മോണ്. ആന്റണി കാട്ടിപ്പറമ്പില് കൊച്ചി രൂപത ബിഷപ്
- ASIA, Featured, Kerala, LATEST NEWS
- October 25, 2025

ഇടുക്കി: കത്തോലിക്കാ സഭ ഒക്ടോബര് മാസം ആഗോള മിഷന് മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയില് ഒക്ടോബര് 18 ശനിയാഴ്ച മിഷന് മണിക്കൂര് ആചരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതല് 8 മണി വരെ രൂപതയിലെ എല്ലാ കുടുംബങ്ങളും മിഷന് മണിക്കൂറില് പങ്കെടുക്കും. വാഴത്തോപ്പ് കത്തീഡ്രല് പള്ളിയില് നടക്കുന്ന മിഷന് മണിക്കൂറിന് രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല് നേതൃത്വം നല്കും. കത്തീഡ്രല് പള്ളിയില് പ്രാര്ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില് വികാരി ഫാ. ലൂക്ക് ആനികുഴിക്കാട്ടില് ആമുഖ

ഇസ്താംബുള്/തുര്ക്കി: 1,300 വര്ഷത്തിലേറെ പഴക്കമുള്ള അഞ്ച് ഓസ്തികള് പുരാവസ്തു ഗവേഷകരുടെ സംഘം തെക്കന് തുര്ക്കിയില് നിന്ന് കണ്ടെത്തി. അതിലൊന്നില് യേശുക്രിസ്തുവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കരമാന് പ്രവിശ്യയില് സ്ഥിതി ചെയ്യുന്ന, ടോപ്രാക്റ്റെപ്പ് എന്നറിയപ്പെടുന്ന പുരാതന റോമന് – ബൈസന്റൈന് നഗരമായ ഐറിനോപോളിസില് നടത്തിയ ഖനനത്തിലാണ് ഈ അസാധാരണ കണ്ടെത്തല്. ‘സമാധാന നഗരം’ – എന്നാണ് ഐറിനോപോളീസ് എന്ന വാക്കിന്റെ അര്ത്ഥം. ആദ്യകാല ക്രൈസ്തവ ആരാധനാക്രമ ആഘോഷങ്ങളില് ഉപയോഗിച്ചിരുന്ന കമ്മ്യൂണിയന് അപ്പങ്ങളാണ് ഇപ്പോള് കണ്ടെത്തിരിയിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. സിഇയു

പാലാ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസപ്പെട്ടുകിടക്കുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില് സംസ്ഥാന സര്ക്കാര് അടിയന്തിരമായി ഉത്തരവിറക്കണമെന്നും കോടതി വ്യവഹാരങ്ങളിലേക്ക് ഇനിയും പ്രശ്നം വലിച്ചിഴക്കരുതെന്നും പാലാ ബിഷപ്സ് ഹൗസില് ചേര്ന്ന വിവിധ എപ്പിസ്കോപ്പല് സഭകളുടെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഈ വിഷയത്തില് സര്ക്കാരിന്റെ സമീപനം ആശ്വാസകരമാണെന്ന നിലപാട് സഭക്കില്ലെന്ന് യോഗ തീരുമാനങ്ങള് വിശദീകരിച്ച മലങ്കര ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്ക ബാവ പത്രസമ്മേളനത്തില് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്എസ്എസിന് നല്കിയതുപോലുള്ള ഉത്തരവ് ലഭിക്കുമെന്ന

തൃശൂര്: കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് കാസര്കോട് മുതല് തിരുവനന്തപുരം വരെ നടക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി തൃശൂര് അതിരൂപതയുടെ വിവിധ ഭാഗങ്ങളിലൂടെ രണ്ടു ദിവസങ്ങളിലായി നടത്തുന്ന വിളംബര ജാഥ തുടങ്ങി. ലൂര്ദ് കത്തീഡ്രലില് നിന്നും ആരംഭിച്ച ജാഥ അതിരൂപത വികാരി ജനറാള് മോണ്. ജോസ് കോനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഒക്ടോബര് 17 ന് തൃശൂരില് സ്വീകരണം

