Follow Us On

23

January

2025

Thursday

  • ഒറ്റയടിപ്പാത

    ഒറ്റയടിപ്പാത0

    ‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന, സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാന്‍ പറ്റാത്ത ഞാന്‍ അത്ര ചെറുതാണ്.

  • പ്രാര്‍ത്ഥിക്കുവാന്‍  പഠിക്കേണ്ടതുണ്ടോ?

    പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കേണ്ടതുണ്ടോ?0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും പരിവര്‍ത്തനങ്ങളും നിരവധിയാണ്. ആ വ്യക്തിയില്‍ വ്യക്തമായ ദിശാബോധം ഉരുത്തിരിയും. ആന്തരികസമാധാനം ഹൃദയത്തില്‍ ഭരണം തുടങ്ങും. സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുന്നതോടൊപ്പം ഉള്ളില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ ജന്മമെടുക്കും. ഏതു ജോലിക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ ലക്ഷ്യമിടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ കൂടുതല്‍ മികവോടെ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. എന്നാല്‍ സ്വന്തം കഴിവിലും പ്രതിഭയിലും മാത്രം ആശ്രയിച്ചാണ് ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എപ്പോഴും

  • മയക്കുമരുന്നുകള്‍ക്കും  നിയമ പരിരക്ഷയോ?

    മയക്കുമരുന്നുകള്‍ക്കും നിയമ പരിരക്ഷയോ?0

    റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്‍കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന

  • ചന്ദ്രയാനും കേരള സേഫ്റ്റ്‌ലാന്റിംഗും

    ചന്ദ്രയാനും കേരള സേഫ്റ്റ്‌ലാന്റിംഗും0

     റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള

  • കാപ്പുചീനോയും വിശുദ്ധനും തമ്മിൽ

    കാപ്പുചീനോയും വിശുദ്ധനും തമ്മിൽ0

    പേരുകേട്ട കാപ്പുച്ചിനോ ആസ്വദിക്കുമ്പോൾ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയും ഈ കാപ്പിയും തമ്മിൽ കൗതുകകരമായ ഒരു ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം? ഈ പാനീയത്തിന്റെ പ്രത്യേക ഉത്ഭവത്തെക്കുറിച്ചും കപ്പൂച്ചിൻ സന്യാസിയായ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. മാർക്കോ ഡി അവിയാനോയുടെ വിശുദ്ധ ജീവിതം നിരവധി പേരെ ക്രിസ്തുവിലേക്കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ കാപ്പുച്ചിനോ സൃഷ്ഠിക്കുന്നതിന് അദ്ദേഹം സഹായിച്ചതിനെക്കുറിച്ചു് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. 1631 നവംബർ 17 ന് വെനീസിലെ അവിയാനോയിലാണ് കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി

  • കരിയാറ്റിൽ മൽപ്പാൻ: കേരള ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട വിശുദ്ധൻ!0

    വിഭജിതമായ സഭയിൽ ഐക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു സമുദായം ഏകശബ്ദമായി തിരഞ്ഞെടുത്ത കരിയാറ്റിൽ മൽപ്പാന്റെ ഓർമദിനം (സെപ്തംബർ 10) ആചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലൂടെ ഒരു സഞ്ചാരം. ജീവിച്ചിരിക്കെതന്നെ വിശുദ്ധൻ എന്ന് സഭാസമൂഹം വിശേഷിപ്പിച്ച പണ്ഡിതനും വിനീതനുമായ പുണ്യാത്മാവാണ് കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്ത. പ്രക്ഷുബ്ദ്ധമായ ഒരു കാലഘട്ടത്തിൽ സഭാഗാത്രത്തിൽ ആഴത്തിൽ പതിഞ്ഞ വിഭജനത്തിന്റെ മുറിപ്പാട് തന്റെ ജീവൻ നൽകിക്കൊണ്ട് ഉണക്കാൻ കടന്നുവന്ന ‘തൊഴുത്തിൻ മുറ്റത്ത് വസിക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായിരുന്നു’ കരിയാറ്റിൽ മെത്രാപ്പോലീത്ത. വിഭജിതമായ സഭയിൽ സഭൈക്യത്തിന്റെ

  • നിറം മങ്ങുന്ന നീതിപീഠങ്ങള്‍

    നിറം മങ്ങുന്ന നീതിപീഠങ്ങള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന്‍ ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്‌ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍

  • അമ്മയുടെ  ബര്‍ത്ത്‌ഡേ സമ്മാനം!

    അമ്മയുടെ ബര്‍ത്ത്‌ഡേ സമ്മാനം!0

    റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.

Don’t want to skip an update or a post?