വാഷിംഗ്ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര ദാതാക്കളായ പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ രണ്ട് ഡസനോളം അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ യുഎസില്‍ അടച്ചുപൂട്ടി. മെഡിക്കെയ്ഡ്, മെഡികെയര്‍ റീ ഇംബേഴ്സ്മെന്റുകള്‍ ലഭിക്കുന്നതില്‍ നിന്ന് തടയുന്ന പുതിയ ഫെഡറല്‍ നിയന്ത്രണങ്ങള്‍ മൂലമുണ്ടാകുന്ന ഫണ്ടിംഗ് ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ മെഡിക്കെയ്ഡ് പ്രോഗ്രാമുകളില്‍ നിന്ന് പ്ലാന്‍ഡ് പേരന്റ്ഹുഡിനെ അയോഗ്യരാക്കാമെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. ഈ മാസം ആദ്യം, പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിലും’ സംഘടനയ്ക്കുള്ള മെഡിക്കെയ്ഡ്, മെഡികെയര്‍ റീഇംബേഴ്സ്മെന്റുകള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
ബില്‍ പാസാക്കുന്നതിന് മുമ്പ് തന്നെ ചില കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചപ്പോള്‍, മറ്റുള്ളവ പൂര്‍ണമായും ‘ടെലിഹെല്‍ത്ത്’ സേവനങ്ങളിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചു. ടെക്‌സസിലെ ടൈലറിലുള്ള ഒരു കേന്ദ്രം, വടക്കന്‍ കാലിഫോര്‍ണിയയിലുള്ള അഞ്ച് ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍, ഇന്ത്യാന, ന്യൂയോര്‍ക്ക്, വെര്‍മോണ്ട് ,അയോവ, മിഷിഗണ്‍, മിനസോട്ട, ഒഹായോ, യൂട്ടാ എന്നിവിടങ്ങളിലെ ഒന്നോ അതിലധികം കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ശ്രദ്ധ ഗര്‍ഭഛിദ്രങ്ങള്‍, ലിംഗ പരിവര്‍ത്തനങ്ങള്‍, രാഷ്ട്രീയ ചെലവുകള്‍ എന്നിവയിലാണ്. ഇതിനെല്ലാം നികുതിദായകരില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിന് പണമാണ് ഉപയോഗിക്കുന്നതെന്ന് സൂസന്‍ ബി. ആന്റണി പ്രോ-ലൈഫ് കൂട്ടായ്മയുടെ, യുഎസിലെ പ്രസിഡന്റ് മാര്‍ജോറി ഡാനെന്‍ഫെല്‍സര്‍ പറഞ്ഞു. ‘2023-24’ സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് ഗര്‍ഭഛിദ്ര ശൃംഖലയുടെ മൊത്തം വരുമാനത്തിന്റെ ഏകദേശം 40% നികുതിദായകരുടെ പണമാണ്. പ്ലാന്‍ഡ് പേരന്റ്ഹുഡിന് പൊതു നികുതിദായക ഫണ്ടിംഗില്‍ നിന്ന് ഏകദേശം 800 മില്യണ്‍ ഡോളറാണ് ലഭിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *