Follow Us On

05

April

2025

Saturday

ഗ്വാഡലൂപ്പെ മാതാവിനോട് വിശുദ്ധ ജോൺ പോൾ യാചിച്ചത്: ഏറ്റുചൊല്ലാം ആ വിശേഷാൽ പ്രാർത്ഥന

വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2002ൽ ഗ്വാഡലൂപ്പെ സന്ദർശിക്കവേ അമ്മയുടെ സവിധത്തിൽ അർപ്പിച്ച പ്രാർത്ഥന, ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ (ഡിസംബർ 12) നമുക്കും ഏറ്റുചൊല്ലാം.
ഗ്വാഡലൂപ്പേയിലെ കന്യകേ, അമേരിക്കൻ ജനതകളുടെ മാതാവേ, എല്ലാ ബിഷപ്പുമാർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാ വിശ്വാസികളെയും തീക്ഷ്ണമായ ക്രിസ്തീയവിശ്വാസത്തിന്റെ പാതയിൽ, ദൈവത്തെയും ആത്മാക്കളെയും സ്‌നേഹിക്കുന്ന, എളിമയോടെ സേവിക്കുന്ന പാതയിൽ അവർ നയിക്കുമാറാകട്ടെ. സമൃദ്ധമായ ഈ വിളവിലേക്ക് നോക്കിയാലും:
സകല ദൈവമക്കൾക്കും വിശുദ്ധിക്കായുളള ദാഹം ഉണ്ടാകാനും തീക്ഷ്ണതയുളള, ദൈവിക രഹസ്യങ്ങളുടെ തീക്ഷ്ണപരികർമികളായ പുരോഹിതരും സന്യസ്തരുമാകാനുളള ദൈവവിളികൾ ഉണ്ടാകാനും അമ്മേ അങ്ങ് ദൈവത്തോട് മധ്യസ്ഥം യാചിക്കണേ. ദൈവപുത്രന്റെ ജീവൻ അങ്ങേ തിരുവുദരത്തിൽ ഉരുവായ നിമിഷത്തിലെ അങ്ങയുടെ അത്ര സ്‌നേഹത്താൽ, ജീവനെ അതിന്റെ തുടക്കംമുതലേ സ്‌നേഹിക്കാനും ആദരിക്കാനുമുളള കൃപ ഞങ്ങളുടെ എല്ലാ ഭവനങ്ങളിലും നൽകണേ.
പരിശുദ്ധ കന്യകാമറിയമെ, നല്ല സ്‌നേഹത്തിന്റെ മാതാവേ; എല്ലാ കുടുംബങ്ങളും സ്‌നേഹത്തിൽ ബന്ധിതമാകാൻ തക്കവിധം അവയെ സംരക്ഷിക്കണേ, കുഞ്ഞുങ്ങളുടെ വളർച്ചയെ അനുഗ്രഹിക്കണേ. ‘അവിടുത്തെ തിരുക്കുമാരൻ കൃപയുടെ അടയാളങ്ങളായി ഭൂമിയിലവശേഷിപ്പിച്ച വിശുദ്ധ കൂദാശകളോടുളള വലിയ സ്‌നേഹം ഞങ്ങൾക്ക് തരണമെന്ന് ഞങ്ങൾ യാചിക്കുന്നു.
ഏറ്റവും പരിശുദ്ധ മാതാവേ, മനഃസാക്ഷിയിൽ നന്മ നിറച്ചും തിന്മയിൽനിന്ന് ഞങ്ങളുടെ ഹൃദയങ്ങളെ അകറ്റിയും നിന്റെ മകനായ യേശുക്രിസ്തു നൽകുന്ന യഥാർത്ഥ സ്‌നേഹവുംസമാധാനവും എല്ലാവർക്കും നൽകാൻ ഞങ്ങൾക്കിടയാകട്ടെയെന്ന് പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ ജീവിച്ച് വാഴുന്ന യേശുക്രിസ്തുവഴി ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?