Follow Us On

30

August

2025

Saturday

മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു

മകന്റെ കൊലയാളിയെ കാണുകയും ക്ഷമിക്കുകയും ചെയ്ത ഡയാന്‍ ഫോളി  ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ലിയോ 14 ാമന്‍ പാപ്പയെ സന്ദര്‍ശിച്ച ഡയാന്‍  ഫോളിയുടേത് ആത്യന്തികമായി ഒരു ‘കരുണയുടെ കഥ’യാണ്. ഡയാന്റെ മകനും പത്രപ്രവര്‍ത്തകനുമായ ജെയിംസ്, ‘ജിം’ ഫോളിയെ 2012 ല്‍ വടക്കന്‍ സിറിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷത്തിന് ശേഷം ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്യുകയായിരുന്നു. അസാധാരണമായ ക്ഷമയുടെയും ധീരതയുടെയും മാതൃക നല്‍കിക്കൊണ്ട് തന്റെ മകന്റെ കൊലയാളികളില്‍ ഒരാളായ അലക്‌സാണ്ട കോട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഈ അമ്മയുടെ ക്ഷമയുടെ യാത്രയുടെ ഹൈലൈറ്റ്.
കോളം മക്കാനുമായി ചേര്‍ന്ന് രചിച്ച ‘അമേരിക്കന്‍ മദര്‍’ എന്ന തന്റെ പുസ്തകത്തില്‍ ഡയാന്‍ വിവരിക്കുന്ന ഈ യാത്രയാണ് ലിയോ പതിനാലാമന്‍ പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. ‘ലോകത്തിന്റെ സൗഖ്യത്തിനും പ്രത്യാശയ്ക്കും’ അമേരിക്കയില്‍ ജനിച്ച ഈ പാപ്പയുടെ നേതൃത്വം ആവശ്യമാണെന്ന് ഡയാന്‍ പറയുന്നു. പാപ്പയോടുള്ള തന്റെ ബഹുമാനവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട്  ‘അവിശ്വസനീയമായ സമ്മാനം’ എന്നാണ് ഡയാന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.

തന്റെ ഇരകള്‍ ‘പോരാളികള്‍’ അല്ലെന്നും സിറിയയില്‍ പ്രത്യാശ കൊണ്ടുവരാന്‍ ശ്രമിച്ച നിരപരാധികളായ പത്രപ്രവര്‍ത്തകരും സഹായ പ്രവര്‍ത്തകരുമാണെന്നും ജിമ്മിനെ വധിച്ച കോട്ടെയ് മനസിലാക്കണമെന്ന് ഡയാന്‍ ആഗ്രഹിച്ചു. ‘മറ്റൊരു ജീവിതത്തില്‍, അവര്‍ സുഹൃത്തുക്കളായിരുന്നിരിക്കാം,’ നിരവധി യുവാക്കളെ നേര്‍വഴിയിലേക്ക് നയിച്ച ജിമ്മിന്റെ ചരിത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഡയാന്‍ പറഞ്ഞു.

മനുഷ്യത്വരഹിതമായ പ്രവൃത്തികളില്‍ നിന്ന് മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള താക്കോലായി ഫോളി അനുകമ്പയെ കാണുന്നു. കോട്ടെയുമായുള്ള കൂടിക്കാഴ്ചയുടെ ‘അത്ഭുത’ത്തെക്കുറിച്ച് ഡയാന്‍ പറയുന്നത് ഇങ്ങനെ:  ‘അദ്ദേഹം എന്നെ ശ്രദ്ധിച്ചു കേട്ടു’. പ്രാര്‍ത്ഥനയിലൂടെ, കോട്ടെയ് യെ തിരിച്ച് കേള്‍ക്കാനുള്ള കൃപ ഡയാനും കണ്ടെത്തി.  പരിശുദ്ധാത്മാവിന്റെ ആഴമേറിയ സാന്നിധ്യം ആ കണ്ടുമുട്ടലില്‍ പ്രകടമായിരുന്നു എന്ന് ഫോളി പറയുന്നു.

ജിമ്മിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം,  ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ വിളിച്ചതിനെക്കുറിച്ചുള്ള വികാരഭരിതമായ ഓര്‍മയും ഫോളിക്ക് ഇന്ന് ആശ്വാസം പകരുന്നു. ‘കരുണയില്ലാതെ ക്ഷമ ഉണ്ടാകില്ല,’ ഫോളി പറഞ്ഞു. ‘നമ്മള്‍ പരസ്പരം കരുണ കാണിക്കേണ്ടതുണ്ട്… നാമെല്ലാവരും പാപികളാണെന്നും നമുക്കെല്ലാവര്‍ക്കും ദൈവത്തിന്റെ കരുണ ആവശ്യമാണെന്നുമുള്ള ബോധ്യം മറ്റുള്ളവരോട് കരുണ കാണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.’
അഗാധമായ നഷ്ടത്തിന്റെ നടുവിലും ഒരമ്മ നടത്തിയ അഗാധമായ സ്‌നേഹത്തിന്റെയും കാരുണ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും യാത്രയാണ് ഡയാന്‍ ഫോളിയുടെ ജീവിതം. ക്ഷമിക്കാനാവില്ലെന്ന് കരുതുന്നവരോട് ക്ഷമിക്കാനും  സ്വന്തം ധാര്‍മിക  ബോധ്യത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ധൈര്യം കണ്ടെത്താനും ഫോളിയുടെ ജീവിതം അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?