മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന ക്രൈസ്തവനെ 23 വര്ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 2, 2025
ചെന്നൈ: ദളിത് ക്രൈസ്തവര്ക്ക് തമിഴ്നാട്ടില് 4.6% ആഭ്യന്തര സംവരണം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ്- മൈലാപ്പൂര് അതിരൂപതയുടെ എസ്സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില് ഒപ്പുശേഖരണ കാമ്പയിന് ആരംഭിച്ചു. തമിഴ്നാട്ടില് പിന്നാക്ക വിഭാഗ (ബിസി) വിഭാഗങ്ങള്ക്ക് 26.5 ശതമാനവും മുസ്ലീങ്ങള്ക്ക് 3.5 സംവരണവുമാണ് നിലവിലുള്ളത്. ദളിത് ക്രൈസ്തവര് സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില് പിന്നിലാണെങ്കിലും ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില് പട്ടികജാതി വിഭാഗത്തില് നിന്ന് ഒഴിവാക്ക പ്പെട്ടിരിക്കുകയാണ്. ”ഇത് ഒരു പുതിയ ക്വാട്ടയ്ക്കുള്ള ആവശ്യമല്ല, മറിച്ച് നിലവിലുള്ള പിന്നാക്ക വിഭാഗ ക്വാട്ടയ്ക്കുള്ളില് ആന്തരിക പുനര്വിന്യാസത്തിനുള്ള
വത്തിക്കാന് സിറ്റി: മിഡില് ഈസ്റ്റില് പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ പതിനാലാമന് മാര്പാപ്പ. മധ്യപൗരസ്ത്യദേശത്തെ ക്രൈസ്തവരോട് താനും സഭ മുഴുവനും ചേര്ന്നിരിക്കുന്നതായി പാപ്പ പറഞ്ഞു. ഡമാസ്കസിലെ ഗ്രീക്ക് ഓര്ത്തഡോക്സ് ദൈവാലയത്തില് ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ‘ഹീനമായ ഭീകരാക്രമണത്തെ’ പരാമര്ശിച്ചുകൊണ്ടാണ് പാപ്പ മിഡില് ഈസ്റ്റിലെ ക്രൈസ്തവരോടുള്ള ഐകദാര്ഢ്യം പ്രകടിപ്പിച്ചത്. പരിക്കേറ്റവര്ക്കും അവരുടെ കുടുംബങ്ങള്ക്കും വേണ്ടി പ്രാര്ത്ഥനകള് അര്പ്പിച്ച പാപ്പ മരിച്ചവരെ ‘ദൈവത്തിന്റെ കാരുണ്യത്തിന്’ ഭരമേല്പ്പിച്ചു. വര്ഷങ്ങളായി തുടരുന്ന സംഘര്ഷത്തിനും അസ്ഥിരതയ്ക്കും ശേഷം ഇപ്പോഴും വെല്ലുവിളി
ഭൂവനേശ്വര്: ദൈവാലയത്തില്നിന്നും പ്രാര്ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്. ഇതുമൂലം മര്ദ്ദനത്തിന് ഇരകളായവര് സ്വന്തം വീടുകളിലേക്ക് മടങ്ങാന് കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും ഏതു സമയത്തും അക്രമങ്ങള് ഉണ്ടാകാന് സാധ്യത ഉണ്ടെന്ന് അവര് പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ മല്ക്കാന്ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില് ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്ദ്ദനം അഴിച്ചുവിട്ടത്. മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്
റോം: കര്ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യ ശുശ്രൂഷയുടെ ആത്മീയ അടിത്തറയും പുരോഹിത ബ്രഹ്മചര്യത്തിന്റെ അര്ത്ഥവും സഭാ സേവനത്തിന്റെ ഊര്ജ്ജവുമെന്ന് ലിയോ 14 ാമന് പാപ്പ. ഈ സൗഹൃദം, പരീക്ഷണഘട്ടങ്ങളില് പുരോഹിതരെ നിലനിര്ത്തുകയും ദൈവവിളിക്ക് നല്കുന്ന ‘യേസ്’ഓരോ ദിവസവും പുതുക്കാന് സഹായിക്കുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു. സെമിനാരിക്കാരുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും ജൂബിലിയുടെ ഭാഗമായി, റോമിലെ കണ്സിലിയാസിയോണ് ഓഡിറ്റോറിയത്തില്, വൊക്കേഷന് മിനിസ്ട്രിയിലും സെമിനാരി രൂപീകരണത്തിലും ഉത്തരവാദിത്വം വഹിക്കുന്ന വൈദികരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ. ‘ഞാന് നിങ്ങളെ സുഹൃത്തുക്കള് എന്ന് വിളിച്ചിരിക്കുന്നു’
മോണ് സി.ജെ വര്ക്കിയച്ചന്റെ 16-ാം ഓര്മദിനമായ, 2025 ജൂണ് 24-ന്, കുളത്തുവയല് സെന്റ് ജോര്ജ് തീര്ത്ഥാടന കേന്ദ്രം റെക്ടര് റവ. ഡോ. തോമസ് കളരിക്കല് നല്കിയ അനുസ്മരണ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്. മോണ്. സി.ജെ വര്ക്കിയച്ചനെ നേരില് കാണാനുള്ള ഭാഗ്യം എനിക്ക് വളരെ ചുരുക്കമായേ ലഭിച്ചിട്ടുള്ളൂ. ആദ്യമായി ഞാന് വര്ക്കിയച്ചനെ കാണുമ്പോള് എനിക്ക് ആറോ ഏഴോ വയസുമാത്രമാണുള്ളത്. എങ്കിലും ആ ഓര്മ ഇന്നും മായാതെ എന്നില് ദീപ്തമാണ്. 43 വര്ഷങ്ങള്ക്കു മുമ്പ് പൂതംപാറ
കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് വിവിധ പരിപാടികളോടെ നടത്തി. ജില്ലാതല പരിപാടി തോപ്പുംപടിയില് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ചാര്ളി പോള് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോസ്റ്റര് പ്രദര്ശനം, വീഡിയോ പ്രദര്ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു. മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്ക്കുമെതിരെ ബോധവത്ക്കരണം, ചെറുത്തുനില്പ്പ്, ചികിത്സാ സഹായം, കൗണ്സിലിങ്ങ്, പുനരധിവാസം എന്നീ തലങ്ങളില് സംഘടിതമായ പ്രവര്ത്തനങ്ങള്ക്ക് മദ്യ,
തൃശൂര്: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് അമല മെഡിക്കല് കോളേജില് ബോധവല്ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അമല ജോയിന്റ് ഡയറക്ടര് ഫാ. ഡെല്ജോ പുത്തൂര് സിഎം ഐ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് പി. കെ സതീഷ്, വിമുക്തി മിഷന് ജില്ലാ കോ-ഓഡിനേറ്റര് ഷെഫീഖ് യൂസഫ്, ഡോ. സി.ആര് സാജു, ഡോ. റെന്നീസ് ഡേവിസ്, ഡോ. ഷെനി ജോണ്, സിസ്റ്റര് ഡോ. മോളി ക്ലയര്, മഖാലോഫ് മാത്യു മാര്ട്ടിന് എന്നിവര് ലഹരി വിരുദ്ധ പ്രതിജ്ഞയില് പങ്കെടുത്തു. 200
വത്തിക്കാന് സിറ്റി: കൗമാരപ്രായത്തില് മെക്സിക്കോയുടെ വടക്ക് ഭാഗത്തുള്ള ഗ്രാമീണ സമൂഹങ്ങള് സന്ദര്ശിക്കുവാന് തന്റെ ഇടവക വികാരിയോടൊപ്പം പോകാന് തുടങ്ങിയപ്പോഴാണ് ഗ്രാമങ്ങളിലുള്ളവരുടെ നിഷ്കളങ്കമായ വിശ്വാസം ജോര്ജ് അന്റോണിയോ ആദ്യമായി അടുത്തറിഞ്ഞത്. എളിമയുള്ള ആ ഗ്രാമീണരുടെ വിശ്വാസത്തിന്റെ ഊഷ്മളതയിലാണ് അദ്ദേഹത്തിന്റെ ദൈവവിളി രൂപപ്പെട്ടത്. സ്വര്ഗത്തിലേക്ക് തുറന്ന ഹൃദയത്തോടെയും നിലം ഉഴുതുമറിച്ച കൈകളോടെയും പ്രാര്ത്ഥിക്കുന്ന കര്ഷകര്ക്കിടയില്, ‘ദൈവത്തിനായുള്ള വലിയ വിശപ്പ്’ അദ്ദേഹം തിരിച്ചറിഞ്ഞു. ”ഇവ വിദൂര പ്രദേശങ്ങളാണ്, എത്തിച്ചേരാന് വളരെ പ്രയാസമാണ്. ടാര് ചെയ്യാത്ത മണ്പാതകളിലൂടെ ട്രക്കില് മണിക്കൂറുകള് യാത്ര ചെയ്യണം.
Don’t want to skip an update or a post?