അപ്പനും അപ്പോയ്മെന്റ്
- Featured, LATEST NEWS, കാലികം
- January 13, 2025
ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് സണ്ണിയച്ചന്‍ എനിക്കൊരു പുതിയ ഷര്‍ട്ട് സമ്മാനമായി തന്നു. അച്ചന് പാകമല്ലാത്തതിനാല്‍ ആരോ കൊടുത്ത സമ്മാനം എനിക്കായി സ്‌നേഹപൂര്‍വം മാറ്റിവച്ചതാണ്. ആ ഷര്‍ട്ട് ധരിച്ച് യാത്ര ചെയ്യവേ കൂടെ ഉണ്ടായിരുന്ന യുവാവ് ‘അച്ചന്‍ വലിയ പണക്കാരനായല്ലോ ഇപ്പോള്‍’ എന്ന് കമന്റടിച്ചു. എന്താടാ അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം ‘നല്ല വിലയുള്ള ബ്രാന്റ് ഷര്‍ട്ട് ഇട്ട് അടിപൊളിയാണല്ലോ’ എന്നായിരുന്നു. സണ്ണിയച്ചന്‍ തന്ന ഷര്‍ട്ട് അപ്പോഴാണ് കാര്യമായി ശ്രദ്ധിച്ചത്.
ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കളാണ്. ആ സംഭവം വായിക്കാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ (ഒക്‌ടോബർ ഒൻപത്) ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചരിൽ ഏറ്റവും പ്രമുഖൻ, ലോക പ്രശസ്ത കത്തോലിക്കാ ദാർശനീകർ എന്നീ വിശേഷണങ്ങൾക്ക് അർഹനായ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലണ്ടിന്റെ പുത്രനാണെങ്കിലും അദ്ദേഹത്തെപ്രതി അമേരിക്കയ്ക്കും അഭിമാനിക്കാം. കർദിനാൾ ന്യൂമാനെ 2010ൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും 2019ൽ വിശുദ്ധാരാമത്തിലേക്കും കൈപിടിച്ച് നയിച്ചത് രണ്ട് അമേരിക്കക്കാരാണെന്നതുതന്നെ അതിന് കാരണം. വാഴ്ത്തപ്പെട്ട പദവിക്ക്
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). സെപ്റ്റംബര്‍ മാസം ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം, ആത്മഹത്യാ പ്രതിരോധമാസമായി ലോകരാജ്യങ്ങള്‍ ആചരിച്ചിരുന്നു. മനുഷ്യരാശിയുടെ ഭാവിക്കും നിലനില്‍പ്പിനുതന്നെയും ഭീഷണിയാവുന്ന ദുരന്തങ്ങളില്‍ ഒന്നായിട്ടാണ് ആത്മഹത്യാവിപത്തിനെ ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ‘പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ പകരുക’ എന്നതായിരുന്നു ഇതിനെ പ്രതിരോധിക്കുവാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഭാരതവും കേരളവും ശ്രദ്ധിക്കണം പ്രതിവര്‍ഷം എട്ടുലക്ഷത്തില്‍പരം വിലപ്പെട്ട മനുഷ്യജീവനുകളാണ് ‘ആത്മഹത്യ’ എന്ന ദുരന്തത്തിലൂടെ ലോകത്ത് നഷ്ടപ്പെടുന്നത്. ഇതില്‍ ഉദ്ദേശം അറുപതു ശതമാനം അമ്പതു വയസിനുതാഴെ, പ്രവര്‍ത്തനശേഷിയും കാര്യക്ഷമതയുമുള്ള പ്രായക്കാരാണ് എന്നത് ദുരന്തത്തിന്റെ
മോണ്‍. അബ്രാഹം വയലില്‍ (ലേഖകന്‍ താമരശേരി രൂപതാ വികാരി ജനറാളാണ്) വന്യമൃഗങ്ങളെ വനത്തിനുള്ളില്‍വച്ച് കാണാനും ഫോട്ടോ എടുക്കാനും സുരക്ഷിത വാഹനങ്ങളില്‍ അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങാനും സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടൂറിസം വികസിപ്പിക്കുക എന്നതാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ക്ക് എവിടെ സ്ഥാപിക്കുന്നു എന്നതും അവിടം ജനവാസമേഖലയാണെങ്കില്‍ ആ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്നതും പരിഗണിക്കാതിരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ. തിടുക്കം ദുരൂഹം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ വരുന്ന
അമല്‍ സിറിയക് ജോസ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984.
ജപമാലരാജ്ഞിയുടെ തിരുനാൾ (ഒക്ടോബർ ഏഴ്) ആഘോഷിക്കുമ്പോൾ, ജപമാല മാസമായി ഒക്ടോബർ പ്രഖ്യാപിക്കാൻ കാരണമായ ‘ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം മനസിലാക്കാം. ഓട്ടോമൻ സുൽത്താൻ സുലൈമാൻ- മഹാനെന്ന് അറിയപ്പെട്ടിരുന്ന തുർക്കി ഭരണാധികാരി. ക്രൈസ്തവർക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സെലിം രാജ്യഭരണമേറ്റു. അധാർമികനും അഹങ്കാരിയും മദ്യാസക്തനുമായിരുന്ന സെലിം II ‘യുദ്ധവിജയി’ എന്ന പേര് സമ്പാദിക്കാൻ അതിയായി ആഗ്രഹിച്ചു. സെലിമിന്റെ ഒരു ബലഹീനതയായിരുന്നു മാണിക്യക്കല്ലിന്റെ നിറമുള്ള ചുവന്ന സൈപ്രസ് വീഞ്ഞ്. അക്കാലത്ത്, വെനീസിന്റെ അധിനിവേശ പ്രദേശമായിരുന്ന സൈപ്രസ് ദ്വീപ്. വെനീസിന്
പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ നിരവധി സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കരങ്ങളിലെടുത്ത് പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം, തിരുസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ. മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്.
മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും
Don’t want to skip an update or a post?