന് ആ യാത്രയില്‍ ലഭിച്ചു.
‘നമ്മുടെ അമ്മ ഈ ലോകത്തിലേക്ക് വന്നത് ഒരു ദൗത്യവുമായാണ്: ആളുകളെ യേശുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം. നിങ്ങള്‍ മറിയത്തിന് സ്വയം സമര്‍പ്പിക്കുമ്പോള്‍, ആ ദൗത്യത്തിനായി നിങ്ങളെ ഉപയോഗിക്കാന്‍ നിങ്ങള്‍ അമ്മക്ക് അനുമതി നല്‍കുകയാണ്. അതിനാല്‍ മരിയന്‍ സമര്‍പ്പണം നടത്തുന്നവര്‍ ദൈവത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു ഉപകരണമായി മാറുന്നു. ഇന്നത്തെ ലോകത്തെ നോക്കൂ – യുദ്ധം, ഭീകരവാദം, മനുഷ്യക്കടത്ത്, കുട്ടികളുടെ ദുരുപയോഗം – സാത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. നമുക്ക് സ്വന്തമായി തിന്മയോട് പോരാടാന്‍ കഴിയില്ല. മറിയമാണ് ആ പ്രവൃത്തി ചെയ്യുന്നത്. നമ്മള്‍ സ്വയം അവള്‍ക്ക് സമര്‍പ്പിച്ചാല്‍ അവള്‍ നമ്മളെ അവളുടെ ഉപകരണങ്ങളായി ഉപയോഗിക്കും,’ എസ്‌കലര്‍ പറഞ്ഞു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഓരോ വര്‍ഷവും, ഫിലിപ്പീന്‍സിലെ മൂന്ന് പ്രധാന ജയിലുകളില്‍ 3,000-ത്തിലധികം തടവുകാര്‍ക്ക് അദ്ദേഹം ഭക്ഷണം നല്‍കുന്നു. പച്ചക്കറികള്‍ നടുവാന്‍ നിയമിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്ക് മാന്യമായ തൊഴില്‍ നല്‍കുന്നു. തുടര്‍ന്ന് ഗൗര്‍മെറ്റ് ഫാംസ് അത് വാങ്ങുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയും കനോഷ്യന്‍ സിസ്റ്റേഴ്സും പരിപാലിക്കുന്ന രോഗികളെ സഹായിക്കുന്നതിനൊപ്പം വിവിധ സെമിനാരികള്‍, കോണ്‍വെന്റുകള്‍, സന്യാസ സമൂഹങ്ങള്‍ എന്നിവയ്ക്കും അദ്ദേഹം പിന്തുണ നല്‍കുന്നു.രാജ്യത്തുടനീളമുള്ള നാല് പ്രധാന നഗരങ്ങളില്‍ ദിവ്യകാരുണ്യത്തെയും മരിയന്‍ സമര്‍പ്പണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും എസ്‌കലറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *