റോം: റോമില്‍ നടന്ന യുവജനജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത പത്ത് ലക്ഷത്തോളം യുവജനങ്ങളെ സാക്ഷിയാക്കി ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിന്റെ തീയതികള്‍ ലിയോ 14 ാമന്‍ പാപ്പ പ്രഖ്യാപിച്ചു. 2027 ഓഗസ്റ്റ് 3 -8 വരെയുള്ള തീയതികളിലാകും അടുത്ത ലോകയുവജനസമ്മേളനം നടക്കുക.
ഈ ജൂബിലിക്ക് ശേഷവും, യുവാക്കളുടെ ‘പ്രത്യാശയുടെ തീര്‍ത്ഥാടനം’ തുടരുമെന്നും അത് ഏഷ്യയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് ടോര്‍ വെര്‍ഗറ്റ സര്‍വകലാശാല ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ യുവജനങ്ങളോട് ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി പാപ്പ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ലിസ്ബണില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ക്ഷണം ആവര്‍ത്തിച്ച ലിയോ പാപ്പ, ലോക യുവജനദിനത്തിന്റെ ഈ പുതിയ പതിപ്പ്, പുതിയ തലമുറകളുടെ വിശ്വാസ യാത്രയിലെ ഒരു പ്രധാന ഘട്ടമായി അടയാളപ്പെടുത്തുമെന്ന് വ്യക്തമാക്കി.
‘ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’ എന്നതാണ് സോള്‍ യുവജനസമ്മേളത്തിന്റെ പ്രമേയം. 2027 ലെ ലോകയുവജനസമ്മേളനം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ആദ്യത്തെയും ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെയും ലോകയുവജനസമ്മേളനമാണ്. 1995- ല്‍ ഫിലിപ്പീന്‍സിലെ മനിലയിലാണ് ഏഷ്യയിലെ ആദ്യ ലോകയുവജനസംഗമം നടന്നത്.
Leave a Comment
Your email address will not be published. Required fields are marked with *