ക്രിസ്മസും ന്യൂ ഇയറും ഇല്ലാതെ ശ്രീലങ്കയിലെ പല പ്രദേശങ്ങളും; ദുരിതാശ്വാസക്യാമ്പില്‍ തുടരുന്നത് ഒരുലക്ഷത്തോളമാളുകള്‍
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 2, 2026

വത്തിക്കാന്‍ സിറ്റി: 2024 ഡിസംബര്‍ 24-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന് ഏതാനും ആഴ്ചകള്‍ കൂടി മാത്രം. 2026 ജനുവരി 6-ന്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വെങ്കല വാതില്‍ ലിയോ 14-ാമന്‍ പാപ്പ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് സമാപനമാകും. 12 മാസത്തിനിടെ ഏകദേശം 30 ദശലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു. സഭ അസാധാരണ വിശുദ്ധ വീണ്ടെടുപ്പ് വര്‍ഷമായി ആഘോഷിക്കുന്ന 2033-ല്‍ വിശുദ്ധ വാതില്‍ വീണ്ടും തുറക്കും. 2025

കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (ധര്‍മഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പയാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തെ ധന്യന്‍ ആയി പ്രഖ്യാപിച്ചത്. 1949 നവംബര്‍ 4 -നാണ് മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ നിത്യസമ്മാനത്തിനായി യാത്രയായത്. അച്ചന്റെ കല്ലറയില്‍ അന്നുമുതല്‍ ജാതിമതഭേദമന്യേ ആളുകള്‍ വന്ന് പ്രാര്‍ത്ഥിച്ചിരുന്നു. മോണ്‍. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. അവിഭക്ത

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യഹൂദവിരുദ്ധ ആക്രമണങ്ങളെ അപലപിച്ച് ലിയോ 14-ാമന്‍ പാപ്പ. സിഡ്നിയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ വെളിച്ചത്തില്‍, യഹൂദവിരുദ്ധതയ്ക്ക് എതിരായ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാട് പാപ്പ ഇസ്രായേല്‍ പ്രസിഡന്റിനെ അറിയിച്ചു. ഓസ്ട്രേലിയന്‍ തലസ്ഥാനമായ ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹനുക്ക ആഘോഷത്തിനിടെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചു നടത്തിയ സംഭാഷണത്തില്‍ മേഖലയില്‍ നിലവില്‍

വത്തിക്കാന്‍ സിറ്റി: ഉപരിപ്ലവമായ ആഘോഷങ്ങളില്‍ ക്രിസ്മസ് മുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്രിസ്തുവിനെ എന്നന്നേക്കുമായി ജീവിതത്തിന്റെയും ഹൃദയത്തിന്റെയും സ്വന്തമാക്കാന്‍ ഹൃദയങ്ങളെ ഉണര്‍വോടെയും ശ്രദ്ധയോടെയും ഒരുക്കേണ്ട സമയമാണെന്നും ലിയോ 14 -ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തിരുപ്പിറവി രംഗത്തിന്റെ ക്രിസ്മസ് ട്രീയുടെയും പശ്ചാത്തലത്തില്‍ ക്രിസ്മസിനായി അണിഞ്ഞൊരുങ്ങിയ വത്തിക്കാന്‍ ചത്വരത്തിലെത്തിയ വിശ്വാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ അനുഗ്രഹപ്രദമായ ഒരു ക്രിസ്മസ് പാപ്പ ആശംസിച്ചു. ക്രിസ്മസിന്റെ വികാരങ്ങളുണര്‍ത്തുന്ന പുല്‍ക്കൂടുകള്‍ വിശ്വാസത്തിന്റെ മാത്രമല്ല ക്രൈസ്തവ സംസ്‌കാരത്തിന്റെയും കലയുടെയും കൂടെ

കോട്ടപ്പുറം: റവ. ഡോ. ഹെല്‍വെസ്റ്റ് റൊസാരിയോയെ കോട്ടപ്പുറം രൂപത ചാന്‍സലറായി ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. കോട്ടപ്പുറം രൂപത വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തുരുത്തിപ്പുറം ജപമാലരാഞ്ജി പള്ളി വികാരി, കോട്ടപ്പുറം രൂപത കെസിഎസ്എല്‍ ഡയറക്ടര്‍, എക്യൂമെനിസം കമ്മീഷന്‍ ഡയറക്ടര്‍, പ്രൊക്ലമേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍, കുറ്റിക്കാട്- കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് – ഇന്‍ – ചാര്‍ജ്, മാളപള്ളിപ്പുറം സെന്റ് ആന്റണീസ് , തൃശൂര്‍ സേക്രട്ട്

ഇടുക്കി: ആഗോള കത്തോലിക്കാ സഭയിലെ ക്രിസ്തു ജയന്തി ജൂബിലി വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇടുക്കി രൂപതയില്‍ ഡിസംബര്‍ 19ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. രൂപതയിലെ എല്ലാ പള്ളികളിലും രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഖണ്ഡ ആരാധനയും ബൈബിള്‍ പാരായണവും നടക്കും. ഇടവകകളില്‍ വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തി കൂട്ടായ്മ അടിസ്ഥാനത്തിലാണ് ആരാധനയും ബൈബിള്‍ പാരായണവും ക്രമീകരിച്ചിട്ടുള്ളത്. ജൂബിലിയുടെ പ്രത്യേക തീര്‍ത്ഥാടന കേന്ദ്രമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദൈവാലയത്തെ രൂപതാ മെത്രാന്‍മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

വത്തിക്കാന്‍ സിറ്റി: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 15ന് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ മെത്രാന്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യൂറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍, സീറോ മലബാര്‍സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫുമേഖലയില്‍ അപ്പസ്‌തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ

സിഡ്‌നി: 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്ട്രേലിയ. ഡിസംബര്‍ 9 അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ഈ നിയമം, പ്രായപൂര്‍ത്തിയാകാത്തവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സര്‍ക്കാര്‍ നടത്തിയ സുപ്രധാന ചുവടുവയ്പ്പാണ്. കുട്ടികളെക്കാള്‍ ഉപരി പ്‌ളാറ്റ്‌ഫോമുകളിലാണ് നിയമം നടപ്പാക്കാനുള്ള ബാധ്യത നിക്ഷിപ്തമായിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡുകള്‍, യൂട്യൂബ്, ടിക് ടോക്ക്, സ്നാപ്ചാറ്റ്, എക്സ്, റെഡ്ഡിറ്റ്, ട്വിച്ച്, കിക്ക് എന്നിവയുള്‍പ്പെടെ കുറഞ്ഞത് പത്ത് പ്രധാന
Don’t want to skip an update or a post?