കൊഹിമ: ക്രൈസ്തവ ഭൂരിപക്ഷമുള്ള സംസ്ഥാനമായ നാഗാലാന്‍ഡിലെ ദൈവാലയ പരിസരങ്ങള്‍ തങ്ങള്‍ ക്ലീന്‍ ചെയ്തു തരാമെന്ന സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ഓഫര്‍ നാഗാലാന്‍ഡിലെ ക്രൈസ്തവര്‍ നിരസിച്ചു. ഹൈന്ദവനേതാവായ സിയമപ്രസാദ് മുഖര്‍ജിയുടെ 70-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് ഈ വാഗ്ദാനം വെച്ചുനീട്ടിയത്.
ദൈവാലയപരിസരങ്ങള്‍ വൃത്തിയാക്കി തരാമെന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫര്‍ സ്‌നേഹപൂര്‍വ്വം തങ്ങള്‍ നിരസിച്ചുവെന്ന് നാഗാലാന്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ പറഞ്ഞു. നാഗാലാന്‍ഡിലെ ക്രൈസ്തവരില്‍ 87 ശതമാനവും ബാപ്റ്റിസ്റ്റ് സഭാവിശ്വാസികളാണ്. 2014 ല്‍ ബിജെപി അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രൈസ്തവര്‍ക്കെതരിയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതാവ് ബെഞ്ചമിന്‍ യെപ്‌തോമിയാണ് പാര്‍ട്ടി അണികളോട് മുഖര്‍ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ദൈവാലയ പരിസരങ്ങള്‍ വൃത്തിയാക്കന്‍ ആഹ്വാനം ചെയ്തത്.
രാഷ്ട്രീയപാര്‍ട്ടികള്‍ മതകാര്യങ്ങളില്‍ ഇടപെടുന്നത് നല്ലതല്ലെന്നും ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
വിഭാഗീയ നേട്ടങ്ങള്‍ക്കുവേണ്ടി വിശുദ്ധസ്ഥലങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നാഗാലാന്‍ഡ് ക്രിസ്ത്യന്‍ റിവൈവല്‍ ചര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കിയ പ്ര സ്താവനയില്‍ ആവശ്യപ്പെട്ടു.
നമുക്ക് സഹിഷ്ണുത, ബഹുമാനം, മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കണമെന്നും അവ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനമാണെന്നും രേഖയില്‍ പറയുന്നു. നാഗാലാന്‍ഡിലെ ക്രൈസ്തവരെ സംരക്ഷിക്കുന്നതിനുപകരം രാജ്യത്തെ പീഡിതരായ ക്രൈസ്തവരെ സംരകഷിക്കുന്നതില്‍ ശ്രദ്ധിക്കുവാന്‍ എന്‍സിആര്‍സിസി പ്രസിഡന്റ് റവ. എന്‍ പാപിനോ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *