Follow Us On

02

August

2025

Saturday

  • ബംഗ്ലാദേശ്  വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ

    ബംഗ്ലാദേശ് വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    ധാക്ക/ബംഗ്ലാദേശ്:  ധാക്കയില്‍ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്ക് വ്യോമസേന പരിശീലന വിമാനം ഇടിച്ചുകയറി,  31 പേര്‍ കൊല്ലപ്പെടുകയും 170 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ പാപ്പ. എഫ്7 ജെറ്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ തീപിടുത്തത്തിലെ ഇരകളുടെ ഭൂരിഭാഗവും  ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍, സ്‌കൂളിന്റെ ഒരു ഭാഗം കത്തിനശിച്ചു. വ്യോമസേന ജെറ്റ് അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ ലിയോ പതിനാലാമന്‍ പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി.

  • ദലിത് ക്രൈസ്തവ സംവണം; ഓഗസ്റ്റ് 10 പ്രതിഷേധ ദിനവും 17 ജസ്റ്റിസ് സണ്‍ഡേയുമായി ആചരിക്കുന്നു

    ദലിത് ക്രൈസ്തവ സംവണം; ഓഗസ്റ്റ് 10 പ്രതിഷേധ ദിനവും 17 ജസ്റ്റിസ് സണ്‍ഡേയുമായി ആചരിക്കുന്നു0

    കൊച്ചി: ഭരണഘടന അനുശാസിക്കുന്ന സംവരണാനൂകൂല്യങ്ങള്‍ ദലിത് ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 10ന് പ്രതിഷേധ ദിനമായും സിബിസിഐയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് 17ന് ജസ്റ്റിസ് സണ്‍ഡേയുമായും ആചരിക്കുന്നു. കെസിബിസി എസി/എസ്ടി/ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം, കമ്മീഷന്‍ വൈസ് ചെയര്‍മാന്മാരായ ബിഷപ് ഡോ. വിന്‍സെന്റ് വിതയത്തില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരു

  • ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

    ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി0

    അബുജ/നൈജീരിയ: ഇസ്ലാമിക്ക് ഭീകരസംഘടനയായ ബൊക്കോ ഹറാം ജൂണ്‍ 1 ന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന്‍ ഫാ. അല്‍ഫോണ്‍സസ് അഫീന മോചിതനായി.  മുബി നഗരത്തില്‍ നിന്ന് മൈദുഗുരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാ.അഫീനയെ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പട്ടണമായ ഗ്വോസയ്ക്ക് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു സൈനിക ചെക്ക്പോയിന്റില്‍, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരം ആയുധധാരികളായ ആളുകള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ

  • നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഗോവയും

    നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി ഗോവയും0

    പനാജി: ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്ന മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള തയാറെടുപ്പുകളുമായി ഗോവയും. മതപരിവര്‍ത്തന കേസുകള്‍ കൈകാര്യം ചെയ്യുന്ന തിനായി സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജൂലൈ 21 ന് നിയമസഭയില്‍ നിര്‍ദ്ദേശിച്ചിരുന്നു.   ഗോവന്‍ സാഹചര്യത്തില്‍ ഇങ്ങനെയൊരു നിയമനിര്‍മ്മാ ണത്തിന്റെ പ്രസക്തിയെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തു. ബിജെപിയുടെ ദേശീയ അജണ്ട ഗോവയില്‍ അടിച്ചേല്‍പ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ എംഎല്‍എ വിജയ് സര്‍ദേശായി

  • മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി

    മാര്‍പാപ്പ വത്തിക്കാനില്‍ തിരിച്ചെത്തി0

    വത്തിക്കാന്‍ സിറ്റി: കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വേനല്‍ക്കാലവസതിയില്‍  16 ദിവസം ചെലവഴിച്ചശേഷം ലിയോ 14 ാമന്‍ പാപ്പ  മാര്‍പാപ്പ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ താമസം വേറിട്ട അനുഭവമായിരുന്നുവെന്നും എന്നാല്‍ ഈ ദിനങ്ങളിലും താന്‍ ജോലികള്‍ തുടര്‍ന്നിരുന്നുവെന്നും വത്തിക്കാനിലേക്ക് തിരികെ പോകുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു. ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കണമെന്നും എല്ലാ യുദ്ധത്തിനു പിന്നിലെയും സാമ്പത്തികനേട്ടങ്ങള്‍ ഉപേക്ഷിക്കാന്‍ മനസ് കാണിക്കണമെന്നും  പാപ്പ ആവശ്യപ്പെട്ടു.പലപ്പോഴും ആയുധക്കച്ചവടത്തിന്റെ മറവില്‍ വ്യക്തികളെ ഉപകരണങ്ങളായി കാണുന്ന

  • മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണവും 26ന്

    മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണവും 26ന്0

    കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും ജൂലൈ 26 ന് രാവിലെ 9.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും

  • പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി 26 ന് സമാപിക്കും

    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി 26 ന് സമാപിക്കും0

    പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ജൂലൈ 26 ന് സമാപിക്കും. 2024 ജൂലൈ 26 ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന ദൈവാലയത്തില്‍ തുടക്കമിട്ട ജൂബിലിയാഘോഷങ്ങളുടെ സമാപനത്തിന് ആതിഥ്യമരുളുന്നത് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയമാണ്. 26 ന് രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിലെ വിശുദ്ധ കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍  ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്‍കും. 10.45

  • ക്രിസ്തു ഗാസയില്‍ ഉണ്ട് – മുറിവേറ്റവരില്‍ ക്രൂശിക്കപ്പെട്ടവനായും, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടവനായും, ഒരോ കാരുണ്യ പ്രവൃത്തിയിലും, ക്ലേശമനുഭവിക്കുന്നവര്‍ക്കായി നീളുന്ന ഓരോ കരത്തിലും ക്രിസ്തു ഉണ്ട് – കര്‍ദിനാള്‍ പിസബെല്ല

    ക്രിസ്തു ഗാസയില്‍ ഉണ്ട് – മുറിവേറ്റവരില്‍ ക്രൂശിക്കപ്പെട്ടവനായും, അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചുമൂടപ്പെട്ടവനായും, ഒരോ കാരുണ്യ പ്രവൃത്തിയിലും, ക്ലേശമനുഭവിക്കുന്നവര്‍ക്കായി നീളുന്ന ഓരോ കരത്തിലും ക്രിസ്തു ഉണ്ട് – കര്‍ദിനാള്‍ പിസബെല്ല0

    ജറുസലേം:  തടവുകാരെ മോചിപ്പിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അങ്ങനെ ഗാസയിലും വിശുദ്ധ നാടു മുഴുവനിലും ജീവനും അന്തസ്സും പുനഃസ്ഥാപിക്കുന്ന സൗഖ്യ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നുമുള്ള സംയുക്ത അഭ്യര്‍ത്ഥനയുമായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ലാറ്റിന്‍ പാത്രിയാര്‍ക്കീസുമാര്‍. ഗാസ  സന്ദര്‍ശനത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തേക്ക്,  രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ എന്ന നിലയിലല്ല, അജപാലകര്‍ എന്ന നിലയിലാണ് യാത്ര

Latest Posts

Don’t want to skip an update or a post?