Follow Us On

11

May

2024

Saturday

  • വിശുദ്ധ യൗസേപ്പിതാവിലൂടെ നടന്ന മാനസാന്തരം

    വിശുദ്ധ യൗസേപ്പിതാവിലൂടെ നടന്ന മാനസാന്തരം0

    കത്തോലിക്കാ കുടുംബത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. ഏതാനും അക്രമികളോടൊപ്പം ചേര്‍ന്ന് പല കൊലപാതകങ്ങളിലും പങ്കാളിയായി. ഈ യുവാവിന്റെ വീടിന്റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമിസംഘം ഒരിക്കല്‍ തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്റെ വീട്ടില്‍ അന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഭക്തി ആചരിക്കുകയും വിശുദ്ധന്റെ സ്തുതിക്കായി പാവപ്പെട്ട

  • ആദ്യകുര്‍ബാന സ്വീകരിച്ച  കുട്ടികളുടെ സംശയങ്ങള്‍…

    ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംശയങ്ങള്‍…0

    സ്വന്തം ലേഖകന്‍ 2005 ഒക്‌ടോബര്‍ 15ന് ആ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവരുടെ തന്നെ ഭാഷയില്‍ ദിവ്യാകാരുണ്യത്തെക്കുറിച്ചും കുമ്പസാരത്തെക്കുറിച്ചും പാപ്പ നല്‍കിയ ലളിതമായ വിശദീകരണങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ അനുഗ്രഹമായി മാറി. ഓരോ കുമ്പസാരത്തിനുശേഷവും അതേ പാപങ്ങള്‍ വീണ്ടും ചെയ്യുന്ന സാഹര്യത്തില്‍ വീണ്ടുംവീണ്ടും കുമ്പസാരത്തിനായി അണയേണ്ടതുണ്ടോ എന്നതായിരുന്നു ലിവിയയുടെ ചോദ്യം. അതിന് പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു -”നാം

  • ആത്മാവിന്റെ ചിറകിലേറിയ  പുരോഹിതന്‍

    ആത്മാവിന്റെ ചിറകിലേറിയ പുരോഹിതന്‍0

    ജോസ് പി. മാത്യു പാലാ എപ്പാര്‍ക്കി അംഗവും സെന്റ് തോമസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ.കുര്യന്‍ മറ്റം യുവഹൃദയങ്ങളെ കീഴടക്കിയ ഒരു വൈദികനാണ്. ജീസസ് യൂത്ത് ആത്മീയമുന്നേറ്റത്തെ നെഞ്ചിലേറ്റിയ അച്ചന്റെ സാന്നിധ്യവും ഉപദേശങ്ങളും യുവാക്കള്‍ക്ക് ഇന്നും ആവേശമാണ്. 2001-ല്‍ സെന്റ് തോമസ് കോളജിന്റെ പടിയിറങ്ങിയ കുര്യനച്ചന്‍ കൂടുതല്‍ തിരക്കുകളിലേക്കും ആവേശകരമായ പ്രവര്‍ത്തനങ്ങളിലേക്കുമാണ് കാലെടുത്തുവച്ചത്. ജലന്തര്‍ ട്രിനിറ്റി കോളജിന്റെ ആദ്യപ്രിന്‍സിപ്പല്‍, പാലാ രൂപതാ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍, ജീസസ് യൂത്തിന്റെ പാലാ രൂപതാ ഡയറക്ടര്‍, ധ്യാനഗുരു, ഇടവകവികാരി

  • നീയും മാലാഖയാണ്‌

    നീയും മാലാഖയാണ്‌0

    ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ നോമ്പുകാലത്ത് ധ്യാനം നടത്താനായി അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, അവിടെനിന്ന് തലസ്ഥാനമായ വാഷിംഗ്ടണ്‍ വരെ നീളുന്ന ഏകദേശം 22 മണിക്കൂര്‍ യാത്ര. ഉള്ളിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് പുറകില്‍ കുറച്ചുപേര്‍കൂടി ഏകദേശം എഴുപതു വയസിന് മുകളില്‍ പ്രായമുള്ള ഒരു അമ്മച്ചിയെ യാത്രയാക്കുന്നത് ശ്രദ്ധിച്ചത്. മകനും മകന്റെ ഭാര്യയും മക്കളുംകൂടിയാണ് യാത്രയാക്കുന്നത്. വളരെ ദീര്‍ഘമായ യാത്ര ചെയ്യേണ്ടതിന്റെ, അതും തനിച്ച്, ആകുലതയും അസ്വസ്ഥതകളും അമ്മച്ചിയിലും ഒറ്റയ്ക്കുവിടുന്നതിന്റെ

  • മലബാറിന്റെ വികസന നായകന്‍

    മലബാറിന്റെ വികസന നായകന്‍0

    പ്ലാത്തോട്ടം മാത്യു തലശേരി രൂപതയുടെ പ്രഥമ മെത്രാനും ആഗോള കത്തോലിക്കാ സഭയില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ക്കുടമയുമായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത് 2006 ഏപ്രില്‍ നാലിനാണ്. മലബാറിലെ കുടിയേറ്റക്കാരുടെ പിതാവായ മാര്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭമായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മൂന്നംഗ കമ്മീഷനെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ വള്ളോപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങളും അത്ഭുതങ്ങളും പരിശോധിച്ച്, കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാമകരണം സംബന്ധിച്ച തുടര്‍ നടപടികള്‍ രൂപതാധ്യക്ഷന്‍ സ്വീകരിക്കുക. രണ്ടാം

  • അതിരുവിടുന്ന  ആഘോഷങ്ങള്‍

    അതിരുവിടുന്ന ആഘോഷങ്ങള്‍0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). ‘വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു’ എന്ന പഴഞ്ചൊല്ല് സുപരിചിതമാണ്. ആദ്യമായി അതു പറഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത സാഹിത്യകാരനായ ജോണ്‍ ലിലി ആയിരുന്നു. ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളാണ് വിവാഹാഘോഷങ്ങള്‍ നല്‍കുന്നത് എന്നതില്‍ സംശയമില്ല. രണ്ടു ജീവിതങ്ങള്‍ ഒന്നായിചേര്‍ന്ന് ഒരു കുടുംബത്തിന് രൂപം നല്‍കുന്നു. രാഷ്ട്രവും സമൂഹവും ഈ ബന്ധത്തിന് അംഗീകാരത്തിന്റെ മുദ്ര നല്‍കുന്നു. ആഢംബരങ്ങളുടെ പ്രദര്‍ശനവേളകള്‍ വിവാഹാഘോഷങ്ങള്‍ ഇന്ന് വളരെയേറെ ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്നു.

  • ഓര്‍മകളുടെ ഫ്രെയ്മിലേക്കു  നടന്നുകയറുന്നവര്‍

    ഓര്‍മകളുടെ ഫ്രെയ്മിലേക്കു നടന്നുകയറുന്നവര്‍0

    ഫാ. ജിന്‍സണ്‍ ജോസഫ് മാണി സിഎംഎഫ് ആ ട്രെയിന്‍ യാത്രയ്ക്കിടയില്‍ അടുത്തിരുന്ന വ്യക്തി ചോദിച്ചു: യുക്തിവാദികള്‍ പെരുകുമ്പോള്‍ നിങ്ങള്‍ വിശ്വാസികള്‍ എന്തു ചെയ്യുന്നു? ”ഒന്നും ചെയ്യുന്നില്ല.” ”അതെന്താ….നിങ്ങള്‍ അവരെ ബോധ്യപ്പെടുത്താത്തത് ?” ”ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ പറ്റും എന്ന് തോന്നുന്നില്ല.” അതോടെ എന്നിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട് അവര്‍ കിടന്നുറങ്ങി. ദൈവത്തെ കാണാന്‍ സാധിക്കുന്നവര്‍ ഉണ്ട്. ഇതെല്ലാം മിഥ്യയാണെന്നും പറയുന്നവരുണ്ട്. വിശ്വാസി ഓരോ നിമിഷവും ദൈവത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസിക്ക് ദൈവം അപ്പനാണ്, അമ്മയാണ്. ആ ബോധ്യമാണ് ഉള്ളത്തെ തകര്‍ക്കുന്ന

  • മെഡിക്കല്‍ എത്തിക്‌സിനെ മാറ്റിമറിച്ച കുടുംബം

    മെഡിക്കല്‍ എത്തിക്‌സിനെ മാറ്റിമറിച്ച കുടുംബം0

     സ്വന്തം ലേഖകന്‍ മെഡിക്കല്‍ എത്തിക്‌സ് അനുവദിക്കാത്തിടത്ത് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്‍കി ദൈവഹിതത്തിനു ധീരമായി വിധേയയായി വിശ്വാസി സമൂഹത്തിനു മാതൃകയാവുകയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള നീനു ജോസും കുടുംബവും. തുടര്‍ച്ചയായ അഞ്ചാമത്തെ സിസേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം വിട്ടുനല്‍കിയ നീനുവിന് കരുത്തായി ഭര്‍ത്താവ് റോബിന്‍ കോയിക്കരയും മക്കളും കൂടെയുണ്ട്. ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു നീനു. ആത്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത

Don’t want to skip an update or a post?