ഉറങ്ങുമ്പോഴും ചിരിക്കുമോ; മാര്പാപ്പയുടെ ചോദ്യം
- Featured, Interviews, Kerala, LATEST NEWS
- December 8, 2024
സൈജോ ചാലിശേരി സ്വവര്ഗ വിവാഹത്തെ ശക്തമായി എതിര്ത്തതുമൂലം ഏറെ വിമര്ശനങ്ങള് കേള്ക്കേണ്ടിവന്ന ഇടയനാണ് ഓസ്ട്രേലിയയിലെ ഹോബര്ട്ട് അതിരൂപതാധ്യക്ഷന് ജൂലിയന് പോര്ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള് ഉയര്ത്തിപ്പിടിച്ചതിന്റെ പേരില് കേസുകള് നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്തന്നെ അതു പിന്വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്ഗവിവാഹം നിയമവിധേയമാക്കിയപ്പോള് സമൂഹത്തില് ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള് കണ്ടതാണ്. സ്വവര്ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്ക്കരിക്കുകയെന്നതിനെക്കാള് മനുഷ്യജീവിതത്തിന്റെ യഥാര്ത്ഥ അസ്തിത്വത്തിനാണ് ഊന്നല് കൊടുത്തതെന്ന് ആര്ച്ചുബിഷപ് ജൂലിയന് പോര്ട്ടിയാസ് പറയുന്നു. ഓസ്ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ
ബംഗളൂരു: ഏറ്റവും ദുര്ബലരായവര്ക്കു പ്രതീക്ഷയേകുവാന് സന്യസ്തര്ക്ക് കഴിയണമെന്ന് ബംഗളൂരു ആര്ച്ചുബിഷപ് പീറ്റര് മക്കാഡോ. ബംഗ്ലൂരുവില് നടന്ന കോണ്ഫ്രന്സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്ഐ) യുടെ സമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്ദ്ധിച്ചുവരുന്ന ക്രൈസ്തവര്ക്കെതിരെയുള്ള അക്രമങ്ങള്ക്ക് തടയിടാന് എന്ത് ചെയ്യാന് സാധിക്കുമെന്ന് ചിന്തിക്കുവാന് അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല് മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില് ക്രൈസ്തവര്ക്കുനേരെയുള്ള അക്രമം വര്ദ്ധിച്ചിരിക്കുകയാണ്. 2014 ല് ക്രൈസ്തവര്ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. എന്നാല് 2023 ല് അത് 687 ആയി
ഇന്ന് ഏപ്രില് 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ( വിശുദ്ധ ജോര്ജ്ജ് ) തിരുനാള് ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര് സ്വര്ഗ്ഗത്തില് മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില് വിശുദ്ധ ഗീവര്ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ
ജെറാള്ഡ് ബി. മിറാന്ഡ ജര്മനിയിലെ ഫ്രാങ്ക്ഫര്ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില് വിമാനം ലാന്റുചെയ്യാന് തുടങ്ങുമ്പോള് നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില് പൈലറ്റിന് റണ്വേ വേണ്ട രീതിയില് കാണാന് കഴിഞ്ഞില്ല. ആന്റീനകള് തകര്ന്നു. അപകടം മുന്നില്ക്കണ്ട പൈലറ്റ് വിമാനം ഉയര്ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില് വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര് ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്. റവ. ഡോ. മത്തായി കടവില് ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര് പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്. നിക്കോളാസ് താര്സൂസ്
സ്വന്തം ലേഖകന് യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്ട്രേലിയയിലെ പെര്ത്തില്, സിറ്റികൗണ്സിലറായി ദൈവം ഉയര്ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്ജ് കത്തീഡ്രല് ഇടവകാംഗം ജിബി ജോയി പുളിക്കല്. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്ക്കിടയില്
നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില് ഇടം നല്കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്ത്തെടുക്കുകയാണ് അനില് സാന്ജോസച്ചന് വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല് പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്
ജോസഫ് മൈക്കിള് അമ്മയുടെ പ്രാര്ത്ഥനയ്ക്ക് ദൈവം നല്കിയ ഉത്തരമായിട്ടാണ് നിയുക്ത കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്വീട്ടില് തന്റെ ദൈവവിളിയെ കാണുന്നത്. വിശുദ്ധ കുര്ബാനയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച അമ്മയ്ക്ക് വിശുദ്ധ കുര്ബാനമധ്യേ ദൈവസന്നിധിയിലേക്ക് യാത്രയാകാനുള്ള ഭാഗ്യവും ദൈവം നല്കി. 2004 സെപ്റ്റംബര് 10-ന് ഇടവകദൈവാലയത്തില് മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്നിന്ന് വിശുദ്ധബലിയില് പങ്കുചേരുന്നതിനിടയിലായിരുന്നു അമ്മയുടെ മരണം. ദൈവാലയത്തില് ഒരു ദിവസം വിശുദ്ധ കുര്ബാന ഇല്ലെങ്കില് അമ്മയ്ക്ക് ആ ദിവസം വലിയ കുറവുള്ളതുപോലെയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് അംബ്രോസ് പിതാവ് ഓര്ക്കുന്നു.
വിനോദ് നെല്ലയ്ക്കല് ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള് പതിഞ്ഞത്. പിന്നീട് ആ മകന് വളര്ന്ന് ഫാ. റാഫേല് തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടിലിനെ എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര് കാറില് യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്
Don’t want to skip an update or a post?