വീണ്ടും തളിര്ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
കോഴിക്കോട്: സര്ക്കാര് അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഇന്ന് (ഏപ്രില് അഞ്ച്) കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര് ക്രിസ്ത്യന് കോളജ് ഗ്രൗണ്ടില്നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്. ആന്റണി കൊഴുവനാല് നഗറില് തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില് മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ.
വത്തിക്കാന് സിറ്റി: എഡി 325-ല് സില്വസ്റ്റര് ഒന്നാമന് മാര്പാപ്പയുടെ പൊന്തിഫിക്കേറ്റ് സമയത്ത് വിളിച്ചുകൂട്ടിയ കൗണ്സില് ഓഫ് നിഖ്യയുടെ ഉദ്ഘാടനത്തിന്റെ 1700 ാം വാര്ഷികത്തോടനുബന്ധിച്ചുള്ള ഒരു ചരിത്രരേഖ വത്തിക്കാന് പുറത്തിറക്കി. ‘ ദൈവപുത്രനായ യേശുക്രിസ്തു, രക്ഷകന്: നിഖ്യാ എക്യുമെനിക്കല് കൗണ്സിലിന്റെ 1700 ാം വാര്ഷികം’ എന്ന തലക്കെട്ടില് ഇന്റര്നാഷണല് തിയോളജിക്കല് കമ്മീഷനാണ് (ഐറ്റിസി) രേഖ പ്രസിദ്ധീകരിച്ചത്. ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്ഷത്തിലും, കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര് ഈസ്റ്റര് ഒരേദിവസം ആഘോഷിക്കുന്ന
പോര്ട്ട് ഓ പ്രിസന്സ്/ഹെയ്തി: ഹെയ്തിയിലെ മിറാബലൈസ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ട്രാന്സിഷണല് കൗണ്സിലിന്റെ ശ്രമത്തിന് മറുപടിയായി ഗുണ്ടാ സംഘങ്ങള് നടത്തിയ ആക്രമണത്തില് രണ്ട് കന്യാസ്ത്രീകള് ഉള്പ്പടെ അഞ്ച് പേര് കൊല്ലപ്പെട്ടു. ഓര്ഡര് ഓഫ് സെന്റ് തെരേസയിലെ രണ്ട് കന്യാസ്ത്രീകളായ ഇവനെറ്റ് വണ്സെയര്, ജീന് വോള്ട്ടയര് എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ട്രാന്സിഷണല് കൗണ്സിലിന്റെ ശ്രമങ്ങള്ക്ക് മറുപടിയായി രാജ്യത്തെ ഏറ്റവും ശക്തമായ സംഘങ്ങളെ ഒന്നിപ്പിക്കുന്ന വിവ്രെ എന്സെംബിള് സഖ്യമാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അഴിച്ചുവിട്ടത്.
ബെയ്ജിംഗ്: ചൈനീസ് ഗവണ്മെന്റിന്റെ ക്ഷണമില്ലാതെ ചൈനയില് മതപരമായ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നതില് നിന്ന് വിദേശികളെ വിലക്കി ചൈന. ഇത് രാജ്യത്തെ വിദേശ മിഷന് പ്രവര്ത്തനങ്ങളെ ഗുരുതരമായി പരിമിതപ്പെടുത്തും. മെയ് 1 മുതല് പ്രാബല്യത്തില് വരുന്ന നിയന്ത്രണങ്ങള് അനുസരിച്ച്, ‘ചൈനയില് വിദേശികള് സംഘടിപ്പിക്കുന്ന മതപരമായ പ്രവര്ത്തനങ്ങള് വിദേശ പങ്കാളികള്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.’ ഏല്ലാ മതവിശ്വാസികള്ക്കും ഈ നിയന്ത്രണങ്ങള് ബാധകമാണ്. രാജ്യത്ത് താമസിക്കുന്ന ചൈനീസ് ഇതര പൗരന്മാര് മതസംഘടനകള് സ്ഥാപിക്കുന്നതും, അംഗീകാരമില്ലാതെ പ്രസംഗിക്കുന്നതും, മതപാഠശാലകള് സ്ഥാപിക്കുന്നതും, മതഗ്രന്ഥങ്ങള് നിര്മിക്കുകയോ വില്ക്കുകയോ
