നിണം
- ASIA, Asia National, Featured, WORLD
- March 21, 2023
ജോസഫ് മൈക്കിള്‍ കണ്ണൂര്‍ രാഷ്ട്രീയം വലിയ പിരിമുറുക്കത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഒരു കാലമായിരുന്നത്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആ ദിവസങ്ങളില്‍ നടന്നിരുന്നു. സംഘര്‍ഷഭരിതമായ അത്തരമൊരു സാഹചര്യത്തില്‍ ഞെട്ടല്‍ ഉളവാക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു 2000-ലെ ആ പ്രഭാതം പൊട്ടിവിടര്‍ന്നത്. അവിടെയുള്ള സെമിത്തേരിയിലെ 24 കുരിശുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. സിസ്റ്റേഴ്‌സിനെ അടക്കിയ കല്ലറകളായിരുന്നു എല്ലാം. കുരിശുകളെല്ലാം കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ചവയായിരുന്നു. വിശ്വാസികളില്‍ വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടായി. ഇപ്പോഴത്തെ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലായിരുന്നു അന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍. വിവരം അറിഞ്ഞ് രാഷ്ട്രീയ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നുവരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടന്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ രസമായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലും അദ്ദേഹം അതൊക്കെ തുടര്‍ന്നുകൊണ്ടിരുന്നു. വീടടുത്താണ്, രണ്ടു മക്കള്‍. ഏതൊരു കുടുംബത്തെയും പോലെതന്നെ ഭാരം മുഴുവന്‍ വഹിക്കുന്ന വിയര്‍ക്കുന്ന ഒരപ്പന്‍. തന്റെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും പുഞ്ചിരി നഷ്ടമാക്കാതെ പറയാന്‍ ലൂയി ചേട്ടനു കഴിഞ്ഞു.
സ്വന്തം ലേഖകന്‍ അറബികടലിന്റെ ശീതള കാറ്റേറ്റ് സ്വച്ഛന്ദ സുന്ദരമായൊരു തീരദേശ ഗ്രാമം. തെങ്ങോല തലപ്പുകളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും അങ്ങിങ്ങ് നീര്‍ത്തടങ്ങളും ചേര്‍ന്നൊരുക്കിയ തങ്കി, എല്ലാ വിഭാഗം ജനങ്ങളും ഒരു കുടുംബം പോലെ കഴിയുന്ന നിഷ്‌കളങ്ക ഗ്രാമമാണ്. പ്രകൃതിക്കിണങ്ങും വിധം ജീവിതം നയിക്കുന്ന പച്ചമനുഷ്യരുടെ ആധ്യാത്മികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ അടയാളമായി നാലര നൂറ്റാണ്ട് പഴക്കമുള്ള ഭാരതത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ ദൈവാലയം ആപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്താണ്. പ്രളയവും പകര്‍ച്ചവ്യാധികളും അകന്ന് നില്‍ക്കന്ന
