19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന് സഭ
- Featured, INTERNATIONAL, LATEST NEWS, WORLD
- August 23, 2025
എഡിന്ബര്ഗ്/ സ്കോട്ട്ലാന്ഡ്: ചില സൗഭാഗ്യങ്ങള് അങ്ങനെയാണ്. അവയുടെ മൂല്യം മനസിലാകണമെങ്കില് ഒന്നുകില് അവ നമുക്ക് നഷ്ടമാകണം അല്ലെങ്കില് ആ സൗഭാഗ്യമില്ലാത്തവരുടെ വേദന നേരിട്ട് മനസിലാക്കണം. ഒരു അനാഥാലയം സന്ദര്ശിച്ച സ്കോട്ടിഷ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര് കേറ്റ് ഫോര്ബ്സിന് സംഭവിച്ചത് ഇതില് രണ്ടാമത്തെ കാര്യമാണ്. 3 വയസുള്ള മകള് നവോമിയോടൊപ്പം കൂടുതല് സമയം ചെലവഴിക്കാന് രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് സ്കോട്ടിഷ് രാഷ്ട്രീയത്തില് ഏറെ ഭാവി കല്പ്പിക്കപ്പെട്ട 35 കാരിയായ കേറ്റ്. ഒരു അനാഥാലയം സന്ദര്ശിച്ചപ്പോഴാണ് ഒരിക്കലും മാതാപിതാക്കളുടെ സ്നേഹവും
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കിഡ്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന ഇന്റ ര്നാഷണല് ലാംഗ്വേജ് അക്കാദമിയില് ഇറ്റാലിയന് ഭാഷാ പഠനത്തിന് തുടക്കംകുറിച്ചു. ഇതോടൊപ്പം ജര്മന് ഭാഷാ പരിശീലനത്തിന്റെ പുതിയ ബാച്ചും ആരംഭിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില് ഉദ്ഘാടനം നിര്വ്വഹിച്ച യോഗത്തില് കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി അധ്യക്ഷത വഹിച്ചു. ഇറ്റാലിയന് ലാംഗ്വോജ് കോ-ഓര്ഡിനേറ്റര് ഫാ. പ്രവീണ് കുരിശിങ്കല്, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര് ഫാ. എബിനേസര് ആന്റണി, ഫാ. ടോണി
പാലാ: ഒഡീഷയിലെ ജലേശ്വറില് വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില് കത്തോലിക്ക കോണ്ഗ്രസ് ഇലഞ്ഞി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്ക്കെതിരെ തുടര്ച്ചയായി ആക്രമണങ്ങള് ഉണ്ടാകാന് കാരണം കുറ്റക്കാര്ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള് ഉണ്ടാകാത്തതുകൊണ്ടാണെന്ന് ധര്ണ്ണ ഉദ്ഘാടനം ചെയ്ത ഇലഞ്ഞി ഫൊറോനാ വികാരി ഫാ. ജോസഫ് ഇടത്തുംമ്പറമ്പില് പറഞ്ഞു. കുറ്റക്കാര്ക്കെതിരെ കര്ശന നടപടി വേണമെന്ന് യോഗം കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്ഗ്രസ് പാലാ രൂപത ഡയറക്ടര് റവ. ഡോ. ജോര്ജ് വര്ഗീസ് ഞാറക്കു ന്നേല്, ജനറല് സെക്രട്ടറി
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില് നിന്നുള്ള വിധവകളുടെയും ഏകസ്ഥരുടെയും വിഭ്യാര്യരുടെയും സംഗമം എറണാകുളം പാപ്പാളി ഹാളില് നടത്തി. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച ‘സിംഫോണിയ 2025’ കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില് ഉദ്ഘാടനം ചെയ്തു. ദൈവവചനത്തില് ആഴമായി വിശ്വാസമര്പ്പിച്ച് ദൈവിക പദ്ധതികള്ക്കായി ജീവിതം സമര്പ്പിച്ച്, ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില് നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ജീവിതത്തിനായി ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിസി ഡയറക്ടര് ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വരാപ്പുഴ