കൊച്ചി: മധ്യപ്രദേശിലെ ജബല്പൂരില് കത്തോലിക്കാ വൈദികരെ വര്ഗീയവാദികള് മര്ദിച്ച സംഭവത്തില് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് സ്വമേധയാ ഇടപെട്ടു നടപടികള് സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീര്ത്ഥാടനം നടത്തിയ വിശ്വാസികളെ വഴിയില് തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ്സ്റ്റേഷനില് എത്തിയ രൂപത വികാരി ജനറല് ഉള്പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമപാലകര്ക്ക് മുമ്പില് നില്ക്കുമ്പോള്പോലും ന്യൂനപക്ഷങ്ങള് ആക്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. നീതിക്കുവേണ്ടി നിയമനിര്വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള് വേട്ടക്കാര്ക്കൊപ്പംചേര്ന്ന് ആക്രമണത്തിന് കൂട്ടുനില്ക്കുന്ന
മുംബൈ: 1986 ലും 1999 ലുമായി രണ്ടുതവണ ഇന്ത്യ സന്ദര്ശിച്ച വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പയുടെ 20-ാം ചരമവാര്ഷികം മുംബൈയില് ആഘോഷിച്ചു. കര്ദിനാള് ഒസ്വാള്ഡ് ഗ്രേഷ്യസും ആര്ച്ചുബിഷപ് ജോണ് റോഡ്രിഗസും മുംബൈയിലെ ഹോളി നെയിം കത്തീഡ്രലില് നടത്തിയ ആഘോഷമായ അനുസ്മരണ കുര്ബാനയ്ക്ക് കാര്മികത്വം വഹിച്ചു. 1978 മുതല് 2005 വരെ കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പായുടെ സുവിശേഷത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത, മനുഷ്യാന്തസിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അക്ഷീണമായ പ്രവര്ത്തനം, പ്രതികൂല സാഹചര്യങ്ങളിലെ അദ്ദേഹത്തിന്റെ
സിഡ്നി/ഓസ്ട്രേലിയ: മെയ് 3 ന് ഓസ്ട്രേലിയ വോട്ടെടുപ്പിലേക്ക് പോകുമ്പോള് പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ കത്തോലിക്കര്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓര്മപ്പെടുത്തി ഓസ്ട്രേലിയന് ബിഷപ്പുമാര്. ആര്ച്ചുബിഷപ് പീറ്റര് കൊമെന്സോളിയുടെ അധ്യക്ഷതയിലുള്ള ഓസ്ട്രേലിയന് കാത്തലിക് ബിഷപ്സ് കോണ്ഫ്രന്സിന്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷന് പുറത്തിറക്കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജനാധിപത്യത്തില് പങ്കുചേരാനും, ‘സ്നേഹത്തിന്റെ ഒരു സംസ്കാരം’ കെട്ടിപ്പടുക്കാനും, സത്യം, നീതി, ഐകദാര്ഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില് അധിഷ്ഠിതമായി സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നല്കാനും വിശ്വാസം നമ്മെ ആഹ്വാനം ചെയ്യുന്നതായി ബിഷപ്പുമാരുടെ
വത്തിക്കാന് സിറ്റി: മനുഷ്യരോടൊപ്പം ചിലവഴിക്കുന്നതിനേക്കാള് കൂടുതല് സമയം നാം മൊബൈല് ഫോണില് ചിലവഴിക്കുന്നുണ്ടെങ്കില് അത് എന്തോ കുഴപ്പമുണ്ടെന്നുള്ളതിന്റെ സൂചനയാണെന്ന് ഫ്രാന്സിസ് മാര്പാപ്പ. ഏപ്രില് മാസത്തെ പാപ്പയുടെ പ്രാര്ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ സാങ്കേതികവിദ്യകള് ശരിയായി ഉപയോഗിക്കുന്നതിന് വേണ്ടി പ്രാര്ത്ഥിക്കാനാണ് ഏപ്രില് മാസത്തില് പാപ്പ ആവശ്യപ്പെടുന്നത്. സ്ക്രീനിലേക്ക് നോക്കുന്നതിന് പകരമായി പരസ്പരം കൂടുതല് കണ്ണുകളില് നോക്കുന്നവരായി മാറണമെന്ന് മുന്കൂട്ടി റെക്കോര്ഡുചെയ്ത വീഡിയോയില് മാര്പ്പാപ്പ പറഞ്ഞു. ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന യഥാര്ത്ഥ ആളുകള് ഇതിന്
Don’t want to skip an update or a post?