രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്...
- Featured, LATEST NEWS, കാലികം
- December 6, 2024
വത്തിക്കാൻ സിറ്റി: ഈശോയ്ക്ക് ഏറെ പ്രിയപ്പെട്ടവരും ഈശോയ്ക്ക് ആഥിത്യം നൽകിയ ബഥനിയിലെ സഹോദരങ്ങളുമായ മർത്താ, മറിയം, ലാസർ എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷിച്ച് കത്തോലിക്കാ സഭ. ഇത് മൂന്നാമത്തെ വർഷമാണ് ഇവരുടെ തിരുനാൾ തിരുസഭ സംയുക്തമായി ആഘോഷിക്കുന്നത്. ഈശോയെ ഭവനത്തിൽ സ്വീകരിച്ച് പരിചരിച്ച മർത്ത, ഈശോയുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രവിച്ച മേരി, ഈശോ കല്ലറയിൽനിന്ന് ഉയിർപ്പിച്ച ലാസർ എന്നിവരുടെ തിരുനാൾ 2021 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് പാപ്പ റോമൻ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. തിരുനാൾ ദിനമായി ജൂലൈ 29
വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവിക്ക് കാരണമായത് ജിനിൽ എന്ന കുട്ടിക്കുണ്ടായ അത്ഭുത സൗഖ്യമാണ്. എന്നാൽ, അതാണോ വിശുദ്ധ അൽഫോൻസാമ്മ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം? വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ജൂലൈ 28) വായിക്കാം, മാധവിയെ മറിയമാക്കി മാറ്റിയ ‘പ്രഥമ’ അത്ഭുതത്തെക്കുറിച്ച്… നിരവധിയായ അത്ഭുതങ്ങൾക്ക് മാധ്യസ്ഥ്യയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ചോദ്യം: വിശുദ്ധയുടെ മാധ്യസ്ഥ്യത്താലുണ്ടായ ആദ്യത്തെ അത്ഭുതം ഏതാണ്? പഴയ തലമുറ കേട്ടിട്ടുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കില്ല. ഉത്തരം എന്തന്നല്ലേ- മാധവിയുടെ മാനസാന്തരം! വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന്
ബൊവനെര്‍ഗെസ് ആഴ്ചയില്‍ ഒരിക്കലെങ്കിലും ആ കുടുംബസുഹൃത്തുക്കള്‍ ഒന്നിച്ചുകൂടാറുണ്ട്. അത്തരമൊരു കൂടിക്കാഴ്ചയില്‍, നാട്ടുവിശേഷങ്ങള്‍ക്കുശേഷം അതിലൊരാള്‍ അല്പം ഗൗരവത്തോടെ, പതിഞ്ഞസ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു: നമ്മുടെ മോളെ ഞാന്‍ ഇന്ന് ടൗണില്‍ വച്ച് കണ്ടു. അതിനെന്താടോ, അവള്‍ ടൗണിലല്ലേ പഠിക്കുന്നത്. മറ്റെയാള്‍ പറഞ്ഞു. ഇതങ്ങനെയല്ലടോ, അത്ര നല്ലൊരു കാഴ്ചയായി എനിക്കത് തോന്നിയില്ല എന്നായി കൂട്ടുകാരന്‍. എന്താടോ താന്‍ തെളിച്ചു പറയ്… ആ ആത്മാര്‍ത്ഥ സുഹൃത്ത് അയാള്‍ കണ്ടത് വിശദീകരിച്ചു. കൂട്ടുകാരന്റെ കോളജുവിദ്യാര്‍ത്ഥിയായ മകളെ അന്യമതത്തില്‍പ്പെട്ട യുവാവിനോടൊപ്പം പ്രതീക്ഷിക്കാത്തിടത്തുവച്ച് കാണാനിടയായി. മോളെ ഒന്നു
ഒരു പാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മ കൈവെടിയാതിരുന്ന സ്വർഗോന്മുഖമായ പ്രസന്നത ആരെയും വിസ്മയിപ്പിക്കും. ഇനിയും എത്രകാലം, എത്ര കാതം നടന്നാലാണ് നമുക്കതിനാവുക എന്ന് ധ്യാനിക്കാൻ പ്രേരിപ്പിക്കുകയാണ് വിശുദ്ധയുടെ തിരുനാളിൽ (ജൂലൈ 28) ലേഖകൻ. കല്ലും മുള്ളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ തനിയെ നടന്നവരാണ് വിശുദ്ധർ. ബലവാന്മാർക്കു മാത്രം തള്ളിത്തുറന്നകത്തു കേറാവുന്ന ഇടമാണ് സ്വർഗരാജ്യമെന്നവർ പറഞ്ഞു തരികയും ചെയ്യുന്നുണ്ട്. നിരന്തര ജാഗ്രതയും പൂർണമായ ഉപേക്ഷയും സഹനവും അലച്ചിലും എല്ലാറ്റിനുമുപരി ക്രിസ്തുവിനോടുള്ള ഗാഢമായ സ്‌നേഹവും അവരെ നിരന്തരം മുന്നോട്ടു നയിക്കുന്നു.
ഇഗ്‌നേഷ്യസ് ഗോന്‍സാല്‍വസ് ”കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരന്‍,’ ‘കേരളത്തിന്റെ വിയാനി’ എന്നൊക്കെയുള്ള പേരുകളിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അറിയപ്പെടുന്നത്. എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളില്‍ മൂത്തമകനായി ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ചാത്യാത്തില്‍ ജനിച്ചു. കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തില്‍ പ്രമുഖനായ മാത്തേവൂസ് പാതിരി 1673-ല്‍ സ്ഥാപിച്ച ചാത്യാത് മൗണ്ട് കാര്‍മല്‍ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി
റവ. ഡോ. മെക്കിള്‍ കാരിമറ്റം ദൈവപുത്രനായ യേശുക്രിസ്തു മരിച്ച് മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നുണ്ട്. എന്താണ് ഈ മൂന്നാം ദിവസത്തിന്റെ പ്രത്യേകത? സുവിശേഷങ്ങളിലെ വിവരണങ്ങള്‍ അനുസരിച്ച് യേശു മരിച്ചത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്. ഞായറാഴ്ച അതിരാവിലെ കബറിടം ശൂന്യമായി കാണപ്പെട്ടു. കൃത്യമായി കണക്കുകൂട്ടിയാല്‍ മരണവും ഉത്ഥാനവും തമ്മില്‍ 36 മണിക്കൂറിന്റെ അകലമേയുള്ളൂ. മൂന്നുദിവസമില്ല, ഒന്നര ദിവസംമാത്രം! അപ്പോള്‍ മൂന്നാം ദിവസം എന്നതു ശരിയാണോ? ചോദ്യകര്‍ത്താവുതന്നെ സമ്മതിക്കുന്നതുപോലെ, പൊതുവായ ഉപയോഗം അനുസരിച്ച് യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു
ജസ്റ്റിസ് കുര്യന്‍ ജോസഫ് (ലേഖകന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്) മനഃസാക്ഷി എന്ന വാക്ക് ജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഞാനെന്റെ മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനഃസാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനുമുള്ള പലരുടെയും ഉപാധിയാണ്. മനഃസാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത്. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനഃസാക്ഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”മനസാക്ഷി ആത്മീയതയുടെ നിയമമാണ്.” നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം തമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം
ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.
Don’t want to skip an update or a post?