വിയന്ന അതിരൂപതക്ക് പുതിയ ആര്‍ച്ചുബിഷപ്; കര്‍ദിനാള്‍ ഷോണ്‍ബോണിന്റെ പിന്‍ഗാമിയായി ജോസഫ് ഗ്രുന്‍വിഡിലിനെ ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു
- Featured, INTERNATIONAL, LATEST NEWS, WORLD
- October 18, 2025
കളമശേരി: കളമശേരി മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അക്രമികള്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയ സ്ഥലം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. നാലു പതിറ്റാണ്ടിലധികമായി മാര്‍ത്തോമാ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നടന്ന കൈയേറ്റം അപലപനീയവും നിയമ വ്യവസ്ഥിതിക്കേറ്റ മുറിവുമാണ്. ഇവിടെയുള്ള വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു. മതസൗഹാര്‍ദ അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുന്ന അക്രമികളെ നിയമത്തിന്റെ
താമരശേരി: ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശേരി (എഫ്എസ്ടി) സംഘടിപ്പിച്ച സുപ്പരിയേഴ്സ് സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനങ്ങള്‍ സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ ഫാ. എബ്രഹാം വയലില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവള ക്കാട്ട,് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ഫാ. സായ് പാറങ്കുളങ്ങര എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്കി. മേജര്‍ സുപ്പീരിയേഴ്സിനെ ആദരിക്കുകയും
ഇടുക്കി : വിദ്യാഭ്യസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി നുണ പ്രചാരണവുമായി നടക്കുകയാണെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന മന്ത്രിയുടെ പ്രസ്താവന അബദ്ധജടിലവും സത്യത്തിന്റെ കണികപോലും ഇല്ലാത്തതും ഉത്തരവാദിത്വസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പറയാന്‍ പാടില്ലാത്തതാണ്. സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ചാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സത്യവിരുദ്ധമായ പ്രസ്താവന നടത്തിയത്. കിട്ടുന്ന വേദിക ളിലെല്ലാം, ക്രിസ്ത്യന്‍ മാനേജ്മെന്റിനെ വിമര്‍ശിക്കുന്നതിനു വേണ്ടി മന്ത്രി നുണ പ്രചാരണം നടത്തുകയാണ്. മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നയത്രയും
വരാപ്പുഴ: ധന്യ മദര്‍ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഏലിശ്വായുടെ ലോഗോ പ്രകാശനം വരാപ്പുഴ ബസിലക്ക ദേവാലയത്തില്‍ നടന്നു. ബസിലിക്ക അങ്കണത്തില്‍ നടന്ന യോഗത്തില്‍ അതി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനും വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസിനും നല്കി ലോഗോ പ്രകാശനം ചെയ്തു. അതിരൂപതാ വികാരി ജനറലും ആഘോഷ കമ്മിറ്റി കോ- ചെയര്‍പേഴ്സണുമായ മോണ്‍.
കാക്കനാട്: ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്കുന്നതില് ക്രൈസ്ത മാനേജ്മെന്റുകള്‍ തടസം നില്ക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണജനകവുമാണെന്ന് സീറോമലബാര്‍ സഭ. കേരളത്തിലെ ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാരിന്റെ പക്ഷപാതപരമായ നിലപാടുമൂലം ഗൗരവമായ പ്രതിസന്ധി യിലായിരിക്കുന്ന ഈ കാലത്താണ് ക്രൈസ്തവ സമൂഹത്തി നെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ ഭിന്നശേഷിനിയമനവും ആവശ്യമായ ഒഴിവുകളും നിലനി
വത്തിക്കാന്‍ സിറ്റി: ഈ ക്രിസ്മസിന് പോള്‍ ആറാമന്‍ ഹാളില്‍ ഒരു പ്രോ-ലൈഫ് പുല്‍ക്കൂട് സ്ഥാപിക്കാന്‍ തയാറെടുത്ത് വത്തിക്കാന്‍. വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന പ്രോ-ലൈഫ് പുല്‍ക്കൂട്ടില്‍ ഉദരത്തില്‍ ഉണ്ണിയേശുവിനെ വഹിക്കുന്ന കന്യകാമറിയത്തെയാവും ചിത്രീകരിക്കുന്നത്. ഇതോടൊപ്പം പ്രാര്‍ത്ഥനകളിലൂടെയും പ്രോ-ലൈഫ് ശ്രമങ്ങളിലൂടെയും ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന 28,000 റിബണുകളും ചിത്രീകരിക്കും. ‘ഗൗഡിയം’ (ആനന്ദം) എന്ന് പേരിട്ടിരിക്കുന്ന രംഗം കോസ്റ്റാറിക്കന്‍ കലാകാരിയായ പോള സാന്‍സാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ആഴവും രണ്ടര മീറ്റര്‍
വത്തിക്കാന്‍ സിറ്റി: ‘എന്ത് ഭാവിയാണ് നമ്മെ കാത്തിരിക്കുന്നത് ? ഇത്രയധികം അനീതികളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുമ്പോള്‍, മെച്ചപ്പെട്ട ഒരു ലോകം പ്രത്യാശിക്കാന്‍ യുവാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?’ 21 വയസുള്ള വേറോനിക്കയുടെ ചോദ്യത്തിന് പിയാസ സാന്‍ പിയട്രോ മാസികയുടെ സെപ്റ്റംബര്‍ പതിപ്പില്‍ ലിയോ 14 ാമന്‍ പാപ്പ നല്കിയ ഹൃദയസ്പര്‍ശിയായ മറുപടി ഇപ്പോള്‍ തരംഗമാവുകയാണ്. ‘നമ്മള് ദുഷ്കരമായ സമയങ്ങളിലാണ് ജീവിക്കുന്നത് എന്നത് സത്യമാണ്. തിന്മ നമ്മുടെ ജീവിതത്തെ കീഴടക്കുന്നതായി അനുഭവപ്പെടുന്നു, യുദ്ധങ്ങള്‍ കൂടുതല്‍ നിരപരാധികളായ ഇരകളെ അപഹരിക്കുന്നു. എന്നാല്‍
വത്തിക്കാന്‍ സിറ്റി: ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ ഇയാനോണിനെ ലിയോ 14 ാമന്‍ പാപ്പ നിയമിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് വഹിച്ചിരുന്ന പദവിയാണിത്. ലിയോ 14 ാമന്‍ പാപ്പ ഒരു പ്രധാന വത്തിക്കാന്‍ ഓഫീസിന്റെ തലപ്പത്ത് നടത്തുന്ന ആദ്യ നിയമനമെന്ന പ്രത്യേകതയുമുണ്ട്. 67 കാരനായ ഇയാനോണ്‍ ഒക്ടോബര്‍ 15 ന് ഔദ്യോഗികമായി തന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനെന്ന നിലയില്‍ ആര്‍ച്ചുബിഷപ് ഫിലിപ്പോ, രൂപത ബിഷപ്പുമാരുടെ
Don’t want to skip an update or a post?