Follow Us On

02

August

2025

Saturday

  • ന്യൂനപക്ഷ കമ്മീഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേ ധാര്‍ഹം

    ന്യൂനപക്ഷ കമ്മീഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേ ധാര്‍ഹം0

    കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളെ നിയമിക്കാതെ ന്യൂനപക്ഷ കമ്മീഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാഹര്‍മെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. 2020 മുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള ന്യൂനപക്ഷ അംഗത്തെ നിയമിക്കാതെ ക്രൈസ്തവരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളില്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും നിലവില്‍ ഒരംഗം മാത്രമാണുള്ളത്. ന്യൂനപക്ഷ വിദ്യാഭ്യാസ-സാംസ്‌കാരിക അവകാശം മൗലിക അവകാശമാണെന്നിരിക്കെ അതിനു സഹായം നല്‍കുന്ന വിദ്യാഭ്യാസ കമ്മീഷനില്‍പോലും ഒഴിവുകള്‍ നികത്താത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ്.

  • കര്‍ദിനാള്‍ റോബര്‍ട്ട് സാറ ലിയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി  ഫ്രാന്‍സിലേക്ക്…

    കര്‍ദിനാള്‍ റോബര്‍ട്ട് സാറ ലിയോ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ഫ്രാന്‍സിലേക്ക്…0

    റോം: ഫ്രാന്‍സിലെ സെയ്ന്റ്-ആന്‍-ഡി’ഔറേയില്‍ വിശുദ്ധ അന്നയുടെ പ്രത്യക്ഷീകരണത്തിന്റെ 400-ാം വാര്‍ഷികാഘോഷത്തിനായുള്ള തന്റെ പ്രതിനിധിയായി ലിയോ 14 ാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ നാമനിര്‍ദേശം ചെയ്തു. കര്‍ദിനാള്‍ സാറ പഠനത്താലും ഭക്തിയാലും സമ്പന്നനാണെന്നും കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തീക്ഷ്ണതയും ഉത്സാഹവും പ്രാഗത്ഭ്യവുമുള്ള ജോലിക്കാരനാണെന്നും പാപ്പയുടെ ലത്തീന്‍ ഭാഷയിലുള്ള കത്തില്‍ പറയുന്നു.’ഏറ്റവും മധുരമുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമ്മയായ വിശുദ്ധ അന്ന, കര്‍ഷകനായ ഇവോണി നിക്കോളാസിക്ക് പ്രത്യക്ഷപ്പെട്ടത് അര്‍മോറിക്ക ജനതയുടെ വിശ്വാസം നവമായ ഒരാത്മീയ ജ്വാലയാല്‍ ജ്വലിപ്പിക്കപ്പെടാന്‍ വേണ്ടിയായിരുന്നു,’ ലിയോ പാപ്പ

  • പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി  ലിയോ 14 ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി

    പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ലിയോ 14 ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി0

    റോം:  ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണങ്ങള്‍ തുടരുന്നതിനിടെ പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ലിയോ 14 #ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി. ഗാസ മുനമ്പിലെ സമീപകാല സംഭവവികാസങ്ങളും വെസ്റ്റ് ബാങ്കിലെ അക്രമവും അവര്‍ ചര്‍ച്ച ചെയ്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സാധാരണ മനുഷ്യരുടെ ജീവനും പുണ്യസ്ഥലങ്ങളും സംരക്ഷിക്കപ്പെടണമെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ബഹുമാനിക്കണമെന്നും ജനങ്ങളെ നിര്‍ബന്ധിച്ച് മാറ്റിപാര്‍പ്പിക്കരുതെന്നുമുള്ള തന്റെ മുന്‍ നിലപാടുകള്‍ ലിയോ പാപ്പ ആവര്‍ത്തിച്ചു. ദുരന്തത്തിന്റെ തീവ്ര സാഹചര്യം

  • 2025ല്‍ യു.എസ്.എയില്‍ 405 പേര്‍ പൗരോഹിത്യം സ്വീകരിക്കും

    2025ല്‍ യു.എസ്.എയില്‍ 405 പേര്‍ പൗരോഹിത്യം സ്വീകരിക്കും0

    വാഷിംഗ്ടണ്‍ ഡിസി: യു.എസ്. ബിഷപ്പുമാരുമായി സഹകരിച്ച് സിഎആര്‍എ (സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്‌തോലേറ്റ്) നടത്തിയ സര്‍വേ പ്രകാരം, ഈ വര്‍ഷം യുഎസ്‌യില്‍ ആകെ 405 പേര്‍ പൗരോഹിത്യം സ്വീകരിക്കും. പ്രതികരിച്ചവരില്‍ ഏകദേശം 80 ശതമാനം പേരും രൂപതകള്‍ക്ക് വേണ്ടിയാണ് വൈദികരാകുന്നത്. ബാക്കി 20 ശതമാനം പേര്‍ സന്യാസ സമൂഹങ്ങളിലെ അംഗങ്ങളാണ്. വൈദികാര്‍ത്ഥികളില്‍ 15 ശതമാനം പേര്‍ ഹോംസ്‌കൂളിംഗ് ലഭിച്ചവരും ആറ് ശതമാനം പേര്‍ കറുത്ത വര്‍ഗക്കാരുമാണ്. വൈദികപട്ടം സ്വീകരിക്കുന്നവരില്‍ 73 ശതമാനം പേരും

