കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ വത്തിക്കാന്‍ യാത്രയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ ഒ റവ. ഡോ. ടോം ഓലിക്കരോട്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മാര്‍ റാഫേല്‍ തട്ടില്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയോടൊപ്പം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഇന്നു രാവിലെയാണ് (ഡിസംബര്‍ 11) റോമിലേക്ക് യാത്രതിരിച്ചത്.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ലിയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത് ഡിസംബര്‍ 15ന് രാവിലെ 10 മണിക്കാണ്. മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മേജര്‍ ആര്‍ച്ചുബിഷപ്പും സിനഡ് സെക്രട്ടറിയും പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയവും വത്തിക്കാനിലുള്ള മറ്റ് കാര്യാലയങ്ങളും സന്ദര്‍ശിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *