ഐക്യം ആകര്‍ഷിക്കും വിഭാഗീയത ചിതറിക്കും; കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയില്‍ മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 8, 2026

റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രിസ്മസ് കാലത്ത് റായ്പൂരിലെ മാഗ്നെറ്റോ മാളില്‍ അക്രമങ്ങള്‍ നടത്തി ജയിലിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വീകരണമൊരുക്കി തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദള്‍. ജയില്‍ മോചിതരായ ആറ് പ്രവര്‍ത്തകരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജയില്‍ കവാടത്തില്‍ മാലയിട്ടു സ്വീകരിച്ചത്. സ്വീകരണത്തിലും ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. മാഗ്നെറ്റോ മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് ട്രീകളും അലങ്കാരങ്ങളും നശിപ്പിക്കുകയും മാളില്‍ തടസം സൃഷ്ടിക്കുകയും ജീവനക്കാരെയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി

കൊച്ചി: മലയാളി എഴുത്തുകാരന് അഭിലാഷ് ഫ്രേസര്‍ക്ക് പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്. ബാലഡ് ഓഫ് ദ യൂണിവേഴ്സ് എന്ന ഇംഗ്ലീഷ് നോവലിനാണ് 2025-ലെ പനോരമ ഇന്റര്‍ നാഷണല്‍ ബുക്ക് അവാര്‍ഡ് ലഭിച്ചത്. ശാലോം വേള്‍ഡ് ടിവി ടീമംഗമാണ് അഭിലാഷ് ഫ്രേസര്‍. പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘ ര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025-ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്കാരവും നേടിയിരുന്നു. ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന, ഐക്യരാഷ്ട്രസഭാ

കൊളംബസ്/ഒഹായോ: യുഎസില്‍ നടന്ന സീക്ക് കോണ്‍ഫ്രന്‍സിന്റെ ഭാഗമായ വേദിയില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളിലെ ശാസ്ത്രീയ തെളിവുകള്‍ വിശദീകരിച്ച് ഫാ. റോബര്‍ട്ട് സ്പിറ്റ്സര്‍ എസ്ജെ. വിശ്വാസത്തിന്റെയും യുക്തിയുടെയും മേഖലയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ഫാ. റോബര്‍ട്ട്, മാജിസ് സെന്ററിന്റെ സ്ഥാപകനുമാണ്. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യത്തിന് ശാസ്ത്രീയമായ തെളിവുകള്‍ നല്കുവാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഫാ. സ്പിറ്റ്സര്‍ പറഞ്ഞു. സ്വതന്ത്രമായ ശാസ്ത്രീയ വിശകലനത്തിന് വിധേയമായ മൂന്ന് സമകാലിക ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചാണ് ഫാ. സ്പിറ്റ്സര്‍ സംസാരിച്ചത്. ബ്യൂണസ് അയേഴ്സ് (1996), ടിക്സ്റ്റ്ല, മെക്സിക്കോ (2006), സോകോല്ക്ക,

പാലാ: അയര്‍ലണ്ട് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ആദ്യ മലയാളി വൈദികന് ഫാ. ആന്റണി വാളിപ്ലാക്കല്‍ കപ്പൂച്ചിന്‍ വെള്ളികുളം ഇടവകയില്‍ സ്വീകരണം നല്കി. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം ഫാ. ആന്റണിക്ക് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ഫാ. ആന്റണിയുടെ അമ്മയുടെ ഇടവകയാണ് വെള്ളികുളം. 2025 മേയ് 10-ന് ഡബ്ലിന്‍ രൂപതയുടെ സഹായമെത്രാന്‍ ഡോണല്‍ റോച്ചില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വൈദിക പട്ടം സ്വീകരിച്ചതിനുശേഷം നാട്ടില്‍ ആദ്യമായിട്ടാണ് കേരളത്തില്‍ എത്തിയത്. ബി. ടെക് പഠത്തിനുശേഷം എംബിഎ പഠനത്തിനായിട്ടാണ്

ജറുസലേം: 2025 ഡിസംബറോടെ ഏകദേശം 1,84,200 ക്രിസ്ത്യന്‍ പൗരന്മാര് ഇസ്രായേലില്‍ ഉണ്ടാകുമെന്ന് ഇസ്രായേല്‍ ഗവണ്മെന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വിദഗ്ധര്‍. ഇത് ജനസംഖ്യയുടെ 1.9% ശതമാനമാണ് – മുന്‍ വര്‍ഷത്തേക്കാള്‍ 0.7% വര്‍ധനവ്. ക്രൈസ്തവരായ ഇസ്രായേലി പൗരന്മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് ഇസ്രായേല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാസ്റ്റിക്ക്സ് പ്രസിദ്ധീകരിച്ച കണക്കുകളാണ് ക്രൈസ്തവ വിശ്വാസികളുടെ സംഖ്യ ഇസ്രായേലില്‍ വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നത്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരന്മാരല്ലാത്ത തൊഴിലാളികളുടെ കണക്കോ പാലസ്തീന് പ്രദേശത്ത് നിന്നുള്ള ക്രൈസ്തവരുടെ സംഖ്യയോ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ചുബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്മായരുടെ സുവി ശേഷാ നുസൃത ജീവിതമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വീട്ടിലും സമൂഹത്തിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും സഭയെ പടുത്തുയര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാസ്റ്ററല്‍ കൗണ്‍സില്‍

താമരശേരി: കത്തോലിക്കാ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന താമര ശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് ഉജ്ജ്വല തുടക്കം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അങ്കണത്തില്‍, നടന്ന ചടങ്ങില്‍ സമുദായ ശക്തീകരണ വര്‍ഷാചരണം 2026 കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷകനായിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍

കൊച്ചി: ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാ ക്കണമെന്ന ആവശ്യവുമായി കെഎല്‍സിഎ പ്രക്ഷോഭ ത്തിലേക്ക്. കേരളത്തില്‍ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയമിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന് 2023 മെയ് മാസത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎല്‍സിഎ സംസ്ഥാന വ്യാപകമായി കണ്‍വെന്‍ഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മാനേജിംഗ് കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. വിവിധ നിയോജക




Don’t want to skip an update or a post?