  • ലണ്ടനിലെ തെരുവില്‍ സുവിശേഷ പ്രസംഗത്തിന് നിരോധനം; നിയമപോരാട്ടത്തിനൊടുവില്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പ്രാദേശിക ഭരണകൂടം

    ലണ്ടനിലെ തെരുവില്‍ സുവിശേഷ പ്രസംഗത്തിന് നിരോധനം; നിയമപോരാട്ടത്തിനൊടുവില്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പ്രാദേശിക ഭരണകൂടം0

    ലണ്ടന്‍: തെരുവില്‍ നടത്തുന്ന സുവിശേഷ പ്രസംഗം, ലഘുലേഖ വിതരണം, മതപരമായ സന്ദേശങ്ങളുടെയും ബൈബിള്‍ വചനങ്ങളുടെയും പൊതു പ്രദര്‍ശനം എന്നിവ തടയുന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പടിഞ്ഞാറന്‍ ലണ്ടനിലെ ഹില്ലിംഗ്ടണ്‍ നഗരം. നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വാദിച്ചാണ് യുക്‌സ്ബ്രിഡ്ജ് ആസ്ഥാനമായുള്ള പന്തക്കോസ്റ്റല്‍ സഭയായ കിംഗ്‌സ്ബറോ സെന്റര്‍ വിശ്വാസം തെരുവില്‍ പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം പുനഃസ്ഥാപിച്ചെടുത്തത്. ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണ്‍ പുറപ്പെടുവിച്ച പൊതുയിട സംരക്ഷണ ഉത്തരവ് പ്രകാരം തങ്ങളുടെ ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് 2023-ല്‍  കിംഗ്‌സ്ബറോ

  • ഘാതകന് ക്ഷമ നല്‍കി മരണത്തെ പുല്‍കിയ വൈദികന്‍

    ഘാതകന് ക്ഷമ നല്‍കി മരണത്തെ പുല്‍കിയ വൈദികന്‍0

    റാഞ്ചി (ജാര്‍ഖണ്ഡ്): ഘാതകന് ക്ഷമ നല്‍കി മരണത്തെ പുല്‍കിയ ഫാ. ജെയിംസ് കോട്ടായിലിന്റെ രക്തസാക്ഷിത്വത്തിന് 58 വയസ്. ഘാതകന്‍ പിന്നീട് മാനസാന്തരപ്പെട്ടു എന്നത് മറ്റൊരു ചരിത്രം. ഈശോ സഭാംഗമായ ഭാരതത്തില്‍നിന്നുള്ള പ്രഥമ വൈദിക രക്തസാക്ഷി എന്നാണ് ഫാ. ജെയിംസ് കോട്ടായില്‍ അറിയപ്പെടുന്നത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്കടുത്തുള്ള നവാട്ടാട് ഗ്രാമത്തില്‍വച്ചാണ് 58-ാം വയസില്‍ ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിയായത്. 1967 ജൂലൈ 13-നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദാരുണ സംഭവം. ജന്മിമാര്‍ ഭരിച്ചിരുന്ന ഗ്രാമം വാടക ഗുണ്ടകളുടെ കുത്തേറ്റ്

  • ‘ക്രിസ്തു എന്റെ ജീവനും  പരിശുദ്ധ മറിയം എന്റെ അമ്മയും’  വിശ്വാസ സാക്ഷിയായി ലോക ഹെവിവെയ്റ്റ്  ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസക്ക്

    ‘ക്രിസ്തു എന്റെ ജീവനും പരിശുദ്ധ മറിയം എന്റെ അമ്മയും’ വിശ്വാസ സാക്ഷിയായി ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസക്ക്0

    ലണ്ടന്‍: ‘യേശുക്രിസ്തു എന്റെ ജീവനാണ്’, പരിശുദ്ധ കന്യകാമറിയം എന്റെ അമ്മയും,’ ജൂലൈ 19 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന  ബോക്‌സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം റൗണ്ടില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ഡുബോയിസിനെ പരാജയപ്പെടുത്തിയ ഉക്രെയ്ന്‍ സ്വദേശിയായ ഒലെക്‌സാണ്ടര്‍ ഉസക്ക് പറഞ്ഞ വാക്കുകളാണിത്. മത്സരങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടയാളങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്ത ഉസക്ക്, വിജയത്തിന് ശേഷം നല്‍കിയ ഒരു ഇന്റര്‍വ്യൂയിലാണ് ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്. യേശുവിനോടും മറിയത്തോടും താന്‍ നന്ദി പറയുവാന്‍ ആഗ്രഹിക്കുന്നതായി  മത്സരശേഷം ഒലെക്‌സാണ്ടര്‍

  • 2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍  നടന്നതായി റിപ്പോര്‍ട്ട്

    2025-ല്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്0

    ന്യൂഡല്‍ഹി:  2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള  6 മാസ ങ്ങളില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെ 370-ലധികം അക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) ഹെല്‍പ്പ് ലൈനിന്റെ ഡേറ്റ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളുടെ കണക്കുകള്‍ മാത്രമാണിത്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ പലപ്പോഴും പരാതി നല്‍കാന്‍പോലും തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ദിവസവും  രണ്ടിലധികം അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രാജ്യത്ത് ക്രൈസ്തവര്‍ക്ക്

Latest Posts

Don’t want to skip an update or a post?