റവ. ഡോ. റോയ് പാലാട്ടി CMI രക്ഷാകര ചരിത്രത്തിന്റെ ഭാഗമാണ് നാം. റോളുകള്‍ വ്യത്യസ്തമാണ്. വാചാലമായും മൂകമായും നിയോഗം പൂര്‍ത്തിയാക്കുന്നവരുണ്ട്. യൗസേപ്പിന്റേത് ഗാഢമൗനത്തിന്റേതാണ്. ദൈവശബ്ദം കേള്‍ക്കാനും അതിനൊത്ത് പ്രതികരിക്കാനും ഈ മൗനം ആവശ്യമെന്നു ദൈവം കണ്ടിട്ടുണ്ടാകാം. വളര്‍ത്തുന്നവന്‍ എന്നും വര്‍ധിപ്പിക്കുന്നവന്‍ എന്നും യൗസേപ്പിനര്‍ത്ഥമുണ്ട്. വളര്‍ത്തുന്നവര്‍ പലരും മൗനത്തിന്റെ വഴിയിലാണെന്ന് പറയേണ്ടതില്ലല്ലോ. ദൈവം തന്റെ കൈകളില്‍ ഏല്‍പിച്ച മകനെ വളര്‍ത്താനും ഭാര്യയെ പരിരക്ഷിക്കാനും ഒരപ്പന്‍ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ കഥയല്ലേ യൗസേപ്പിന്റേത്. മറിയത്തെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയെ ദൈവസുതനുവേണ്ടി
ദൈവിക പദ്ധതിയെ പൂര്‍ണ്ണമായും മാനിച്ചവനെയാണ് നാം കാല്‍വരിക്കുന്നില്‍ കാണുന്നത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും ആ നസ്രായന്‍ കുരിശു മരണം തിരഞ്ഞെടുത്തത് ദൈവിക പദ്ധതിയെ മാനിക്കാന്‍ തന്നെയായിരുന്നു. ഭാരമേറിയ കുരിശ് അവന് നിഷേധിക്കാമായിരുന്നു. കുരിശുയാത്ര അവന് ഒഴിവാക്കാമായിരുന്നു. പടയാളികളുടെ ആക്രോശങ്ങള്‍ക്ക് അവന് നിന്നുകൊടുക്കാതിരിക്കാമായിരുന്നു. കുന്തം കൊണ്ട് കുത്തുമ്പോള്‍ കുതറിമാറാമായിരുന്നു. മൂന്നാണികള്‍ കൈകാലുകളില്‍ നിന്നും ഊരിയെറിയാമായിരുന്നു. അവന്‍ ഒന്നും ചെയ്തില്ല. അതവന്റെ കഴിവുകേടല്ല. പിന്നെയോ, ദൈവിക പദ്ധതികളോടുള്ള അവന്റെ ബഹുമാനം ഒന്ന് മാത്രമാണ് കാല്‍വരിയില്‍ അരങ്ങേറിയ സ്‌ക്രിപ്റ്റിന്റെ Master brain. ദൈവിക
കൊച്ചി: സഭയ്ക്കും സമൂഹത്തിനും അനിഷേധ്യമായ നേതൃത്വം നല്‍കിയ ആചാര്യനായിരുന്നു അന്തരിച്ച ബിഷപ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ എല്ലാതലങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. മാത്യു കാവുകാട്ട് പിതാവിന്റെ പിന്‍ഗാമി എന്ന നിയലില്‍ ചെങ്ങനാശേരി അതിരൂപതക്ക് ശക്തമായ നേതൃത്വം നല്‍കാന്‍ മാര്‍ പവ്വത്തിലിന് കഴിഞ്ഞു. ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി ശുശ്രൂഷ ആരംഭിച്ച മാര്‍ പവ്വത്തില്‍ വിദ്യാഭ്യാസ വിഷയങ്ങളില്‍ അതീവ പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു. വൈദിക വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ മാര്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍
അവന്റെ മരണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവനില്‍ അല്പം പോലും ഭയചിന്ത ഉണ്ടായിരുന്നില്ല എന്നതാണ്. ക്രൂശിതനെ നോക്കുമ്പോള്‍ ഒരിക്കല്‍ പോലും അവന്‍ പകച്ചു നില്കുന്നതായി ആരും കാണുന്നില്ല. ഉദിച്ചുയരുന്ന സൂര്യഗോളം പോലെയായിരുന്നു അവന്‍ മരണനേരത്തും. കാല്‍വരി മാമലയെക്കുറിച്ച് വായിച്ചത് അത്ര നല്ല കാര്യങ്ങളൊന്നും ആയിരുന്നില്ല. ആരും കേറാന്‍ ഇഷ്ടപ്പെടാത്ത മലയായിരുന്നു അത്. തനിച്ചു പോയിട്ട് കൂട്ടമായിപോലും ആരും ആ മല മുകളിലേക്കു പോയിരുന്നില്ല. ഒരുപാട് ഭീകരമായ അന്തരീക്ഷമായിരുന്നു അവിടെ നിറയെ. കപാലങ്ങള്‍കൊണ്ട് നിറഞ്ഞ ശപിക്കപ്പെട്ട ഭൂമി എന്നാണ് കാല്‍വരി
Don’t want to skip an update or a post?