Follow Us On

19

April

2025

Saturday

  • യൂറോപ്പിലും ലാറ്റിനമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

    യൂറോപ്പിലും ലാറ്റിനമേരിക്കയിലും കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു0

    മെക്‌സിക്കോ സിറ്റി/മെക്‌സിക്കോ: യൂറോപ്പിലും ലാറ്റിനമേരിക്കയിലും ക്രിസ്ത്യാനികള്‍ക്കെതിരെ, പ്രത്യേകിച്ച് കത്തോലിക്കര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന്‌  വിവിധ റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന ഒബ്‌സര്‍വേറ്ററി  2023-ല്‍,  35 യൂറോപ്യന്‍ രാജ്യങ്ങളിലായി 2,444 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി.  ഭീഷണിയും പീഡനവും മുതല്‍ ശാരീരികമായ അക്രമം വരെയുള്ള 232 വ്യക്തിപരമായ  ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പകുതിയോളം ആക്രമണങ്ങള്‍ നടന്നത് ഫ്രാന്‍സിലാണ്. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 2023-ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള

  • ബസിലിക്കയ്ക്ക്  സമീപമുള്ള ടൂറിസം  പ്രൊജക്ടിനെതിരെ  ഗോവന്‍ ജനത

    ബസിലിക്കയ്ക്ക് സമീപമുള്ള ടൂറിസം പ്രൊജക്ടിനെതിരെ ഗോവന്‍ ജനത0

    പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഇതിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പരിസ്ഥിതിവാദികളും ഗോവന്‍വാസികളും പങ്കെടുത്തു. ഈ ബസിലിക്കയോട് ചേര്‍ന്ന് ടൂറിസം മാള്‍ നിര്‍മിക്കുവാനാണ് ഗോവന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ഓള്‍ഡ് ഗോവയിലെ ജനങ്ങള്‍ സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ക്രൈസ്തവരുടെ വികാരങ്ങള്‍ക്കും പരിസ്ഥിതിക്കും

  • നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും, പ്രതീക്ഷ കൈവിടരുത്

    നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കിലും, പ്രതീക്ഷ കൈവിടരുത്0

    വത്തിക്കാന്‍ സിറ്റി: മാറ്റത്തിന് നമുക്ക് കഴിവില്ലെന്ന് തോന്നുമ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കാസ സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ വിശ്രമം തുടരുന്ന പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസ് ഓഫീസാണ് പ്രസിദ്ധീകരിച്ചത്. യേശുവിന്റെ ജീവിതത്തിലെ കണ്ടുമുട്ടലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണപരമ്പരയില്‍ യേശുവും സക്കേവൂസുമായുള്ള കണ്ടുമുട്ടലാണ് പാപ്പ വിചിന്തനം ചെയ്തത്. സക്കേവൂസ്, ഒരര്‍ത്ഥത്തില്‍ വഴി തെറ്റിപ്പോയതായി മാര്‍പ്പാപ്പ  പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കാം,

  • കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി അഞ്ചിന്

    കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി അഞ്ചിന്0

    കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ

  • ജബല്‍പൂര്‍ അക്രമം പ്രതിഷേധാര്‍ഹം: മാര്‍ പോള്‍ ആലപ്പാട്ട്

    ജബല്‍പൂര്‍ അക്രമം പ്രതിഷേധാര്‍ഹം: മാര്‍ പോള്‍ ആലപ്പാട്ട്0

    കോയമ്പത്തൂര്‍:  ജബല്‍പൂരില്‍ കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമങ്ങളും കയ്യേറ്റവും പ്രതിഷേധാര്‍ഹമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്. വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷ ക്ഷേമമന്ത്രിയും ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കണം. എല്ലാ വിശ്വാസീസമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം,

  • മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നവരായി മാറണമെന്ന്  കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കും തല. കണ്ണൂര്‍ രൂപതയിലെ കണ്ണൂര്‍ ഫൊറോന ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍  നടന്ന സ്വര്‍ഗീയാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തോട് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ഉണ്ടാകുമെന്ന് ബിഷപ്  ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.

  • ലഹരിക്കെതിരെ സ്‌നേഹജ്വാലയുമായി യൂത്ത് കൗണ്‍സില്‍

    ലഹരിക്കെതിരെ സ്‌നേഹജ്വാലയുമായി യൂത്ത് കൗണ്‍സില്‍0

    തൃശൂര്‍ : ലഹരിക്കെതിരെ സ്‌നേഹ ജ്വാലതീര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് മരണമാണ് മയക്കം വിട്ടുണരാം നാടിനായി’എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാസ്റ്ററില്‍ സെന്ററില്‍  നിന്ന് ആരംഭിച്ച മാര്‍ച്ച്  കിഴക്കേകോട്ട ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌നേഹജ്വാല കത്തിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്

  • ക്രൈസ്തവ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക്  ആനുകൂലമായ  മദ്രാസ് ഹൈക്കോടതി  വിധിയെ സഭ സ്വാഗതം ചെയ്തു

    ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആനുകൂലമായ മദ്രാസ് ഹൈക്കോടതി വിധിയെ സഭ സ്വാഗതം ചെയ്തു0

    ചെന്നൈ: മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടും സ്ഥിരീകരിച്ച മദ്രാസ് ഹൈക്കോടതി വിധിയെ കത്തോലിക്കാ സഭാ സ്വാഗതം ചെയ്തു. ‘ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്’ സിസിബിഐയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക കാര്യാലയ സെക്രട്ടറിയുമായ ഫാ. മരിയ ചാള്‍സ് പറഞ്ഞു. ചെന്നൈയിലെ വനിതാ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലയോള കോളേജ്,

Latest Posts

Don’t want to skip an update or a post?