റോം: യേശുവിന്റെ കുരിശുമരണരംഗങ്ങള് തീവ്രമായി അവതരിപ്പിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികള്ക്കിടയില് തരംഗമായി മാറിയ പാഷന് ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില് ഈശോയായി ജിം കാവിസെലിന് പകരം ഫിന്നിഷ് നടന് ജാക്കോ ഒഹ്ടോണനും മറിയമായി മായ മോര്ഗന്സ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്നിയാക്കും വേഷമിടും. മെല് ഗിബ്സണ് സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രമായ ‘റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ് ‘- പ്രധാന കഥാപാത്രങ്ങളായി പുതിയ ആളുകളെ കണ്ടെത്തിയതിന് പിന്നില് സമയപരിധിയാണ് കാരണമെന്ന് ചിത്രത്തിന്റെ നിര്മാതാക്കളുമായി ബന്ധപ്പെട്ടവര്

റോം: ഇറ്റലിയലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്ശനത്തില് ഇറ്റാലിയന് പ്രസിഡന്റ് സെര്ജിയോ മാറ്ററെല്ലയുമായി കൂടിക്കാഴ്ച നടത്തി ലിയോ 14 ാമന് മാര്പാപ്പ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാശ്വത സമാധാനത്തിനായി ഒരുമിച്ച് പ്രവര്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്ച്ചാവിഷയമായി. വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന്, വത്തിക്കാന് സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല് കമ്മീഷന്റെ പ്രസിഡന്റ് സിസ്റ്റര് റാഫേല പെട്രിനി എന്നിവരും പാപ്പയുടെ സംഘത്തിലുണ്ടായിരുന്നു. ഇറ്റലിയും മാര്പാപ്പമാരും തമ്മിലുള്ള ‘ആത്മാര്ത്ഥ സൗഹൃദത്തെയും ഫലപ്രദമായ പരസ്പര

വാഷിംഗ്ടണ് ഡി.സി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്ളി കിര്ക്കിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ പരമോന്നത സിവിലിയന് പുരസ്കാരമായ പ്രസിഡന്ഷ്യല് മെഡല് ഓഫ് ഫ്രീഡം സമ്മാനിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ചാര്ളി കിര്ക്കിന്റെ 32- ാം ജന്മദിനത്തില് വൈറ്റ് ഹൗസിലെ റോസ് ഗാര്ഡനില് നടന്ന ചടങ്ങില് അദ്ദേഹത്തിന്റെ ഭാര്യ എറിക്ക കിര്ക്ക്, അവാര്ഡ് സ്വീകരിച്ചു. ചാര്ളി കിര്ക്കിനെ യഥാര്ത്ഥ അമേരിക്കന് നായകനെന്നും സ്വാതന്ത്ര്യത്തിനായുള്ള നിര്ഭയ പോരാളിയെന്നും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്തസാക്ഷി എന്നും പ്രസിഡന്റ്ട്രംപ് വിശേഷിപ്പിച്ചു. വൈസ്

കൊച്ചി : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ). യൂണിഫോം സംബന്ധിച്ച് സ്കൂള് മാനേജ്മെന്റിന്റെ നിയമപ്രകാരമുള്ള ചട്ടങ്ങള് പാലിച്ച് സ്കൂള് പ്രവര്ത്തിക്കാന് മതിയായ പോലീസ് സംരക്ഷണം നല്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അത്തരത്തില് സ്കൂള് പ്രവര്ത്തനവുമായി മുന്നോട്ടു പോകുന്നതിനിടയില് ആരുടെ ഭാഗത്തുനിന്നും അനാവശ്യ വിവാദങ്ങള് ഉണ്ടാക്കരുതെന്ന് കെഎല്സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സ്കൂളിന് പോലീസ് സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വിദ്യാര്ത്ഥികള്ക്ക് സ്കൂളിള് ദിനങ്ങള് തടസപ്പെടാതിരിക്കുന്നതിനും സ്കൂള് അധികാരികള്ക്ക് നീതിപൂര്വ്വകമായ സംരക്ഷണം




Don’t want to skip an update or a post?