പാരിസ്/ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറും. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 50 നെതിരെ 267 വോട്ടുകള്‍ക്കാണ് ഭരണഘടനയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടത്. നേരത്തെ ഫ്രാന്‍സിലെ ദേശീയ അസംബ്ലിയും ഈ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു.
ഇരു സഭകളിലും ഭേദഗതി പാസായ സ്ഥിതിക്ക് മാര്‍ച്ച് നാലിന് നടക്കുന്ന പാര്‍ലമെന്റിലെ വോട്ടെടുപ്പ് കേവലം ഔപചാരികത മാത്രമാകും. ആ വോട്ടെടുപ്പില്‍ കൂടെ ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറും.
സെനറ്റര്‍മാരുടെ വോട്ടെടുപ്പിന്റെ ഫലം ദുഃഖത്തോടെയാണ് സ്വീകരിച്ചതെന്ന് ഫ്രാന്‍സിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രതികരിച്ചു. അബോര്‍ഷനെ കേവലം സ്ത്രീകളുടെ അവകാശവുമായി മാത്രം ബന്ധപ്പെടുത്തി കാണരുതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിലൂയാണ് ഭരണഘടന മഹത്വമുള്ളതായി മാറുകയെന്നും ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ കുറിപ്പില്‍ പറയുന്നു.
ക്ലേശകരമായ സാഹചര്യത്തിലും ദൈവം നല്‍കുന്ന ജീവനെ ബഹുമാനിച്ചുകൊണ്ട് തങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുവാന്‍ തയാറാകുന്ന മാതാപിതാക്കള്‍ക്കും മനസാക്ഷിയുടെ സ്വരത്തിന് വിപരീതമായി പ്രവര്‍ത്തിക്കുവാന്‍ വിസമ്മതിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കുമെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *