'ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്'
- Featured, INTERNATIONAL, LATEST NEWS, WORLD, കാലികം
- March 25, 2025
അന്തോണി വര്‍ഗീസ് 1480-ല്‍ ഒട്ടോമന്‍ സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരായ ഒട്രാന്റോയിലെ ക്രൈസ്തവവിശ്വാസികള്‍ തുര്‍ക്കികള്‍ക്ക് കീഴടങ്ങിയിരുന്നെങ്കില്‍ ഇറ്റലിയുടെ ചരിത്രം വേറൊന്നാകുമായിരുന്നു. ഏതൊരു ക്രൈസ്തവ വിശ്വാസിയെയും ത്രസിപ്പിക്കുന്ന ഒട്രാന്റോ രക്തസാക്ഷികളുടെ അസാധാരണമായ വിശ്വാസത്തിന്റെയും ധീരതയുടെയും ചരിത്രത്തിലൂടെ… ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാംമത വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇറ്റലിയിലെ ഒട്രാന്റോയില്വച്ച്1480-ല്‍ ഒട്ടോമന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ വിശ്വാസികളുടെ സംഘമാണ് ഒട്രാന്റോ രക്തസാക്ഷികള്‍. ഒരു തയ്യല്‍ക്കാരനായിരുന്ന അന്റോണിയോ പ്രിമാല്ഡോയോടൊപ്പം രക്തസാക്ഷികളായവരില്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, ഇടയന്മാര്, കര്‍ഷകര്‍, കുടുംബസ്ഥര്‍, യുവാക്കള്‍
ഫാ. മാത്യു ആശാരിപറമ്പില്‍ എനിക്ക് പരിചയമുള്ള ഒരു ഹൈസ്കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഒരുപറ്റം കുട്ടികള്‍ മറ്റൊരു ഗ്രൂപ്പിനെ ആവേശത്തോടെ തല്ലി; ആകസ്മികമായി സംഭവിച്ച അലോസരത്തിന്റെ വിസ്ഫോടനമായിരുന്നില്ല അത്. മറിച്ച് പ്ലാന്‍ ചെയ്ത്, സംഘംചേര്‍ന്ന് തല്ലിത്തീര്‍ക്കുകയായിരുന്നു. സിനിമയില്‍ കാണുന്ന കൂട്ടത്തല്ല്! അധ്യാപകരും മാതാപിതാക്കളും ഇടപെട്ട് പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴാണ് മനസിലായത് ഇതു മുമ്പു സംഭവിച്ച ഓണത്തല്ലിന്റെ പകരംവീട്ടലായിരുന്നുവെന്ന്. ഇത് ഒരു സ്ഥാപനത്തിന്റെമാത്രം കഥയല്ല. കേരളത്തില്‍, മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന ഈ ‘തല്ലുമാല’യെ നാം ഗൗരവമായി അപഗ്രഥിക്കണം. രാഷ്ട്രീയ വൈരാഗ്യത്താലും മതവ്യത്യാസത്താലും
പ്ലാത്തോട്ടം മാത്യു പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹവും സംരക്ഷണവും തേടി, അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന പുണ്യഭൂമിയാണ് ഇംഗ്ലണ്ടിലെ ലങ്കാഷയര്‍ രൂപതയില്‍ ഫെര്ണിഹാള്ഗിലെ ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രം. ഉച്ചത്തില്‍ ദൈവസ്തുതികള്‍ പാടിയും ജപമാലപ്രാര്‍ത്ഥന ചൊല്ലിയുമാണ് വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത്. സമീപ വര്‍ഷങ്ങളില്‍ ലങ്കാഷയര്‍ രൂപതയുടെയും സമീപ രൂപതകളിലെയും വിശ്വാസികള്‍ പ്രധാന തീര്‍ത്ഥാടനയാത്രകള്‍ രൂപതാധ്യക്ഷന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇടവക കേന്ദ്രീകരിച്ചും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നും ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. ശാന്തവും സമാധാനനിറവുമുള്ള ഇവിടം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും അനുയോജ്യമായ ഇടമാണ്. പത്തു നൂറ്റാണ്ടിലേറെ പഴക്കമുള്ള
റ്റോം ജോസ് തഴുവംകുന്ന് അക്ഷരങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരെക്കുറിച്ച് പഠിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നെത്തിയവരാണ് പലരുമെന്ന് പറയാം. മനുഷ്യബുദ്ധിയെ ‘ജി.ബി’ കൊണ്ട് അളക്കാവുന്നതല്ല; മനുഷ്യന്റെ ഓര്‍മശേഖരത്തിന് പരിധി നിശ്ചയിക്കുകയും അസാധ്യമാണ്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും മനുഷ്യന്റെ സഹജബുദ്ധിക്കാവും. ദൈവത്തിന്റെ സൃഷ്ടി അത്രയ്ക്ക് മഹത്തരവും ഒന്നിനോടും മാറ്റുരയ്ക്കാനാകാത്തതുമാകുമ്പോള്‍ ഇന്നിതാ സഹജബുദ്ധിക്കും സഹജവാസനകള്‍ക്കും ‘പ്രതിയോഗി’ കടന്നുവന്നിരിക്കുന്നു; നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും. നിര്‍മിതബുദ്ധിയുടെ കാലം ഈ നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റത്തില്‍ ജന്മവാസനകള് നിഷ്പ്രഭമാകുന്നുവെന്നു കരുതേണ്ടിവരും. ഒരു പേനയും കടലാസുംകൊണ്ട്
ഫാ. തോമസ് ആന്റണി പറമ്പി കഴിഞ്ഞ മാസംമുതല്‍ കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില്‍ മുങ്ങിയ ദൈവാലയങ്ങള്‍. തിരുനാള്‍ അവസരമായതിനാല്‍ ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള്‍ ദീപാലങ്കാരത്തില്‍ മുങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില്‍ ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്നും വിശ്വാസവര്‍ധനവുണ്ടായെന്നും അവകാശപ്പെടാന്‍ കഴിയണം. കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല്‍ റിസള്‍ട്ട് വിശ്വാസവര്‍ധനവാണല്ലോ. സുവിശേഷത്തില്‍ കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര് യേശുവില്‍ വിശ്വസിച്ചു’ എന്നു
ഫാ. നിധിന് മുണ്ടയ്ക്കല്‍ OFM Cap ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന് ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന് എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍) ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധികളും ആശങ്കകളും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020നെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അനുദിനം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങളുടെ പിന്നില്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളുടെ പരമോന്നത സമിതിയാണ് യുജിസി. കരടു റെഗുലേഷന് 2025 സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും പ്രമോഷനുമുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിലെ നിലവാര
ജിതിന് ജോസഫ് പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള് തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്വ് അത് ആദ്യം മുതല്ക്കേ തിന്മയിലേക്കാണ്. എത്ര
Don’t want to skip an update or a post?