പതിനായിരിത്തിലധികം ഗാനങ്ങള്‍ രചിച്ച വൈദികന്‍
- Featured, Featured, SUNDAY SPECIAL
- July 21, 2024
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള
മിലാന്‍/ഇറ്റലി: കത്തോലിക്ക വിശ്വാസികള്‍ക്ക് ഫ്രീമേസണ്‍ ആശയങ്ങളുമായി ചേര്‍ന്ന് പോകാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ദൈവശാസ്ത്രത്തിനായുള്ള പൊന്തിഫിക്കല്‍ അക്കാദമി പ്രസിഡന്റ് ബിഷപ് അന്റോണിയോ സ്റ്റാഗ്ലിയാനോ. മിലാനില്‍ ഫ്രീമേസണ്‍ സംഘം നടത്തിയ ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു ബിഷപ്. ആര്യന്‍ പാഷണ്ഡതപോലെ കത്തോലിക്ക വിശ്വാസത്തിന് വിരുദ്ധമായ സിദ്ധാന്തമാണ് ഫ്രീമേസണ്‍ അവതരിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. യേശുക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവമാണ് കത്തോലിക്കരുടെ ദൈവമെങ്കില്‍ മനുഷ്യയുക്തിയുടെ ഭാവാത്മക സൃഷ്ടയാണ് ഫ്രീമേസണിലെ ദൈവസങ്കല്‍പ്പം. ഫ്രീമേസണിലെ നിഗൂഡവിദ്യകളുടെ ഉപയോഗം കത്തോലിക്ക വിശ്വാസത്തിന് നേര്‍വിപരീതമായ കാര്യമാണെന്നും ബിഷപ് വ്യക്തമാക്കി.
പാരിസ്/ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറും. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 50 നെതിരെ 267 വോട്ടുകള്‍ക്കാണ് ഭരണഘടനയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടത്. നേരത്തെ ഫ്രാന്‍സിലെ ദേശീയ അസംബ്ലിയും ഈ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇരു സഭകളിലും ഭേദഗതി പാസായ സ്ഥിതിക്ക് മാര്‍ച്ച് നാലിന് നടക്കുന്ന പാര്‍ലമെന്റിലെ വോട്ടെടുപ്പ് കേവലം ഔപചാരികത മാത്രമാകും. ആ വോട്ടെടുപ്പില്‍ കൂടെ ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ്
സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍
പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍
നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ് അനില്‍ സാന്‍ജോസച്ചന്‍ വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍
രഞ്ജിത് ലോറന്‍സ് ‘ഉപയോഗിക്കാതെ നീ അലമാരിയില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ഉടുപ്പ്, നിന്റേതല്ല, അത് മറ്റുള്ളവര്‍ക്കുള്ളതാണ്’എന്ന് പറഞ്ഞിട്ടുള്ളത് കേസറിയായിലെ വിശുദ്ധ ബസേലിയോസാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ ബസേലിയോസാണെന്നുള്ളത് കേവലം യാദൃച്ഛികമല്ലെന്ന് ഇരുവരുടെയും വാക്കുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നു. വിശുദ്ധ ബസേലിയോസിന്റെ തിരുനാള്‍ദിനമായ ജനുവരി ഒന്നാം തിയതിയാണ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുനാളായി ആചരിക്കുന്നത്. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
Don’t want to skip an update or a post?