വത്തിക്കാന്‍ സിറ്റി: മതവിശ്വാസം പിന്തുടരുന്നതുകൊണ്ട് രക്ഷ നേടാം എന്ന അമിത ആത്മവിശ്വാസം ഉള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇടുങ്ങിയ വാതിലില്‍ കൂടെ പ്രവേശിക്കുവാനുള്ള ഈശോയുടെ ആഹ്വാനം എന്ന് ലിയോ 14 ാമന്‍ പാപ്പ. മതപരമായ പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരു വ്യക്തിയുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ല. ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ആരാധനാ ജീവിതം നയിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നില്ല. സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലേക്കും നീതി പാലിക്കുന്നതിലേക്കും നമ്മെ നയിക്കുന്നില്ലെങ്കില്‍ നാം ത്യാഗങ്ങള്‍ ചെയ്യുവാനോ പ്രാര്‍ത്ഥനകള്‍ നടത്തുവാനോ ദൈവം ആഗ്രഹിക്കുന്നില്ലെന്നും ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ വചനവിചിന്തനത്തില്‍ പാപ്പ വ്യക്തമാക്കി.
ക്രിസ്തീയ പ്രബാധോനങ്ങള്‍ ഹൃദ്യമായി ഗ്രഹിക്കുകയോ, ദിവ്യബലിയില്‍ പങ്കെടുക്കുകയോ, വിശ്വാസം വാക്കുകളിലൂടെ പ്രഖ്യാപിക്കുകയോ മാത്രം ചെയ്താല്‍ പോരാ, മറിച്ച് നമ്മുടെ മുഴുവന്‍ ജീവിതത്തിന്റെയും ഭാഗമായി മാറുമ്പോഴാണ് വിശ്വാസം യഥാര്‍ത്ഥമാകുന്നത്. അപ്പോള്‍ വിശ്വാസം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനമായി മാറുകയും, യേശു ചെയ്തതുപോലെ നന്മ ചെയ്യാന്‍ പ്രതിജ്ഞാബദ്ധരും സ്‌നേഹത്തിനുവേണ്ടി സാഹസങ്ങള്‍ ഏറ്റെടുക്കുന്നവരുമായി നമ്മള്‍ മാറുകയും ചെയ്യും.
യേശു എളുപ്പവഴി സ്വീകരിച്ചില്ല എന്നതുപോലെ, നാമും വെല്ലുവിളി നിറഞ്ഞതോ ജനപ്രീതിയില്ലാത്തതോ ആയ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്നേക്കാം. അതിന് സ്വാര്‍ത്ഥതയ്ക്കെതിരെ പോരാടുകയും മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും തിന്മയുടെ യുക്തി നിലനില്‍ക്കുന്നതായി തോന്നുമ്പോള്‍ പോലും നന്മ ചെയ്യുന്നതില്‍ സ്ഥിരോത്സാഹം പുലര്‍ത്തുകയും ചെയ്യണം. അത് ബുദ്ധിമുട്ട് നിറഞ്ഞ തിരഞ്ഞെടുപ്പാണെങ്കിലും ആ പാത തിരഞ്ഞെടുത്താല്‍, നാം ഒരു പുതിയ ജീവിതം കണ്ടെത്തുകയും ദൈവത്തിന്റെ ഹൃദയത്തില്‍ ഇടം നേടുകയും, സ്വര്‍ഗത്തിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *