കാനഡയിലെ മലയാളി ഗാനരചയിതാവ്
- Featured, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- April 6, 2025
ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍
മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത
സിസ്റ്റര്‍ എല്‍സി വടക്കേമുറി MSMI (സുപ്പീരിയര്‍ ജനറല്‍ എംഎസ്എംഐ) ”വിശ്വസ്തതയും സൗമ്യതയും കൊണ്ട് അവിടുന്ന് വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് അവനെ തിരഞ്ഞെടുത്തു”'(പ്രഭാ. 45:4). ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാന്‍ കഴിയൂ. സ്വയം ജ്വലിക്കുകയും മറ്റുള്ളവരെ ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ് മോണ്‍. സി. ജെ. വര്‍ക്കിയച്ചന്‍. ഒറ്റനോട്ടത്തില്‍ അദ്ദേഹം സാധാരണ ഒരു വൈദികന്‍ മാത്രമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ജ്വലിപ്പിക്കാന്‍ തക്കവിധത്തില്‍ അസാധാരണമായ പലതും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ജ്വലിച്ചുയുരുന്ന ഒരു പ്രകാശഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന മോണ്‍.
ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്
സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍
നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ് അനില്‍ സാന്‍ജോസച്ചന്‍ വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍
ജോസഫ് മൈക്കിള്‍ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം നല്‍കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്‍ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്‍കി. 2004 സെപ്റ്റംബര്‍ 10-ന് ഇടവകദൈവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍നിന്ന് വിശുദ്ധബലിയില്‍ പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില്‍ ഒരു ദിവസം വിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്‍ക്കുന്നു.
വിനോദ് നെല്ലയ്ക്കല്‍ ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന്‍ വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍
Don’t want to skip an update or a post?