തലശേരി: തലശേരി ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനിക്കെതിരെ തരംതാഴ്ന്ന പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ഫാസിസ്റ്റ് ശക്തികളുടെതിന് സമാനമാണെന്ന് അതിരൂപത പ്രതികരിച്ചു. എകെജി സെന്ററില്നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര് പ്രസ്താവന നടത്തുവാന് പാടുള്ളൂ എന്ന സമീപനം ഉള്ളില് ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്. ഛത്തീസ്ഗഡ് വിഷയത്തില് കേന്ദ്രസര്ക്കാരിന്റെയും സംഘപരിവാര് സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്ത്ത മാര് ജോസഫ് പാംപ്ലാനി നിലപാടുകളില് മാറ്റം വരുത്തി
ബംഗളൂരു: ഓരോ ജീവനും ദൈവത്തിന്റെ സമ്മാനവും അമൂല്യവും കൃത്യമായ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന സന്ദേശമുയര്ത്തി ബംഗളൂരുവിലെ സെന്റ് ഫ്രാന്സിസ് സേവ്യേഴ്സ് കത്തീഡ്രലില് നടന്ന ആയിരങ്ങള് അണിനിരന്ന നാഷണല് മാര്ച്ച് ഫോര് ലൈഫ് ശ്രദ്ധേയമായി. കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ (സിബിസിഐ), കാത്തലിക് നാഷണല് സര്വീസ് ഓഫ് കമ്മ്യൂണിയന് (സിഎന്എസ്സി) എന്നിവയുമായി സഹകരിച്ച് ഫാമിലി വെല്ഫെയര് സെന്ററും കാരിസ് ഇന്ത്യയും ചേര്ന്നാണ് ഇന്ത്യയിലെ നാലാമത് നാഷണല് മാര്ച്ച് ഫോര് ലൈഫിന് നേതൃത്വം നല്കിയത്. ജീവന്റെ സന്ദേശം ഉയര്ത്തിപ്പിടിച്ചുകൊണ്ട് മദ്രാസ്-മൈലാപ്പൂര്
നെയ്റോബി (കെനിയ): സിഎംഐ സന്യാസ സമൂഹത്തിന് ആഫ്രിക്കന് രാജ്യമായ കെനിയയില് നാല് വൈദികര് അഭിഷിക്തരായി. സിഎംഐ തൃശൂര് ദേവമാത പ്രോവിന്സിനു കീഴിലെ ഈസ്റ്റ് ആഫ്രിക്ക സെന്റ് തോമസ് റീജിയനുവേണ്ടി ഡീക്കന്മാരായ ജോയല് മതേക്ക, മാര്ട്ടിന് കിസ്വിലി, സൈമണ് മുട്ടുവ, ഫിദേലിസ് ചേലേ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. കെനിയയുടെ തലസ്ഥാന നഗരമായ നെയ്റോബിക്കടുത്തുള്ള സ്യോകിമൗ സെന്റ് വെറോനിക്ക ദേവാലയത്തില് നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകള്ക്ക് എത്യോപ്യയിലെ സോഡോ രൂപതയുടെ അപ്പസ്തോലിക് വികാര് ബിഷപ് ഡോ. റോഡ്രിഗോ മെജിയ എസ്.ജെ
തൃശൂര്: അമല ഗ്രാമപദ്ധതികളുടെ രണ്ടാം വാര്ഷിക പ്രമാണിച്ച് അടാട്ട്, കൈപ്പറമ്പ്, വേലൂര്, തോളൂര്, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകളില് 2025-26 വര്ഷത്തില് തൃശൂര് അമല മെഡിക്കല് കോളജ് നടപ്പിലാക്കുന്ന 40 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പദ്ധതി രേഖകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം സേവ്യര് ചിറ്റിലപ്പിള്ളി എംഎല്എ നിര്വഹിച്ചു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല്, ജോയിന്റ് ഡയറക്ടര്മാരായ ഫാ. ഡെല്ജോ പുത്തൂര്, ഫാ. ഷിബു പുത്തന്പുരയ്ക്കല്, അസോസിയേറ്റ് ഡയറക്ടര് ഫാ. ആന്റണി മണ്ണുമ്മല്, പഞ്ചായത്ത്
Don’t want to skip an update or a post?