Follow Us On

20

March

2025

Thursday

  • പ്രതിഷേധ കടലായി ഇടുക്കി

    പ്രതിഷേധ കടലായി ഇടുക്കി0

    ഇടുക്കി:  ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുക, വന്യമൃഗാക്രമണങ്ങള്‍ തടയുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപത നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് പ്രതിഷേധ കടലായി. കൊടും ചൂടിനെ അവഗണിച്ചും നൂറുകണക്കിന് കര്‍ഷകരും വൈദികരും സമരത്തിന്റെ ഭാഗമായി. രാവിലെ 10 മണിക്ക് പൈനാവ് ടൗണില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ്

  • സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണം: കെഎല്‍സിഎ

    സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണം: കെഎല്‍സിഎ0

    കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍  നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍  ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്ളത്. സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം

  • നോമ്പുകാലത്ത്   ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍  സംരക്ഷണം തേടുന്നു

    നോമ്പുകാലത്ത് ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍ സംരക്ഷണം തേടുന്നു0

    ലഖ്‌നൗ: ഏഴാഴ്ച നീണ്ടുനില്‍ക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും ആരംഭിച്ച വേളയില്‍ വലിയ തോതില്‍ പീഡനം നേരിടുന്ന ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍ തങ്ങളെയും അവരുടെ പള്ളികളെയും സംരക്ഷിക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ‘നോമ്പുകാല സമയത്ത് ആക്രമികളില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നതിനാല്‍ ഞങ്ങള്‍ പോലീസ് സംരക്ഷണം തേടി,’ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മിറ്റി പ്രസിഡന്റ് പാസ്റ്റര്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു. കമ്മിറ്റി നഗരത്തിലെ പോലീസ് കമ്മീഷണര്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ‘നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ മുമ്പ് സാക്ഷ്യം

  • പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

    പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ്  പാപ്പ റെക്കോര്‍ഡ് ചെയ്ത വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് പുറത്തിറക്കിയ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയിലാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്. എല്ലാംതികഞ്ഞ കുടുംബങ്ങള്‍ ഇല്ല എന്നും ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്നും പാപ്പ വീഡിയോയില്‍ പറയുന്നു. ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. അതുപോലെ ഓരോ വ്യക്തിയും വിലപ്പെട്ടവനുമാണ്.

  • ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി ആശുപത്രി നടത്തുന്ന സന്യാസിനിക്ക് വത്തിക്കാന്റെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ് ‘അവാര്‍ഡ്

    ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി ആശുപത്രി നടത്തുന്ന സന്യാസിനിക്ക് വത്തിക്കാന്റെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ് ‘അവാര്‍ഡ്0

    ഉക്രെയ്‌നില്‍ ഗര്‍ഭകാല പരിചരണത്തിനായുള്ള ആശുപത്രി നടത്തുന്ന സന്യാസിനിക്ക്  വത്തിക്കാനിലെ അക്കാഡമി ഫോര്‍ ലൈഫ് 2025 ലെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ്’ പുരസ്‌കാരം സമ്മാനിച്ചു. ഗര്‍ഭസ്ഥരായ  കുട്ടികള്‍ക്ക് മാരകമോ,  ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ രോഗനിര്‍ണയം ലഭിക്കുന്ന മാതാപിതാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന പെരിനാറ്റല്‍ ആശുപത്രി നടത്തുന്ന സിസ്റ്റര്‍  ജിയുസ്റ്റിന ഒല്‍ഹ ഹോലുബെറ്റ്‌സിനാണ് പുരസ്‌കാരം ലഭിച്ചത്.  വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ, സിസ്റ്റര്‍ ജിയുസ്റ്റീന ഒല്‍ഹ ഹോലുബെറ്റ്സ്, എസ്എസ്എംഐക്ക് പുരസ്‌കാരം സമ്മാനിച്ചു. സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ

  • ഫാ. ജോണ്‍ കാര്‍വാലോ,  അജ്മീറിന്റെ പുതിയ ബിഷപ്പ്‌

    ഫാ. ജോണ്‍ കാര്‍വാലോ, അജ്മീറിന്റെ പുതിയ ബിഷപ്പ്‌0

    ബാംഗ്ലൂര്‍: അജ്മീര്‍ രൂപതയിലെ വൈദികനായ ഫാ. ജോണ്‍ കാര്‍വാലോയെ (55) രാജസ്ഥാനിലെ അജ്മീര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അജ്മീറിലെ ആല്‍വാര്‍ ഗേറ്റിലുള്ള സെന്റ് പോള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലാണ് അദ്ദേഹം. അജ്മീര്‍ രൂപതാ ബിഷപ്പായിരുന്നു പയസ് തോമസ് ഡിസൂസ 2024 ജൂണ്‍ 1 ന് രാജിവച്ച ഒഴിലേക്കാണ് നിയമനം. ജയ്പൂരിലെ ബിഷപ്പ് ഓസ്വാള്‍ഡ് ജോസഫ് ലൂയിസ് ബിഷപ്പ് എമറിറ്റസിനെ 2024 മാര്‍ച്ച് 23 ന് അജ്മീറിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പാപ്പ

  • 1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്

    1500-ലധികം തിരുശേഷിപ്പുകള്‍ എളംകുളത്തേക്ക്0

    കൊച്ചി: കര്‍ത്താവിന്റെ മുള്‍മുടിയുടേയും കാല്‍വരിയിലെ തിരുക്കുരിശിന്റെയും തിരുശേഷിപ്പും പരിശുദ്ധ മറിയത്തിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും അങ്കികളുടെ തിരുശേഷിപ്പും അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ്, വിശുദ്ധ യൂദാസ്ലീഹ, ഭാരതത്തിന്റെ പ്രേഷിത വിശുദ്ധരായ വിശുദ്ധ തോമാസ്ലീഹ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍, ദ്വിദിയ ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസി, വിശുദ്ധ അന്തോണീസ്, വിശുദ്ധരായ സെബസ്ത്യാനോസ്, ക്ലാര, കൊച്ചുത്രേസ്യാ, ഫിലോമിന, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളും റോസ മിസ്റ്റിക്ക മാതാവിന്റെ അത്ഭുത തിരുസ്വരൂപവും എളംകുളം ഫാത്തിമ

  • ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

    ഹൃദയനവീകരണം നോമ്പിന്റെ ഏറ്റവും പ്രധാന ലക്ഷ്യം: കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ0

    ഡാലസ്/യുഎസ്എ: ക്രിസ്തു കേന്ദ്രികൃതമായ ജീവിതത്തിലൂടെ നോമ്പാചരണത്തെ ഫലവത്താക്കാനും ജീവിതത്തെ നവീകരിക്കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഹൃദയ നവീകരണമാകണം നോമ്പിന്റെഏറ്റവും പ്രധാന ലക്ഷ്യമെന്നും അമേരിക്കയിലെ ഡാലസിലുള്ള സെന്റ് മേരീസ് സീറോ മലങ്കര ഇടവകയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നല്‍കിയ വചന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. വികാരി ഫാ. അബ്രാഹം വാവോലിമേപ്പുറത്തിന്റെ നേതൃത്യത്തില്‍ വിശ്വാസികള്‍ സഭാതലവനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചു.  

Latest Posts

Don’t want to skip an update or a post?