സീറോമലബാര് സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
- Featured, Kerala, LATEST NEWS
- January 1, 2025
ന്യൂഡല്ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്കുമാര് യാദവിന്റെ വിവാദ പരാമര്ശത്തിനെതിരെ പ്രതികരണവുമായ ഭാരത കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ). ഭരണഘടന അനുശാസിക്കുന്ന തുല്യത രാജ്യത്തെ എല്ലാ ജനങ്ങള്ക്കും ഉറപ്പാക്കണമെന്ന് സിബിസിഐ വാര്ത്താക്കുറിപ്പില് ആവശ്യപ്പെട്ടു. ഇതേ ഹൈക്കടോതിയില് നേരത്തെ ക്രൈസ്തവര്ക്കെതിരെ നടത്തിയ ചില നിരീക്ഷണങ്ങള് സുപ്രീംകോടതി നീക്കം ചെയ്തിരുന്നു. ഭരണഘടനയിലും അതിന്റെ ധാര്മിക ഉത്തരവാദിത്വത്തിലും വിശ്വാസമില്ലാത്ത ഒരാള്ക്ക് ന്യായാധിപനായി തുടരാന് യോഗ്യതയില്ലെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ നിയമമല്ല ഇന്ത്യയില് നടക്കുന്നതെന്നും രാജ്യത്തെ നിയമസംവിധാനത്തിന് ഭരണഘടന സംരക്ഷിക്കാനുള്ള ചുമതലയുണ്ടെന്നും സിബിസിഐ
മെല്ബണ്: മെല്ബണ് സെന്റ് അല്ഫോന്സ സീറോ മലബാര് കത്തീഡ്രല് ദൈവാലയ കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രല് ഇടവക തയാറാക്കിയ ‘നിത്യ പുരോഹിതന് ഈശോയെ’ മ്യൂസിക് ആല്ബം ബിഷപ് മാര് ജോണ് പനംതോട്ടത്തില് യൂട്യൂബില് റിലീസ് ചെയ്തു. വിശുദ്ധ കുര്ബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തില്, വൈദികര്ക്കും സന്യസ്തര്ക്കും കുടുംബങ്ങള്ക്കും ഇടവകയ്ക്കും രൂപതയ്ക്കും സാര്വ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാര്ത്ഥനകള് ആല്ബത്തിലുണ്ട്. ഗാനത്തിന്റെ വരികള് എഴുതിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്സ് ലവ് സന്യാസ സഭയിലെ മലയാളി വൈദികന് ഫാ. ബൈജു തോമസ്
മുനമ്പം: റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചെടുക്കാന് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 60 ദിനം കടന്നു. 60-ാം ദിനം ഫാ. അജേഷ് സി.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്ക്കാണ് രാജ്യം മുന്കൈ എടുക്കേണ്ടതെന്ന് സമര പന്തലിലെത്തിയ മധ്യ കേരള മഹാ ഇടവക ബിഷപ് എമരിറ്റസ് ഡോ. തോമസ് സാമുവല് പറഞ്ഞു. പത്തനംതിട്ട ക്രിസ്ത്യന് മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്സ് മാമന്, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേല്കോം ഓസ്റ്റിന്
ഡോ. ഡെയ്സന് പാണേങ്ങാടന് തൃശൂര്: ലോക റാങ്കിംഗില് ഉള്പ്പെടുന്ന വിദേശ നാടുകളിലെ യൂണിവേഴ്സിറ്റികളില് ബിരുദം,ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകള്ക്ക് 2024-25 അധ്യയന വര്ഷത്തില് പ്രവേശനം ലഭിച്ച ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്ത്ഥികള്ക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നല്കുന്ന വിദേശപഠന സ്കോളര്ഷിപ്പിന് ഇപ്പോള് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്ത്ഥികള്ക്ക് കോഴ്സ് കാലയ ളവില് അഞ്ചുലക്ഷം രൂപവരെ സ്കോളര്ഷിപ്പിന് അര്ഹതയുണ്ട്. വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാല്കൃത/ ഷെഡ്യൂള്ഡ് ബാങ്കുകളില് നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാന്സ് കോര്പ്പറേഷനില് നിന്നോ വിദ്യാഭ്യാസ
തൃശൂര്: ജനജീവിതം ദുരിത പൂര്ണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വര്ധനവ് പിന്വലിക്കണമെന്ന് തൃശൂര് അതിരൂപത കത്തോലിക്ക കോണ്ഗ്രസ് സര്ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകള് നിലനര്ത്താന് കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇപ്പോള് സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങള്, വ്യാപര വ്യവസായ- സ്ഥാപനങ്ങള് എന്നിവയുടെ മുമ്പോട്ടുപോക്ക് ദുരിത പൂര്ണ്ണമായി മാറുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള് 16 പൈസയും മൂന്ന് മാസം കഴിഞ്ഞാല്12 പൈസയുടെയും വര്ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന് കഴിയാതെ ജനം വലയുമ്പോള് ഈ
തിരുവനന്തപുരം: ഭിന്നശേഷി നിയമത്തിന്റെ മറവില് കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ നിയമന നിരോധനവും നിയമന അംഗീകാരം വൈകിക്കലും പതിനാറായിരത്തില്പരം വരുന്ന അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതിനാല് ഇതു സംബന്ധിച്ച സര്ക്കാര് ഉത്തരവ് ഉടന് പിന്വലിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ വാര്ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്ത്ഥികളെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില് അവര്ക്കുള്ള സീറ്റുകള് ഒഴിച്ചിട്ടിട്ട് ബാക്കി സീറ്റുകളില് നിയമനം നടത്താമെന്ന് മാനേജ്മെന്റുകള് രേഖാമൂലം ഉറപ്പു നല്കിയിട്ടും ഇപ്പോള് നിയമിക്കുന്നവരെ താല്ക്കാലികാടിസ്ഥാനത്തില് മാത്രം അംഗീകാരം നല്കി
ഇടുക്കി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോര്ജ് കത്തീഡ്രല് പാരിഷ് ഹാളില് ചേര്ന്ന ഏഴാമത് രൂപതാ പാസ്റ്ററല് കൗണ്സിലിന്റെ പ്രഥമ യോഗത്തില് എകെസിസി ഗ്ലോബല് യൂത്ത് കൗണ്സില് സെക്രട്ടറി സിജോ ഇലന്തൂര് അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി. എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികള് അടക്കമുള്ള 600ലധികം കുടുംബങ്ങളെ ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങള്പോലും ഹനിച്ചുകൊണ്ട് ആശങ്കയുടെയും നിസഹായതയുടെയും മുള്മുനയില് നിര്ത്തി അവരുടെ എല്ലാവിധ റവന്യൂ
ഡമാസ്കസ്: ഡമാസ്കസിന്റെ നിയന്ത്രണം വിമതര് ഏറ്റെടുക്കുകയും സിറിയന് പ്രസിഡന്റ് ബാഷാര് അല് ആസാദ് പലായനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില് അധികാരകൈമാറ്റത്തിന്റെ ഘട്ടം സുഗമവും സമാധാനപരവുമാകുന്നതിന് പ്രാര്ത്ഥന അഭ്യര്ത്ഥിച്ച് പാത്രിയാര്ക്കീസ് ഇഗ്നസ് യൂസിഫ് യൂനാന് ത്രിതീയന്. സര്ക്കാരിനും ഭരണകൂടത്തിനുമെതിരായ പ്രതിഷേധം ഒരു യുദ്ധമായി മാറിയിരിക്കുന്ന പശ്ചാത്തലത്തില് ഭീകരമായ പ്രത്യാഘാതങ്ങളാണ് സിറിയന് സമൂഹത്തിലുണ്ടായിരിക്കുന്നതെന്ന് പാത്രിയാര്ക്കീസ് പറഞ്ഞു. ലബനനില് നിന്നുള്ള പാത്രിയാര്ക്കീസ് യൂനാന്, അലപ്പോ, ഹോംസ്, ഡമാസ്കസ്, ഖാമിഷ്ലി തുടങ്ങിയ സ്ഥലങ്ങളിലെ ബിഷപ്പുമാരുമായി ബന്ധപ്പെട്ട് പ്രാര്ത്ഥനയും സാമീപ്യവും ഉറപ്പു നല്കിയതായി കൂട്ടിച്ചേര്ത്തു.
Don’t want to skip an update or a post?